Issue 1020

ഞെട്ടലും നീറ്റലും ആര്‍ക്കാണ് പാഠം?

ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ പുകയുന്ന തലച്ചോറും വിഷം പമ്പ് ചെയ്യുന്ന ഹൃദയവുമായിരുന്ന അമേരിക്ക ആദം ലാന്‍സ എന്ന ഇരുപതുകാരനായ കൊലയാളിയുടെ തോക്കിനു മുമ്പില്‍ വിറപൂണ്ടിരിക്കുകയാണ്. അമേരിക്കയിലെ കണേറ്റിക്കട്ടില്‍ അധ്യാപികയായ സ്വന്തം അമ്മയെ കൊന്നിട്ട് അരിശംതീരാതെ പള്ളിക്കൂടത്തിലേക്ക് പാഞ്ഞുകയറി പ്രിന്‍സിപ്പളടക്കം പത്തു വയസ്സ് തികയാത്ത ഇരുപത് കുട്ടികളെയും എട്ട് മുതിര്‍ന്നവരെയും കൊന്ന സംഭവം കോര്‍പറേറ്റുകളെ താലോലിക്കുന്ന അങ്കിള്‍സാമിന്റെ അടിവയറ്റിലാണ് കൊണ്ടത്. കണേറ്റിക്കട്ട് സാന്‍ഡ് ഹുക്ക് സ്ക്കുളിലെ തോക്കുകൊണ്ടുള്ള തീക്കളി അമേരിക്കയിലെ ആദ്യ ഇനമൊന്നുമല്ല . 1999ഏപ്രില്‍ 20ന് 12 […]

നമ്മുടെ ഭാഷാപമാനവും അഭിമാനവും

“പല പേഷ്യന്റ്സും റിസല്‍റ്റ് തരുന്നൊരു ഹെയര്‍ ഓയിലിനെക്കുറിച്ച് ചോദിക്കുമായിരുന്നു. പലതും അവയ്ലെബിള്‍ ആണെങ്കിലും ഒന്നും ഇഫക്ടീവാണെന്ന് പറയാനാവില്ലായിരുന്നു. ഒരു റൈറ്റ് അപ് വായിച്ചാണ് ഞാന്‍ ഇന്ദുലേഖയെക്കുറിച്ച് അറിയുന്നത്. ഉപയോഗിച്ചു നോക്കിയപ്പോള്‍ വിശ്വാസമായി. ഇപ്പോള്‍ പേഷ്യന്റ്സിന് ഞാന്‍ ഇന്ദുലേഖ തന്നെ സജസ്റ് ചെയ്യുന്നു.”       മേല്‍ പറഞ്ഞത് ഒരു പരസ്യവാചകം. ഒരു ഡോക്ടറുടെ കുറിപ്പടിയായി തോന്നിപ്പിക്കാന്‍ ഈ ചെറിയ ഖണ്ഡികയെ വികൃതമാക്കിയത് എട്ട് ഇംഗ്ളീഷ് വാക്കുകളെ ഇടയില്‍ കൂട്ടിച്ചേര്‍ത്താണ്.      ഇനി പറയുന്നത് ശ്രദ്ധിക്കുക; […]