Issue

നിങ്ങളുടെ പേര് ‘ഷാരൂഖ്’ എന്നാണെങ്കില്‍

നിങ്ങളുടെ പേര് ‘ഷാരൂഖ്’ എന്നാണെങ്കില്‍

കത്തിക്കാളുന്ന സൂര്യനില്‍ നിന്ന് ഒരാളെ മറയ്ക്കാനും ഉള്ളം തണുപ്പിക്കുന്ന തണലേകാനും മൂവര്‍ണക്കൊടിയ്ക്കാകുമോ? നമ്മുടെ ദേശീയ പതാകയുടെ ബാഹ്യരേഖകള്‍ സങ്കല്‍പ്പിക്കാന്‍ ധൈര്യം കാണിച്ചവര്‍ ചിലപ്പോള്‍ ഇങ്ങനെയും സ്വപ്‌നം കണ്ടു കാണും-സമാശ്വസിപ്പിക്കുന്ന പതാക, ഒരൊറ്റ കാഴ്ചയിലൂടെ സുരക്ഷിതത്വം തോന്നിപ്പിക്കുന്ന, നിങ്ങളെ കാത്തുരക്ഷിക്കുന്ന ഒന്ന്! ഷാരൂഖ് അങ്ങനെയാണ് മൂവര്‍ണക്കൊടിയെ കണ്ടത്. ഒരു ദിവസത്തെ കഠിനമായ അധ്വാനത്തിനു ശേഷം അയാള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളെല്ലാം മുമ്പേ കഴിഞ്ഞു പോയിരുന്നു. റെയില്‍വേസ്റ്റേഷനില്‍ മുഴുവന്‍ ദിവസവും ചുമടെടുക്കുകയായിരുന്നു അയാള്‍. വഴിയില്‍ നിറമുള്ള ഒരു തുണിക്കഷ്ണം […]

വിദ്വേഷത്തിന്റെ വ്യാപാരികള്‍

വിദ്വേഷത്തിന്റെ വ്യാപാരികള്‍

തൊട്ടയല്‍പ്പക്കത്തുള്ള രാജ്യം ആ കാരണംകൊണ്ടുതന്നെ നമ്മുടെ ശത്രുവായിരിക്കുമെന്നൊരു ചാണക്യ സൂത്രമുണ്ട്. അതിന്നുമപ്പുറത്തെ രാജ്യം ശത്രുവിന്റെ ശത്രുവായതുകൊണ്ട് മിത്രമാകും. അതായത് പാകിസ്താനും ചൈനയും ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ ഇന്ത്യയുടെ ശത്രുപക്ഷത്തായിരിക്കും. പാകിസ്താനുമപ്പുറത്തായതുകൊണ്ട് അഫ്ഗാനിസ്താന്‍ മിത്രമാകും. ലോകപോലീസായ അമേരിക്കയുടെ കാര്യം വരുമ്പോള്‍ ചാണക്യന്റെ സിദ്ധാന്തത്തില്‍ ചെറിയ ഭേദഗതി ആവശ്യമായി വരും. കണ്ണെത്താ ദൂരത്തുകിടക്കുന്ന ചെറു രാജ്യത്തെപ്പോലും പ്രത്യേകിച്ചൊരു കാരണവുംകൂടാതെ അമേരിക്ക ശത്രുവായി മുദ്രകുത്തും. ഈ ശത്രുവിനെ നേരിടാന്‍ ഇടത്താവളം ആവശ്യമുള്ളതുകൊണ്ട് അതിന്റെ അയല്‍ രാജ്യത്തെ മിത്രമാക്കും. ശത്രുവിനെ അമേരിക്ക ഞെക്കിക്കൊല്ലും. മിത്രവും […]

ചോദ്യപ്പെരുപ്പം

ചോദ്യപ്പെരുപ്പം

സ്വാതന്ത്ര്യത്തിന്റെ സുഖക്കാറ്റ് വീശുമ്പോള്‍ മനുഷ്യന് പലപ്പോഴും അടിതെറ്റും. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രത്തിലും ആ വീഴ്ച കാണാം. നേര്‍ക്കുനേര്‍ ചിന്തിച്ചാല്‍ അവരങ്ങനെ ധാര്‍മികമായി വീണുപോവേണ്ട ഒരു സമൂഹമല്ല. ദൈവിക ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ടവരാണവര്‍. നമ്മെപ്പോലെയല്ല, നമ്മളിലൊക്കെ വിശ്വസ്തരെ കേട്ടംഗീകരിക്കുകയാണ്. അവര്‍ക്കിതൊരു നേരനുഭവമായിരുന്നു. എന്നിട്ടും സുഖം തഴുകിയപ്പോള്‍ അവര്‍ പതറി. ദുഃഖത്തില്‍ മനുഷ്യന്‍ പതറിപ്പോവാറുണ്ട്. അതുപോലെ സുഖത്തിലും മനുഷ്യന്‍ പതറിപ്പോവും. അതെങ്ങനെ? അവന്‍ ചിട്ടകള്‍ കൈവിടും. അനുഗ്രഹങ്ങള്‍ മറക്കും. ധൂര്‍ത്ത് ചെയ്യും. ദരിദ്രരെ കൈവെടിയും. പലതരം ആര്‍ത്തികളുടെ പിടിയില്‍പെടും. ചെങ്കടലിലെ […]

മലയാള ചാനലുകളുടെ വിപരിണാമങ്ങള്‍

മലയാള ചാനലുകളുടെ വിപരിണാമങ്ങള്‍

ഈ ലേഖനം എഴുതേണ്ടത് ഇങ്ങനെയല്ല. ഇനി നിങ്ങള്‍ വായിക്കാന്‍ പോകുന്ന ഭാഷയിലുമല്ല. കാരണം മലയാളത്തിലെ വാര്‍ത്താചാനലുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ എട്ടെണ്ണമുള്ള കേരളത്തിലിരുന്നാണ് നമ്മള്‍ സംസാരിക്കുന്നത്. വാര്‍ത്താചാനലുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് നമ്മുടെ അന്വേഷണത്തിന്റെ കാതല്‍. വാര്‍ത്തകള്‍ അവയുടെ ഉറവിടത്തില്‍ നിന്ന് എത്തിക്കുക, വിശകലനം ചെയ്യുക, നിലപാടെടുക്കാന്‍ ജനങ്ങളെ സജ്ജരാക്കുക തുടങ്ങിയ പ്രാഥമിക ദൗത്യങ്ങളില്‍ നിന്ന് അവ ഒന്നാകെ അകന്നുപോകുന്നതിനെക്കുറിച്ചും വാര്‍ത്ത എന്ന ജീവനുള്ള, ചലനക്ഷമതയുള്ള വസ്തുതയെ, മാധ്യമം എന്ന മനുഷ്യനിര്‍മിതമായ പുരോഗമന ആശയത്തെ […]

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

”ഹിന്ദുരാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല എന്നല്ല. അങ്ങനെ പറയുന്ന ആ ദിവസം, അത് ഹിന്ദുത്വ അല്ലാതെയാവുന്നു. ലോകമേ തറവാട് എന്ന ആശയത്തിലൂന്നിയാണ് ഹിന്ദുത്വ സംസാരിക്കുന്നത്.” ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ (സര്‍ക്കാരിന്റെ സുപ്രധാന ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദിയാണിത്) സെപ്റ്റംബര്‍ 17 – 19 തീയതികളില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് പ്രസംഗിച്ച വാക്കുകളാണിത്. മുസ്‌ലിംകള്‍ ഇല്ലാതെ ഹിന്ദുരാഷ്ട്രമില്ല എന്ന സര്‍സംഘ്ചാലകിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് എന്ന് വ്യാഖ്യാനിക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളും […]