Issue

പേ പിടിച്ച ആള്‍ക്കൂട്ടത്തെ തളയ്ക്കാന്‍ നിയമം മതിയാകുമോ?

പേ പിടിച്ച ആള്‍ക്കൂട്ടത്തെ തളയ്ക്കാന്‍ നിയമം മതിയാകുമോ?

മാല്‍കം എക്‌സ് എന്ന സവിശേഷനാമത്തില്‍ ഇന്നും ലോകം ഓര്‍ക്കുന്ന അല്‍ ഹാജ് മാലിക് അശ്ശഹ്ബാസ് എന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചകന്‍ തന്റെ ആത്മകഥ തുടങ്ങുന്നത് താന്‍ പിറന്നുവീണ ജീവിതപരിസരത്തിന്റെ ഭ്രാന്തവും പൈശാചികവുമായ മുഖം തുറന്നുകാണിച്ചുകൊണ്ടാണ്. ”എന്നെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് ഒരു രാവില്‍ സെബ്രാസ്‌കയിലെ ഒമാഹയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് മുഖംമൂടിധാരികളായ ഒരുപറ്റം കുക്ലക്‌സ്‌ക്ലാന്‍കാര്‍ കുതിരപ്പുറത്ത് കുതിച്ചുവന്നു പുര വളഞ്ഞു. തോക്കുകള്‍ വായുവില്‍ ചുഴറ്റി അവര്‍ അപ്പനോട് പുരക്ക് പുറത്തുവരാന്‍ ആര്‍ത്തട്ടഹസിച്ചു. അമ്മ പോയി മുന്‍വാതില്‍ തുറന്നു. […]

ഇന്ത്യന്‍ മിലിട്ടറി കോളജ്:പരീക്ഷ ഡിസംബറില്‍

ഇന്ത്യന്‍ മിലിട്ടറി കോളജ്:പരീക്ഷ ഡിസംബറില്‍

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുളള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 2019 ജൂലായ് ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജൂലായ് രണ്ടിന് ശേഷമോ 2008 ജനുവരി ഒന്നിന് മുന്‍പോ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനുശേഷം ജനനതീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ ഫോമും വിവരങ്ങളും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും […]

ആ കത്തി അവരെന്തുചെയ്തു എന്നറിയാമോ?

ആ കത്തി അവരെന്തുചെയ്തു എന്നറിയാമോ?

കാമ്പസ് ഫ്രണ്ടിനെതിരെ തെമ്മാടിത്തം കാണിച്ച എസ്എഫ്‌ഐ സംഘത്തിന്റെ കൂടെയായിരുന്നു പ്രണയത്തിന്റെയും ആര്‍ദ്രതയുടെയും സിംപതറ്റിക് സിമ്പലായി ആഘോഷിക്കുന്ന അഭിമന്യുവും. അവനെക്കുറിച്ചുള്ള കാവ്യാത്മക വിവരണങ്ങള്‍ക്കപ്പുറത്ത് വിദ്യ തേടിയെത്തുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ ക്രിമിനലിസത്തിലേക്ക് വലിച്ചെറിയുന്ന മാര്‍ക്‌സിസ്റ്റ് കാപാലികതയാണ് ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്. അഭിമാനം പണയപ്പെടുത്തി എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് മുമ്പില്‍ കീഴൊതുങ്ങി നില്‍ക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ ഇഴയാനും പറ്റുന്ന കുറച്ച് സര്‍ഗാത്മകവാദികളെ കാമ്പസില്‍ നിങ്ങള്‍ക്ക് കാണാനായേക്കും. എന്നാല്‍ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും അഭിമാനബോധമുള്ളവരാണ്. ഒരവസരം കിട്ടിയാല്‍ എസ്എഫ്‌ഐയുടെ ഈ അശ്ലീലതക്ക് എതിരെ അവര്‍ പ്രതികരിക്കും. അഭിമാനബോധമുള്ള […]

സ്വയം റദ്ദാക്കുന്ന ജനാധിപത്യവാദികള്‍

സ്വയം റദ്ദാക്കുന്ന ജനാധിപത്യവാദികള്‍

അറിവ് നിര്‍മാണാത്മകം എന്നതുപോലെ സംഹാരാത്മകവുമാണ്. സംസ്‌കരിക്കാനും സംഹരിക്കാനും ശേഷിയുണ്ടതിന്. അറിവിന്റെ അനന്തമായ വേഗങ്ങളിലേക്ക് മനുഷ്യനെ വഴി നടത്തിയ ഇന്റര്‍നെറ്റ് അവന്റെ തന്നെ അന്വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും സൃഷ്ടിയാണ്. മറുഭാഗത്ത്, മാരക പ്രഹരശേഷിയുള്ള അണ്വായുധങ്ങള്‍ പിറന്നതും മനുഷ്യബുദ്ധിയിലാണ്. ചക്രം വികസിപ്പിച്ച് വാഹനമാക്കി മാറ്റിയും ഇരുമ്പ് ഉരുക്കി വ്യത്യസ്ത ഉപകരണങ്ങളാക്കി മാറ്റിയും മനുഷ്യന്‍ പുരോഗതി നേടി. ഈ പുരോഗതിക്കൊപ്പം തന്നെ വളരുന്നുണ്ടായിരുന്നു അതിന്റെ വിപരീതങ്ങള്‍. ബാങ്ക് കൊള്ള മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വരെ നീളുന്നു അത്. നിര്‍മാണാത്മകമല്ലാത്ത ഏതറിവും നിരര്‍ത്ഥകവും വിനാശകാരിയുമാണ്. […]

മതം ഭീകരതക്ക് തണല്‍ വിരിക്കുന്നുവോ

മതം ഭീകരതക്ക് തണല്‍ വിരിക്കുന്നുവോ

എറണാംകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു ക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇര, കൈകളില്‍ ചോരക്കറയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവുകയാണ്. ആര്‍ക്കും ആരെയും പഴിചാരാന്‍ ധാര്‍മികമായി അവകാശമില്ലാത്ത അവസ്ഥ. കൊലപാതകികള്‍ എതിരാളികളെ കൊന്നും നശിപ്പിച്ചും പാര്‍ട്ടി വളര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ രക്തസാക്ഷിത്വത്തെ ആഘോഷിച്ചും പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തിയും പാര്‍ട്ടി വളര്‍ത്തുന്നു. മരിച്ചവരുടെ സ്വപ്‌നങ്ങളും അവരുടെ ബന്ധുക്കളുടെ ദീനരോദനങ്ങളും മാത്രം പൂരണങ്ങളില്ലാതെ ബാക്കിയാവുന്നു. അഭിമന്യുവിന്റെ കൊലപാതകത്തെ പരമ്പരാഗത രാഷ്ട്രീയ കൊലപാതങ്ങള്‍ക്കപ്പുറം […]