Issue

നിലംപൊത്തരുത് നീതിയുടെ പൂമരം

നിലംപൊത്തരുത് നീതിയുടെ പൂമരം

യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്‌നേഹപൂര്‍വം ശാഹിദിന് നല്‍കിയ ഒരു പുസ്തകം വിലപ്പെട്ട ഉപഹാരമായി ഇന്നും സൂക്ഷിക്കുന്നുണ്ട്. ‘”India: A People Betrayed ‘ (ഇന്ത്യ: വഞ്ചിക്കപ്പെട്ട ഒരു ജനത) എന്ന ശീര്‍ഷകത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലേക്കും പ്രശ്‌നങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന വിദഗ്ധരുടെ ലേഖന സമാഹാരമാണീ പുസ്തകം. അതില്‍ നീതിന്യായ വ്യവസ്ഥയെ ആമൂലാഗ്രം ഗ്രസിച്ച അപചയങ്ങളെകുറിച്ചാണ് ആ നിയമവിശാരദന്‍ ഗഹനമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ആ ലേഖനത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ട് ഇങ്ങനെ : The […]

താഴ്‌വരയിലെ തമ്പ്

താഴ്‌വരയിലെ തമ്പ്

മുഹമ്മദിന്റെ കുഞ്ഞുകാല്‍പാടുകള്‍ പതിഞ്ഞ താഴ്‌വരയിലേക്കായിരുന്നു ആദ്യം പോയത്. പൗരാണികമായ ഒരുപാട് ഓര്‍മകള്‍ പതിഞ്ഞുകിടക്കുന്ന ബനൂസഅ്ദ് ഗോത്രഭൂമിയാണിത്. ഇവിടുത്തെ കറുത്തൊരു തമ്പിലേക്കാണ് ഹലീമ ബീവി മുഹമ്മദിനെ കൊണ്ടുവരുന്നത്. മുഹമ്മദിനപ്പോള്‍ എട്ടുമാസം പ്രായം. ഹലീമയുടെ സ്വന്തം മകന്‍ അബ്ദുല്ലക്കും ഏതാണ്ട് ആ പ്രായം തന്നെ. മുഹമ്മദിനെ തമ്പിലേക്ക് കൊണ്ടുവന്നതോടെ രണ്ട് കുഞ്ഞുങ്ങളുടെ കരച്ചില്‍ കൊണ്ട് ആ ബദവിത്തമ്പ് ഉണര്‍ന്നു. കുന്നുകളും താഴ്‌വരകളും താണ്ടി മക്കത്തുനിന്ന് ബനൂസഅദ് ഗോത്രഭൂമിയിലെത്താന്‍ ഒമ്പത് ദിവസത്തെ ക്ലേശകരമായ യാത്ര വേണം. ആ താഴ്‌വര അത്രക്ക് വരണ്ടതല്ല. […]

കുംഭശിരോമണികളറിയാന്‍

കുംഭശിരോമണികളറിയാന്‍

ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് ക്ഷീണിച്ച് വശംകെടുക മാത്രമല്ല, അങ്ങേയറ്റം വൈകിപ്പോയിരുന്നു. ഒരു പാര്‍ട്ടി സമ്മേളനം റോഡിലൊരുക്കിയ ജാഥ – ബാന്റു മേളങ്ങള്‍ സൃഷ്ടിച്ച വഴിതടസ്സത്തില്‍ പെട്ട് ഒരൊന്നര മണിക്കൂറോളം ഞങ്ങളുടെ വണ്ടി മുക്കിമുരണ്ടു. ഞാന്‍ വെച്ചുനീട്ടിയ നാടന്‍ നെല്ലിക്ക ജ്യൂസ് അവന്‍ ചുണ്ടില്‍ തൊടുവിച്ച് മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ ആറാമത്തെ അരിപ്പത്തിരിയും മുറിച്ചിട്ട് മീന്‍കറി പുരട്ടിയടിക്കുന്നതാണ് ഞാന്‍ കാണുന്നത്. മൂന്നര കയില്‍ നെയ്‌ച്ചോര്‍ അടിച്ചതിന് ശേഷമാണെന്നത് മറക്കരുത്. അന്തിപ്പാതിരയോടടുത്ത സമയത്ത് അവന്‍ ഇങ്ങനെ വാരിവലിച്ച് തിന്നുന്നതിലുള്ള അസഹിഷ്ണുത […]

വെളിച്ചം തെളിയിച്ചവര്‍

വെളിച്ചം തെളിയിച്ചവര്‍

          അകം പള്ളിയിലെ പ്രകാശം അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം ഹൃദയത്തിലുറച്ചവരുടെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്‍പര്യങ്ങള്‍ ഒരര്‍ത്ഥത്തിലും അവരെ സ്വാധീനിക്കുകയില്ല. നാഥനെക്കുറിച്ചും നാളത്തെ ജീവിതത്തെക്കുറിച്ചുമുള്ള പരന്ന ചിന്തയില്‍ അവര്‍ സ്വജീവിതത്തെ ക്രമീകരിക്കും. ഈയൊരാമുഖം താജുല്‍ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ ജീവിതത്തിലേക്ക് കയറിപ്പോവാന്‍ നിര്‍മിച്ച പൂമുഖമാണ്. മേല്‍പറഞ്ഞ ജീവിതവിശേഷങ്ങളുടെ സമഗ്രമായ സംഘാതമാണ് താജുല്‍ഉലമയുടെ ജീവിതം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ജീവിതം ക്രമപ്പെടുത്താന്‍ […]

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദത. മൂന്നാമത്തെയാള്‍ എന്നോട്: ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?’ എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കുകയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്‍മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഉറച്ച ശബ്ദത്തില്‍ ‘സര്‍, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു […]