നീലപ്പെൻസിൽ

ആശ്ലേഷണവും ഒരു പി ആര്‍ പ്രവര്‍ത്തനമാണ് !

ആശ്ലേഷണവും ഒരു പി ആര്‍ പ്രവര്‍ത്തനമാണ് !

ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് മാധ്യമങ്ങള്‍ വികാരഭരിതമായി റിപ്പോര്‍ട്ട് ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദൃശ്യം പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവനെ സമാശ്വസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. ദൃശ്യങ്ങളില്‍ കാണുന്ന ഏതൊരു വ്യക്തിക്കും മനസിലാക്കാവുന്ന കാര്യം കെ ശിവന്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ വന്ന പരാജയത്തില്‍ വികാരാധീതനാണ്. എന്നാല്‍ നരേന്ദ്രമോഡി ക്യാമറക്കു മുന്നില്‍ വച്ച് ദീര്‍ഘനേരം നടത്തിയ ആശ്ലേഷണം, മികച്ച പി ആര്‍ ആശ്ലേഷണമായിരുന്നു. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ ടെലിവഷനിലൂടെ കാണുന്നത് നരേന്ദ്രമോഡിയെയാണ്. അത്തരം ദൃശ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ദേശീയത അപകടകരമാണ്. ഇന്ത്യന്‍ […]

ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല

ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല

മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെ സി.ബി.ഐ, ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതും, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണവുമായിരുന്നു ഇന്ത്യന്‍ ടി.വി ചാനലുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്. നരേന്ദ്ര മോഡി ഗവണ്‍മെന്റ് ധൈര്യശാലികളാണെന്നും മുഖംനോക്കാതെ നടപടിയെടുക്കുന്നുവെന്നും വരുത്തിത്തീര്‍ക്കുന്ന വിധം ചിദംബരത്തിന്റെ അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടു. ചിദംബരത്തെ എന്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത് എന്ന് വിശകലനം ചെയ്യുന്നതിലുപരിയായി, മോഡിയെ പുകഴ്ത്തുന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. സമാധാനപരമായി നടത്താമായിരുന്ന അറസ്റ്റിനെ മതില്‍ ചാടിക്കടന്ന അതിസാഹസികതയാക്കി മാധ്യമങ്ങള്‍ക്ക് […]

കശ്മീര്‍ കാരാഗൃഹം

കശ്മീര്‍ കാരാഗൃഹം

രാജ്യം കൂടുതല്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. യു എ പി എ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭേദഗതി പൗരന്മാരുടെ അവകാശങ്ങള്‍ക്ക് വലിയ ഭീഷണി തന്നെയാണ്. ഈയൊരു നീക്കം കശ്മീരില്‍ കൂടുതല്‍ ചെറുപ്പക്കാരെ ജയിലിലാക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ അനുച്ഛേദം അസാധുവാക്കിയത് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരയുണ്ടാക്കും. 30000 ത്തിലധികം സൈനികരെ വിന്യസിച്ചും വാര്‍ത്താ വിനിമയ സംവിധാനങ്ങളൊക്കെ സ്തംഭിപ്പിച്ചുമായിരുന്നു നീക്കങ്ങള്‍. പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കിയുള്ള […]

മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടേരണ്ടു വഴികള്‍ മാത്രം!

മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടേരണ്ടു വഴികള്‍ മാത്രം!

പത്ര പ്രിന്റുകള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനം നേരത്തെ തന്നെ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യയില്‍ കുത്തക മുതലാളിത്തത്തിന്റെ ഉടമസ്ഥതയിലുള്ള അച്ചടിമാധ്യമങ്ങള്‍ പോലും നിര്‍ത്തലാക്കേണ്ടിവന്നിട്ടുണ്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പത്രരൂപം അടച്ചുപൂട്ടിയത് ഈയിടെയായിരുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പത്രം നിര്‍ത്തലാക്കിയെങ്കില്‍ ഇന്ത്യയിലെ മറ്റു പത്രസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കം സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെ […]

കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ്‌റൂമുകളുടെ പടികയറില്ല!

കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ്‌റൂമുകളുടെ പടികയറില്ല!

ഗ്രേറ്റര്‍ കശ്മീര്‍ എഡിറ്റര്‍ ഫയാസ് അഹ്മദ് കലൂവിനെ ഏഴ് ദിവസത്തോളം ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ചോദ്യം ചെയ്യുകയുണ്ടായി. 2016 ലെ ഹിസ്ബുല്‍ മുജാഹിദീനിന്റെ മിലിറ്റന്റ് ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടന്നത്. പത്രത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ മറ്റു ദേശീയ പത്രങ്ങള്‍ക്കൊന്നും നേരിടേണ്ടതില്ലാത്ത നടപടികള്‍ ഗ്രേറ്റര്‍ കശ്മീരിന് നേരിടേണ്ടതുണ്ട്. ഫയാസ് കലൂവിനെ ചോദ്യം ചെയ്ത വിവരം ആദ്യമായി പുറത്തുവിട്ടത് പി.ടി.ഐ ആണ്. […]