By രിസാല on May 24, 2019
1336, Article, Articles, Issue, നീലപ്പെൻസിൽ
വാഗ്വാദങ്ങളില്‍ അടിസ്ഥാനപരമായ വസ്തുതകളെ ആശ്രയിക്കുകയെന്നത് മാധ്യമപ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് മലയാളത്തിലെ വാര്‍ത്താചാനലുകള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഗതിവിഗതികളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മുന്നോട്ട് വെക്കുന്ന വിവരങ്ങളുടെ (റമമേ) ഉറവിടത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ജനവികാരത്തെ കുറിച്ച് തങ്ങള്‍ക്ക് തോന്നുന്നതെന്തും വിളിച്ചു പറയുന്നത് തിരഞ്ഞെടുപ്പുകാലത്ത് ഒഴിവാക്കുന്നതാവും നല്ലത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ ഏഷ്യാനെറ്റ് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ സോണിയാ ഗാന്ധിക്കെതിരെ ജനവികാരമുണ്ടെന്നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പില്‍ വരുത്തിയ സംസ്ഥാനം ഉത്തര്‍പ്രദേശാണെന്നും അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി നടപ്പിലാക്കിയ […]
By രിസാല on May 17, 2019
1335, Article, Articles, Issue, നീലപ്പെൻസിൽ
ഒടുവില്‍ ആ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. മറവിക്ക് അല്‍പം പോലും വിട്ട് കൊടുക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ബില്‍ക്കീസ് ബാനുകേസിലെ കോടതി വിധി. തിരഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ ഒട്ടുംതന്നെ പ്രകടമല്ലാത്ത മോഡി തരംഗം സൃഷ്ടിക്കാന്‍ ഹിന്ദി വാര്‍ത്താചാനലുകള്‍ കഠിനപ്രയത്‌നം നടത്തുന്നതിനിടയില്‍ ഇത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായില്ല. ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്ക് ബില്‍ക്കീസിന്റെ വിജയം ഒരുപാട് ആഘോഷിക്കാന്‍ കഴിയില്ല. ബില്‍ക്കീസ് നേരിടേണ്ടിവന്ന ശാരീരിക, മാനസിക പ്രയാസങ്ങളും അവരുടെ നിയമപോരാട്ടത്തിന്റെ നാള്‍വഴികളും പറയുമ്പോള്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണം കയ്യടക്കിയിരിക്കുന്ന […]
By രിസാല on May 10, 2019
1334, Article, Articles, Issue, നീലപ്പെൻസിൽ
മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി ഉടമകള്‍ കയ്യടക്കുന്നത് വാര്‍ത്തകളിലൂടെ അജണ്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെ ഭാഗമായാണ്. ഇന്ത്യന്‍ ജേര്‍ണലിസം റിവ്യൂ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭാഷാ പത്രമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്ത് എഡിറ്റര്‍ക്കും റിപോര്‍ട്ടര്‍ക്കും പകരം മാധ്യമസ്ഥാപനത്തിന്റെ ഉടമകള്‍ രാഷ്ട്രീയ നേതാക്കന്മാരെ അഭിമുഖം ചെയ്യുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതൊരു പബ്ലിക് റിലേഷന്‍ ആയി മാറുകയാണ്, ഇവിടെ നേതാക്കന്മാര്‍ക്ക് വേണ്ടി മാത്രം തയാറാക്കപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുക. കര്‍ണാടകയിലെ മികച്ച പ്രചാരമുള്ള കന്നട വാനിക്ക് നരേന്ദ്രമോഡി […]
By രിസാല on May 4, 2019
1333, Article, Articles, Issue, നീലപ്പെൻസിൽ
വിധിയെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഫലം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനസമൂഹം അതീവജാഗ്രതയോടെ കണ്ടുനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ മാധ്യമവിചാരണകളില്‍നിന്ന് കുതറിമാറുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇന്ത്യയുടെ നിലവിലെ പരിതസ്ഥിതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരില്‍ നിരവധി പ്രഗത്ഭരുണ്ട്. ഐ.എം.എഫ് മുഖ്യയായി നിയോഗിക്കപ്പെട്ട ഗീതാ ഗോപിനാഥ് ഇന്ത്യയുടെ ജി.ഡി.പി കണക്കുകള്‍ അപകടകരവും ആശങ്കയുളവാക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മണിക്കൂറുകളോളം തടിച്ചുകൂടി നില്‍ക്കുന്ന ജനാവലിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി വീമ്പു പറയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ സൈന്യം ബലാകോട്ടില്‍ നടത്തിയെന്നവകാശപ്പെടുന്ന […]
By രിസാല on April 24, 2019
1332, Article, Articles, Issue, നീലപ്പെൻസിൽ
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായ മത്സരമായിരിക്കും. പതിവുകളൊക്കെയും മാറ്റിയെഴുതപ്പെട്ടതായിരുന്നു ഇന്ത്യയുടെ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍. ഇതിന്റെ അനുഭവങ്ങള്‍ ജാഗ്രതയോടെ വരും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളെ തയാറാക്കിയിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള വലിയ ആശങ്കകളില്‍ ഒന്നാണ് നരേന്ദ്രമോഡിയുടെ തിരിച്ചുവരവ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായിരുന്നില്ല കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നരേന്ദ്രമോഡിയുടെ ഭരണം. രാജ്യത്തിന്റെ ഹൃദയം തകരാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കൂട്ടം കലാസാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ ഇത്തവണ ബി.ജെ.പിക്ക് എതിരെ വോട്ട് നല്‍കണമെന്ന ആവശ്യവുമായി […]