By രിസാല on March 12, 2019
1325, Article, Articles, Issue, നീലപ്പെൻസിൽ
പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പുല്‍വാമയില്‍ ബലിയാക്കപ്പെട്ട സൈനികരുടെ ജീവനുപകരം ചോദിക്കുകയാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ പ്രധാന ആവശ്യമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നു. മുഖ്യമായും ഇത്തരം ആവശ്യങ്ങളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ഉദ്ഭവം മാധ്യമങ്ങള്‍ എങ്ങനെ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 41 സൈനികരുടെയും ജീവനു വിലയുണ്ട്, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. സൈനികരുടെ ത്യാഗത്തെ കാല്‍പനികവത്കരിക്കുന്ന മാധ്യമങ്ങളും പൊതുജനങ്ങളും അവരെ തങ്ങള്‍ക്ക് തുല്യരായ മനുഷ്യരായി കാണുന്നതില്‍ പരാജയപ്പെടുകയാണ്. ദാരുണാന്ത്യം […]
By രിസാല on March 2, 2019
1324, Article, Articles, Issue, നീലപ്പെൻസിൽ
ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ച സ്വപ്‌ന പദ്ധതിയായിരുന്നു, National Rural Employment Guarantee Act 2005. ഗ്രാമങ്ങളില്‍ സ്ത്രീ പുരുഷ വിവേചനമില്ലാതെ തുല്യവേതനമെന്ന അടിസ്ഥാനനീതി സാധ്യമാക്കിയ പദ്ധതി. യു പി എ സര്‍ക്കാറിന് ശേഷം NREGA ക്ക് എന്ത് സംഭവിച്ചുവെന്നത് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളില്‍ ഒരുപാടൊന്നും ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ, ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ NREGA എന്ന് ആഴത്തില്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘looking for Modi: give us our wages, not free money, […]
By രിസാല on February 23, 2019
1323, Article, Articles, Issue, നീലപ്പെൻസിൽ
തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ തുടരുകയാണ്, പ്രിയങ്കാ ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം മുതല്‍ 2019ല്‍ ഇന്ത്യയുടെ ഭാവി ആരുടെ കൈകളിലേക്കാണെന്ന് ഉറ്റുനോക്കുകയാണ് മാധ്യമങ്ങള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാക്കുകള്‍ അളന്നും തൂക്കിയും വേണ്ട വിധം പ്രയോഗിക്കുന്ന മാധ്യമ സംസ്‌കാരം ഇന്ത്യയിലുണ്ട്. അതോടൊപ്പം വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കുന്ന മാധ്യമസ്ഥാപനങ്ങളുമുണ്ട്. അതിനു മികച്ചൊരു ഉദാഹരണമാണ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തൊഴിലില്ലായ്മ മുന്‍കാലഘട്ടത്തെക്കാളും രൂക്ഷമായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016ല്‍ സര്‍ക്കാറിന്റെ തൊഴില്‍ മന്ത്രാലയം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തൊഴില്‍വിവര കണക്കുകള്‍ […]
By രിസാല on February 16, 2019
1322, Article, Articles, Issue, നീലപ്പെൻസിൽ
ഇസ്‌ലാമിക തീവ്രവാദം എന്ന ആശയത്തിന് ഇന്ത്യന്‍ മണ്ണില്‍ വേരുകള്‍ നല്‍കാന്‍ ഒരു പക്ഷേ ആര്‍ എസ് എസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെയാവും. ആഗോള തലത്തില്‍ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും വേട്ടയാടാനും സെപ്റ്റംബര്‍ 11 ഉം അതിനെ തുടര്‍ന്നുണ്ടായ മാധ്യമ അജണ്ടകളും പ്രവര്‍ത്തിച്ചുവെങ്കില്‍, മുംബൈ ആക്രമണം മുതല്‍ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധത എത്രത്തോളമാണെന്ന് വെളിപ്പെടുത്തി. ദേശീയ പ്രാദേശിക ഭേദമന്യേ വാര്‍ത്തയുടെ തുടക്കത്തില്‍ മുഴച്ചു നില്‍ക്കാറുള്ളത് പൊലീസ് ഭാഷ്യമാണ്. […]
By രിസാല on February 7, 2019
1321, Article, Articles, Issue, നീലപ്പെൻസിൽ
വിനോദ – രാഷ്ട്രീയ വിഭാഗത്തിനാണ് എപ്പോഴും കാഴ്ചക്കാരെങ്കില്‍ കൂടി, രാഷ്ട്രീയ വാര്‍ത്തകളുടെ അതിപ്രസരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെയും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് മാധ്യമ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയുടെ സാമൂഹിക രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു ബില്ല് മോഡി സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയുണ്ടായി. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം എന്ന ആശയമാണിത്. ഈ ആശയം അവതരിപ്പിക്കുന്ന ആദ്യത്തെ വ്യക്തിയല്ല മോഡി. കേരളമുള്‍പ്പെെട ചില സംസ്ഥാനങ്ങളില്‍ ഇത് കൊണ്ടുവന്നിട്ടുണ്ട്. […]