By രിസാല on January 29, 2019
1319, Article, Articles, Issue, നീലപ്പെൻസിൽ
റോബിന്‍ ജെഫ്രി India’s Newspaper revolution എന്ന പുസ്തകത്തില്‍, ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത് ന്യൂസ് റൂമുകളിലെ ദളിത് മുസ്ലിം മാധ്യമ പ്രവര്‍ത്തകരുടെ എണ്ണക്കുറവാണ്. ഈയൊരു പ്രശ്‌നം ഏറെക്കുറെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോവുകയും, പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളിലും ദളിതര്‍ക്ക് ജോലി ലഭിക്കുക എളുപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ വലിയൊരു പങ്കും ആദിവാസി ഗോത്ര വര്‍ഗ്ഗങ്ങളും ദളിതരുമാണ്, അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ എത്ര മുഖ്യധാരാ പത്ര മാധ്യമങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരുണ്ട്. […]
By രിസാല on January 5, 2019
1316, Article, Articles, Issue, നീലപ്പെൻസിൽ
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും, രാഷ്ട്രീയ നിരീക്ഷണങ്ങളുമായിരുന്നു ഇന്ത്യന്‍ വാര്‍ത്താലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. ദൃശ്യ മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്തോളം തിരക്കേറുന്ന സമയമില്ല. നാടകീയമായ അവതരണ രീതിയായിരുന്നു മിക്ക മുഴുനീള വാര്‍ത്താ ചാനലുകളിലും കാണാന്‍ സാധിച്ചത്. പതിവ് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കൊപ്പം വോട്ട് വിവരങ്ങളെ അപക്വമായ ഗ്രാഫിക്‌സ് സംവിധാനങ്ങളിലൂടെ കാണിച്ച് തിരഞ്ഞെടുപ്പുഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും. തിരഞ്ഞെടുപ്പ് വാര്‍ത്തകളെയും അതിലെ മാധ്യമ ഇടപെടലുകളെയും വിശദമായി ചര്‍ച്ച ചെയ്തത് ‘The Wire’ ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. മുതിര്‍ന്ന […]
By രിസാല on December 27, 2018
1315, Article, Articles, Issue, നീലപ്പെൻസിൽ
The Caravan മാസികയുടെ ഏറ്റവും പുതിയ പതിപ്പ്, ഇന്ത്യന്‍ മാധ്യമങ്ങളെ കുറിച്ചുള്ള വിശേഷാല്‍പ്രതിയാണ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിശ്വാസത്തെയും എത്രമേല്‍ ബാധിച്ചിട്ടുണ്ടെന്ന് ഈ പതിപ്പിലെ ഗഹനമായ റിപ്പോര്‍ട്ടുകള്‍ തുറന്നുകാട്ടുന്നു. കാരവനുവേണ്ടി ജോസി ജോസഫ് എഴുതിയ കുറിപ്പിന്റെ പ്രസക്തമായ ഭാഗങ്ങള്‍ പരിശോധിക്കാം. ജോസി ജോസഫിന്റെ മാധ്യമ പ്രവര്‍ത്തനം ഇന്ത്യന്‍ മാധ്യമങ്ങളിലെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ മികച്ച ഉദാഹരണമാണ്. The Hindu വിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ആയിരുന്ന ജോസി താന്‍ തല്‍സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്നും, മുഖ്യധാരാ മാധ്യമ […]
By രിസാല on December 11, 2018
1312, Article, Articles, Issue, നീലപ്പെൻസിൽ
വര്‍ത്തമാന ഇന്ത്യയുടെ കലുഷിത രാഷ്ട്രീയാന്തരീക്ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് പ്രതിനിധീകരിക്കുന്നത്. 2014ല്‍ അധികാരമേറ്റ സര്‍ക്കാറും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാജ്യത്തിന്റെ നിലനില്പിനെയും ബഹുസ്വര മാനങ്ങളെയും വ്യതിചലിപ്പിച്ചിട്ടുണ്ട്. ഒരു ഭരണകൂടത്തിന്റെ നിശ്ചിത അജണ്ടകളും അവയെ നിലവില്‍ വരുത്താന്‍ നടത്തുന്ന പ്രക്രിയകളും ഒരു ജനതയെ എത്രത്തോളം ഭിന്നിപ്പിക്കുന്നുണ്ടെന്ന് നാം കണ്ടു. ഇത്തരം സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പ്രസക്തിയുണ്ട്. ഇന്ത്യയില്‍ തീവ്ര വലതുപക്ഷം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂരിപക്ഷ വാദികളിലുള്ള കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമല്ല. […]
By രിസാല on November 29, 2018
1311, Article, Articles, Issue, നീലപ്പെൻസിൽ
മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ പ്രസക്തമായിരുന്ന ദിവസങ്ങളാണ് കടന്നുപോയത്. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായിരുന്നു ഈ നാളുകളിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. രണ്ടും വ്യത്യസ്ത ധ്രുവങ്ങളിലുള്ള പ്രശ്‌നങ്ങളാണ്. പക്ഷേ അവയോടുള്ള മാധ്യമ സമീപനം കരുതലോടുകൂടിയാവണം. ഇന്ത്യ കണ്ട സാമുദായിക പ്രശ്‌നങ്ങളില്‍ വര്‍ധിച്ച പ്രഹരശേഷിയുണ്ടായിരുന്നവയാണ് രാമക്ഷേത്രത്തിനായുള്ള അവകാശവാദവും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും സൃഷ്ടിച്ചത്. ഇന്നും തീവ്രവലതുപക്ഷം മുന്നോട്ടുവെക്കുന്ന ഹിന്ദു രാഷ്ട്രീയത്തിന്റെ മുഖ്യപ്രതിരൂപമാണ് രാമക്ഷേത്രനിര്‍മാണം. ഹിന്ദു വോട്ട് ഏകീകരിക്കാന്‍ ആര്‍ എസ് എസിനും മറ്റ് സമാന സംഘടനകള്‍ക്കും ഇത്രയും മൂര്‍ച്ചയുള്ള […]