By രിസാല on April 17, 2019
1331, Articles, Issue, നീലപ്പെൻസിൽ
തിരഞ്ഞെടുക്കപ്പെടുന്നവര്‍, തിരഞ്ഞെടുക്കുന്നവര്‍. ജനാധിപത്യ ഭരണക്രമത്തിലെ രണ്ടു അഭിവാജ്യ ഘടകങ്ങള്‍. ഇതില്‍ ആരുടെ താല്‍പര്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നത്? തീര്‍ച്ചയായും അതൊരു മുഖ്യധാരയുടേതാണ്. ആ മുഖ്യധാര ജാതിശ്രേണിയിലും സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിലും മുന്നോക്കം നില്‍ക്കുന്നവരെയാണ് പ്രാതിനിധ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി മുന്നോട്ടുപോവുന്ന ഇന്ത്യയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ അത്തരമൊരു മുഖ്യധാരയെയാണ് ഭരണപക്ഷം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാര്‍ച്ച് 27ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ പോകുന്നതായി അറിയിപ്പുവന്നു. ഇതുപോലൊരവസരത്തില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്നും ഇനിയും കരകയറിട്ടില്ലാത്ത […]
By രിസാല on April 10, 2019
1330, Article, Articles, Issue, നീലപ്പെൻസിൽ
2014 തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ മുഴങ്ങിക്കേട്ട പേരാണ് അണ്ണാഹസാരെയും ലോക്പാലും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി പ്രധാനമന്ത്രി ആയതിനുശേഷം അടുത്ത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കുന്നത്. ഇന്ത്യയുടെ ആദ്യ ലോക്പാലായി ജസ്റ്റിസ് പി.സി ഘോഷ് നിയമിതനായി. ഇന്ത്യയിലെ പ്രധാന ആഭ്യന്തര പ്രതിസന്ധിയായ അഴിമതിയെ പ്രതിരോധിക്കുക എന്നതാണ് ലോക്പാല്‍ സമിതിയുടെ ഉദ്ദേശ്യം. പൊതുജന താല്‍പര്യാര്‍ത്ഥം രാഷ്ട്രീയ നേതാക്കളിലും മറ്റു ഭരണസംവിധാനത്തിലും സുതാര്യത ഉറപ്പു വരുത്തുക എന്നതാണു ലക്ഷ്യം. ഏകദേശം 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് […]
By രിസാല on April 4, 2019
1329, Article, Articles, Issue, നീലപ്പെൻസിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പ്രധാന ആയുധം സാമൂഹിക മാധ്യമങ്ങളാകും. ഇന്ത്യയുടെ വിവര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ് ഇത് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ നുണപ്രചാരങ്ങളും, വ്യാജ വാര്‍ത്തകളുടെ കൈമാറ്റവും നടത്തുന്നുണ്ടെന്ന് സൂക്ഷ്മതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. സൈബര്‍രംഗത്ത് വിദഗ്ധമായി പടയാളികളെ നിയോഗിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ഭരണ പാര്‍ട്ടി കൂടിയായ ബി ജെ പിയുടെ സൈബര്‍ ഇടപെടലുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്വാതി […]
By രിസാല on March 28, 2019
1328, Article, Articles, Issue, നീലപ്പെൻസിൽ
ഇന്ത്യയിലെ ദൃശ്യ മാധ്യമ രംഗത്ത് വലിയ രീതിയിലുള്ള ലാഭകണക്കുകളൊന്നുമില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അത്തരമൊരു പ്രശ്നം ബാധിക്കാത്ത വിധം മാധ്യമ രംഗത്ത് ബൃഹത്തായ വളര്‍ച്ചയാണ് എ എന്‍ ഐ( അശെമി ചലം െകിലേൃമിമശേീിമഹ) ക്കുള്ളത്. ഇന്ത്യയില്‍ പ്രതിപക്ഷ സ്ഥാപനങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച ഈ മള്‍ട്ടിമീഡിയ വാര്‍ത്താ ഏജന്‍സിയുടെ വിജയത്തിന് പിന്നില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു കഥയുണ്ട്. ദി കാരവന്‍ മാസികയുടെ ലേഖകന്‍ പ്രവീണ്‍ ദോന്തി (ജൃമ്‌ലലി ഉവീിശേ) നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ […]
By രിസാല on March 21, 2019
1327, Articles, Issue, നീലപ്പെൻസിൽ
ഇനിയൊരു പുല്‍വാമ ഉണ്ടാവുകയാണെങ്കില്‍ രാജ്യം എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത്? ചോദ്യം ഇന്ത്യാടുഡേ ചാനലിന്റെ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ രാജ് ചെങ്കപ്പയുടേതാണ്. ഇന്ത്യ നേരിട്ടുകൊണ്ടിരുന്ന അപ്രതീക്ഷിതമായ തീവ്രവാദ അക്രമണത്തെ കുറിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടാണ് ചോദ്യം. പ്രമുഖ മാധ്യമസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട ഒരു അന്തര്‍ദേശീയ പ്രശ്‌നത്തെ എങ്ങനെയാണ് മനസിലാക്കിയത,് എങ്ങനെയാണ് അത് ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തത് എന്ന് കൂടി അതിലുള്ളടങ്ങിയിരിക്കുന്നു. ഗൗരവമേറിയ ഒരു വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വാക്കുകളിലും വാഗ്വാദങ്ങളിലും നിയന്ത്രണവും […]