നീലപ്പെൻസിൽ

ദീപക് മിശ്രക്ക് മാധ്യമ ശുശ്രൂഷ

ദീപക് മിശ്രക്ക് മാധ്യമ ശുശ്രൂഷ

സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധി പ്രസ്താവനകളാണ് അടുത്തിടെ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആധാര്‍ തിരിച്ചറിയല്‍ രേഖക്ക് ഭരണകൂടം കല്‍പിച്ച നിഷ്‌കര്‍ഷതയെ അസാധുവാക്കി കൊണ്ടുള്ള കോടതി വിധിയാണ് സെപ്തംബര്‍ 27ന് വന്നത്. കോടാനുകോടി ജനങ്ങളുടെ ബയോ മെട്രിക് വിവരങ്ങളെ ക്രോഡീകരിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഭരണകൂടം ജനങ്ങളുടെ മേല്‍ നടത്തുന്ന ഒളിനിരീക്ഷണം (പൗരന്റെ സാമൂഹികമായും രാഷ്ട്രീയമായുമുള്ള ചലനങ്ങളെ അവരറിയാതെ നിരീക്ഷിക്കുന്നത്) ആണ്. ആധാര്‍ ഒരു മണി ബില്‍ ആയി കൊണ്ടുവന്നതിനാല്‍ രാജ്യസഭയില്‍ ആധാറിനെ എതിര്‍ക്കാനും […]

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

മാധ്യമങ്ങള്‍ ഒരു വാര്‍ത്തയുടെ ആയുസ്സ് കണക്കാക്കുന്ന സമ്പ്രദായത്തെ Timeliness (ഒരു വാര്‍ത്തക്ക് അനുയോജ്യമായ സമയം,അതിനുള്ള സമകാലിക പ്രസക്തി) എന്ന് വിളിക്കുന്നു. ന്യൂസ്റൂമുകള്‍ ഒരു വാര്‍ത്തയുടെ കാലാവധി സ്വയം തീരുമാനിച്ച്, ആ വാര്‍ത്ത പുറംലോകത്തോട് പറയുന്നതില്‍ നിന്നും എളുപ്പം തടഞ്ഞുനിര്‍ത്തുന്നു. അത്തരത്തില്‍ Timeliness ചുക്കാന്‍ പിടിച്ച് മാധ്യമങ്ങള്‍ ഒഴിവാക്കുന്ന വാര്‍ത്തകളുടെ കണക്കുകള്‍ നിരവധിയാണ്. 1993-നുള്ളില്‍ നിയമപരമായി നിരോധിക്കപ്പെട്ട തൊഴിലാണ് ങമിൗമഹ ടരമ്‌ലിഴശിഴ (മനുഷ്യാവശിഷ്ടം കോരി വൃത്തിയാക്കല്‍). ദളിതനുമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച അനീതിയുടെ ഭാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യ നിലനിര്‍ത്തിപ്പോരുന്ന […]

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചത്. ഒട്ടു മിക്ക മാധ്യമങ്ങളും ദളിത് പാചകക്കാരി കാരണം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന തലക്കെട്ടുകളാണ് കൊടുത്തത്. വിദ്യാര്‍ത്ഥികള്‍, ദളിത്, ഉച്ചഭക്ഷണം എന്നീ വാക്കുകളെ വളരെ സമര്‍ത്ഥമായി കൂട്ടിയിണക്കി ഉണ്ടാക്കിയ തലവാചകം. തലക്കെട്ടിന് ശേഷം വാര്‍ത്തയെ വിശദമായി സമീപിക്കുമ്പോള്‍ വലിയ രീതിയില്‍ സൂക്ഷ്മമായ റിപ്പോര്‍ട്ടിംഗ് നടന്നില്ല എന്ന് വ്യക്തം. സീതാപൂര്‍ നിവാസികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും യാദവരുമാണെന്നാണ് […]

മാധ്യമങ്ങളെ പുറത്തിരുത്തുന്നു

മാധ്യമങ്ങളെ പുറത്തിരുത്തുന്നു

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മ്യാന്മറില്‍ നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി മാധ്യമങ്ങള്‍ റോഹിംഗ്യന്‍ വംശജരുടെ സത്യാവസ്ഥകള്‍ പുറത്ത് കൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍ അഭയാര്‍ത്ഥി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുക അത്ര എളുപ്പമല്ല. മാധ്യമങ്ങളില്‍ അവരെ വിശേഷിപ്പിക്കുന്ന പദങ്ങളിലൂടെ വ്യക്തമാവും, റോഹിംഗ്യകളോടുള്ള നമ്മുടെ സമീപനം എന്താണെന്ന്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ റോഹിംഗ്യന്‍ വിഷയം ഇന്ത്യ നേരിടാന്‍ പോവുന്ന വലിയൊരു വിപത്താണെന്ന അര്‍ത്ഥത്തിലാണ് വാര്‍ത്തകള്‍ നല്‍കാറുള്ളത്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒരിടയ്ക്ക് റോഹിംഗ്യകളെ’swarm of bees’ (തേനീച്ച […]

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

തിരഞ്ഞെടുപ്പ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളെ 2019ല്‍ നടക്കാനിരിക്കുന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ ആസ്പദമാക്കിയാകണം വിലയിരുത്തേണ്ടത്. മാധ്യമങ്ങളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളാല്‍ കഴിയുംവിധം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പൊതുജനാഭിപ്രയം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മാധ്യമ പ്രവര്‍ത്തനത്തെ രണ്ടായി വേര്‍തിരിക്കാം. തങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് യഥാവിധം പ്രാവര്‍ത്തികമാക്കുന്ന മാധ്യമപ്രവര്‍ത്തനം, നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകളെ യഥേഷ്ഠം വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തനം. ഇതിനു പ്രധാന കാരണം മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ഒത്തുതീര്‍പ്പുകളാണ്. അടുത്തിടെ-the quint.com […]

1 7 8 9