By രിസാല on November 24, 2018
1310, Article, Articles, Issue, നീലപ്പെൻസിൽ
കേരളത്തിലെ മാധ്യമങ്ങള്‍ ശബരിമല വിഷയത്തില്‍ വ്യാപൃതരാണ്. ശബരിമല വിഷയത്തില്‍ കേരളത്തിലെ പത്ര സ്ഥാപനങ്ങളുടെ ഇടപെടലുകളെ നിരീക്ഷിക്കാം. കേരള രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനമുള്ള ചര്‍ച്ചയാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി. കേരളത്തിലെ കോണ്‍ഗ്രസിനു വിഷയത്തിലുള്ള മൃദുസമീപനത്തെക്കുറിച്ച് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ അപഹാസ്യമായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ മുഖപത്രത്തെ വെല്ലുന്ന രീതിയിലാണ് സംസ്ഥാനത്തെ പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാള മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടു വരുന്ന കോടതി […]
By രിസാല on November 15, 2018
1309, Articles, Issue, നീലപ്പെൻസിൽ
സാമൂഹിക മാധ്യമങ്ങള്‍ നുണകളുടെ പ്രചാരണവേദികളായ കാലത്ത് അത്തരം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടവും നിജസ്ഥിതിയും മനസിലാക്കുകയെന്ന ബാധ്യത അത് വായിക്കുന്ന ഒരോരുത്തരുടേതുമാണ്. നുണ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി എന്താണ് വാസ്തവം എന്നു മനസിലാക്കാനുള്ള ഉദ്യമം മറ്റു മാധ്യമസ്ഥാപനങ്ങളിലും ഉണ്ടാവണം. ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ കൈമാറിക്കൊണ്ടിരുന്ന ഒരു ചിത്രമാണ്, അര്‍ധചന്ദ്രനൊപ്പം’ഐ ലവ് പാകിസ്ഥാന്‍’ എന്ന് മുദ്രണം ചെയ്ത ബലൂണ്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന കൊത്‌വാലി റോഡ് മേളയില്‍ വിറ്റഴിക്കപ്പെട്ടു എന്നു പൊലീസ് ആരോപിക്കുന്ന ബലൂണിന്റെ, യഥാര്‍ത്ഥ കഥ തേടി […]
By രിസാല on November 13, 2018
1308, Article, Articles, Issue, നീലപ്പെൻസിൽ
തൊഴില്‍ സുരക്ഷിതത്വം മാധ്യമ പ്രവര്‍ത്തനത്തിലെ അനിവാര്യ ഘടകമാണ്. എന്നാല്‍ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഇടങ്ങള്‍ക്കനുസരിച്ച് വെല്ലുവിളികളുടെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രളയാനന്തര കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ശബരിമല വിവാദവും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ സുരക്ഷയെ മറികടന്നുകൊണ്ട് നിയമപാകര്‍ക്കുമുന്നില്‍ വെച്ചാണ് അക്രമാസക്തമായ ജനക്കൂട്ടത്തെ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടിവന്നത്. ശബരിമലയുടെ വിവിധ പ്രദേശങ്ങളില്‍ വഴി തടയാനും, സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് എതിര്‍ക്കാനും തെരുവിലിറങ്ങിയ ‘ഭക്തജനങ്ങള്‍’ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ […]
By രിസാല on November 2, 2018
1307, Article, Articles, Issue, നീലപ്പെൻസിൽ
മാധ്യമങ്ങളുടെ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും, ജനാധിപത്യ സംവിധാനത്തിലെ ചുമതലകളോട് പുറം തിരിയുന്നു എന്ന് വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് എത്രത്തോളം ആശങ്കയുള്ളവരാണ്?. അടുത്തിടെ ചില മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന പ്രശ്‌നങ്ങളെ അസ്വസ്ഥജനകമായ ഒരു മൗനത്തോട് കൂടിയാണ് സമൂഹം സ്വീകരിച്ചത്. വലിയ രീതിയിലുള്ള ബഹളങ്ങളൊന്നും സൃഷ്ടിക്കാതെ കാര്യത്തിന്റെ ഗൗരവത്തെ ലഘൂകരിക്കും വിധമുള്ള മൗനം. ഇവിടെ പരിശോധിക്കുന്നത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകൂടം ചില ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളില്‍ യാതൊരു വിധ മുന്നറിയിപ്പും […]
By രിസാല on October 26, 2018
1306, Article, Articles, Issue, നീലപ്പെൻസിൽ
ഹോളിവുഡില്‍ ഹാര്‍വേ ഐന്‍സ്റ്റൈന്നെതിരെ നടന്ന ‘മീ റ്റൂ'(Me too) മൂവ്‌മെന്റിന് ശേഷം ലോകത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അവര്‍ ജോലി സ്ഥലത്ത് നിന്ന് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണവും അരക്ഷിതാവസ്ഥയും തുറന്നു പറയാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ഒക്ടോബര്‍ 5 മുതല്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിരവധി സ്ത്രീകള്‍ ട്വിറ്ററിലൂടെ ലൈംഗിക ചൂഷണാരോപണം ഉന്നയിച്ചു. മാധ്യമ ലോകത്തെ ഈ പിന്നാമ്പുറ കഥകളില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഹിന്ദുസ്ഥാന്‍ ടൈംസ്’, ‘നെറ്റ്‌വര്‍ക്ക് 18’, ‘ദ ക്വിന്റ്’ […]