By രിസാല on October 27, 2018
1306, Article, Articles, Issue
സത്തയുടെ കാവല്ക്കാര് മാധ്യമരംഗത്ത് വരുന്ന രൂപപരവും സാങ്കേതികവുമായ എല്ലാമാറ്റങ്ങളും സ്വാഭാവികമായും അതിന്റെ കണ്ടന്റിനെയും സത്തയെയും അതിന്റെ പരിചരണ രീതിയെയും ഒക്കെ മാറ്റാറുണ്ട്. അത് ടെലിവിഷന്‍ കാലത്തും സംഭവിച്ചു. ഇതിന് മുമ്പ് അച്ചടി മാധ്യമം വന്നപ്പോഴും റേഡിയോ വന്നപ്പോഴുമെല്ലാം കുറെയധികം മാറ്റങ്ങള്‍ ഉണ്ടായി. ഈ മാറ്റങ്ങള്‍ വാര്‍ത്തയുടെ സത്തയെ ചോര്ത്തിക്കളയുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് അതിനുള്ള ഉത്തരം. വാര്‍ത്തയുടെ ഏറ്റവും സുപ്രധാനമായ സത്തയാണ് ടെലിവിഷന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഒരു പക്ഷേ, വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കോ പരോക്ഷമായ തലങ്ങളിലേക്കോ പോകാന്‍ ടെലിവിഷന്‍ […]
By രിസാല on October 27, 2018
1306, Article, Articles, Issue
കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ത്താചാനലുകള്‍ താരതമ്യേന പുതിയ പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ ബാലാരിഷ്ടതകള്‍ കൂടുതലാണ്. ശരിയായ മാധ്യമസംസ്കാരം ആ രംഗത്തു വളര്‍ന്നുവരാന്‍ കുറേകൂടി സമയമെടുക്കും. വാര്‍ത്തകള്‍ ആര്‍ക്കും പടച്ചുണ്ടാക്കാനാകില്ല വാര്‍ത്തകള്‍ സംഭവിക്കാനല്ലാതെ സംഭവിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധ്യമല്ല. അങ്ങനെ പൊയ്ക്കാലില്‍ കുത്തിപ്പൊക്കിയ വാര്‍ത്തകള്‍ക്ക് നിലനില്പുമില്ല. ന്യൂസ് ചാനലുകള്‍ കാണുന്നത് ചില പ്രത്യേക വിഭാഗങ്ങളില്‍പെട്ട ആളുകളാണ്. മധ്യവര്‍ഗക്കാര്‍, പ്രത്യേകിച്ച് പുരുഷന്മാര്. അതില്‍തന്നെ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍. ആ വിഭാഗക്കാരെ ലാക്കാക്കിയാണ് വൈകുന്നേരത്തെ പരിപാടികളും പരസ്യങ്ങളും വരെ തയാറാക്കുന്നത്. പ്രേക്ഷകര്‍ക്ക് താത്പര്യമുള്ള […]
By രിസാല on October 27, 2018
1306, Article, Articles, Issue
ദൃശ്യമാധ്യമങ്ങളുടെ പെരുമാറ്റം ദൃശ്യമാധ്യമങ്ങളുടെ സ്വഭാവം വളരെ പ്രസക്തമായ വിഷയമാണ്. വിവരങ്ങള്‍ സംവേദനം ചെയ്യുക, വാര്‍ത്തകള്‍ നല്‍കിക്കൊണ്ട് ജനങ്ങളെ ചിന്തിപ്പിക്കുക, വിവരാധിഷ്ഠിത സംവാദങ്ങളിലൂടെ ഒരു ജനാധിപത്യസമൂഹത്തെ മുന്നോട്ടുനയിക്കുക എന്നതൊക്കെയാണ് മീഡിയയുടെ അടിസ്ഥാനപരമായ ജോലി. പക്ഷേ, ഇലക്ട്രോണിക് മീഡിയക്ക് അതുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ല. അവര്‍ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ കഴിയണം. അല്ലെങ്കില്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റിക്കളയും. അതുകൊണ്ട് സെന്‍സേഷനല്‍ ആംഗിളില്‍ ഊന്നിക്കൊണ്ടുവേണം ഇലക്ട്രോണിക് മീഡിയക്ക് പ്രവര്‍ത്തിക്കാന്‍. വളരെ ചിന്താശീലനായ ഒരു വ്യക്തിയെയാണ് പ്രിന്റ് മീഡിയ അഡ്രസ് ചെയ്യുന്നത്. അവര്‍ ദ്രുതഗതിയിലുള്ള പ്രതികരണം […]
By രിസാല on October 27, 2018
1306, Article, Articles, Issue
മഞ്ഞളിച്ച വാര്‍ത്ത ദൃശ്യമാധ്യമ സംസ്കാരവും ദൃശ്യമാധ്യമങ്ങളുടെ ആധിക്യവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. മുഴുവന്‍ സമയം വാര്‍ത്ത കൈകാര്യം ചെയ്യുന്ന ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ ഏതാണ്ട് മുപ്പത് കൊല്ലത്തെ ചരിത്രമേ നമുക്ക് അവകാശപ്പെടാനുള്ളൂ. ഇക്കാലത്തിനിടെ കേരളത്തില്‍ സ്വന്തമായൊരു വാര്‍ത്താശേഖരണ, സംസ്കരണ, വിതരണ രീതി ദൃശ്യമാധ്യമ മേഖല വികസിപ്പിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. വിദേശ – ആഭ്യന്തര മാതൃകകളെ സ്വാംശീകരിക്കുകയും നമ്മുടെ ഭാഷയുടെ ചിട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അതുകൊണ്ടു തന്നെ ദൃശ്യമാധ്യമ സംസ്കാരം ഇവിടെ ഉണ്ടെന്ന് കരുതാന്‍ നിര്‍വാഹമില്ല. യോജിച്ചതും യോജിക്കാത്തതും […]
By രിസാല on October 26, 2018
1306, Articles, Issue, ചൂണ്ടുവിരൽ
India’s agrarian crisis has gone beyond the agrarian. It’s a crisis of society. Maybe even a civilizational crisis, with perhaps the largest body of small farmers and labourers on earth fighting to save their livelihoods. The agrarian crisis is no longer just a measure of loss of land. Nor only a measure of loss of […]