ഉക്കാളിലെ കവിതകള്‍
ത്വാഇഫില്‍ പോകുമ്പോള്‍ ഉക്കാള് ചന്ത എന്ന ചരിത്ര ഭൂമി നിര്‍ബന്ധമായും കണ്ടിരിക്കണം. പൗരാണിക അറേബ്യയുടെ ചരിത്രത്തില്‍ ഈ ചന്തക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. എ ഡി 542-726 കാലഘട്ടത്തിലാണ് ഉക്കാള് ചന്ത സജീവമായിരുന്നത്. വര്‍ഷത്തില്‍ രണ്ടാഴ്ചയാണ് ചന്ത അരങ്ങേറുക. കേവലം ചന്ത എന്ന വാക്കുകൊണ്ട് ഇത്തരം വ്യാപാരസംഗമങ്ങളെ വിശേഷിപ്പിക്കാനും പറ്റില്ല. കാരണം കച്ചവടക്കാരായ അറബികള്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത് ഇത്തരം സംഗമ സ്ഥലങ്ങളില്‍ വെച്ചാണ്. കച്ചവടമായിരുന്നു സമ്പദ്ഘടനയുടെ അടിത്തറ. മരുഭൂമി താണ്ടിയുള്ള കച്ചവട യാത്രകള്‍ അറബ് സംസ്കാരത്തെ വിപുലപ്പെടുത്തുന്നതില്‍ വലിയ […]