By രിസാല on February 2, 2018
1270, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
”കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുന്‍പു മുതല്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളില്‍ മാമാങ്കം നടത്തിവരുന്നത്. […]
By രിസാല on February 2, 2018
1270, Article, Articles, Issue, കാണാപ്പുറം
യശ്ശശരീരനായ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ സ്നേഹപൂര്‍വം ശാഹിദിന് നല്കിയ ഒരു പുസ്തകം വിലപ്പെട്ട ഉപഹാരമായി ഇന്നും സൂക്ഷിക്കുന്നുണ്ട്. ‘”India: A People Betrayed ‘ (ഇന്ത്യ: വഞ്ചിക്കപ്പെട്ട ഒരു ജനത) എന്ന ശീര്‍ഷകത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലേക്കും പ്രശ്നങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന വിദഗ്ധരുടെ ലേഖന സമാഹാരമാണീ പുസ്തകം. അതില്‍ നീതിന്യായ വ്യവസ്ഥയെ ആമൂലാഗ്രം ഗ്രസിച്ച അപചയങ്ങളെകുറിച്ചാണ് ആ നിയമവിശാരദന് ഗഹനമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ആ ലേഖനത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ട് ഇങ്ങനെ : The […]
By രിസാല on February 2, 2018
1270, Articles, Issue, മരുഭൂമിയിലെ തേനറകൾ
മുഹമ്മദിന്റെ കുഞ്ഞുകാല്‍പാടുകള്‍ പതിഞ്ഞ താഴ്വരയിലേക്കായിരുന്നു ആദ്യം പോയത്. പൗരാണികമായ ഒരുപാട് ഓര്‍മകള്‍ പതിഞ്ഞുകിടക്കുന്ന ബനൂസഅ്ദ് ഗോത്രഭൂമിയാണിത്. ഇവിടുത്തെ കറുത്തൊരു തമ്പിലേക്കാണ് ഹലീമ ബീവി മുഹമ്മദിനെ കൊണ്ടുവരുന്നത്. മുഹമ്മദിനപ്പോള്‍ എട്ടുമാസം പ്രായം. ഹലീമയുടെ സ്വന്തം മകന് അബ്ദുല്ലക്കും ഏതാണ്ട് ആ പ്രായം തന്നെ. മുഹമ്മദിനെ തമ്പിലേക്ക് കൊണ്ടുവന്നതോടെ രണ്ട് കുഞ്ഞുങ്ങളുടെ കരച്ചില് കൊണ്ട് ആ ബദവിത്തമ്പ് ഉണര്‍ന്നു. കുന്നുകളും താഴ്വരകളും താണ്ടി മക്കത്തുനിന്ന് ബനൂസഅദ് ഗോത്രഭൂമിയിലെത്താന്‍ ഒമ്പത് ദിവസത്തെ ക്ലേശകരമായ യാത്ര വേണം. ആ താഴ്വര അത്രക്ക് വരണ്ടതല്ല. […]
By രിസാല on February 2, 2018
1270, Article, Articles, Issue, തളിരിലകള്‍
ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് ക്ഷീണിച്ച് വശംകെടുക മാത്രമല്ല, അങ്ങേയറ്റം വൈകിപ്പോയിരുന്നു. ഒരു പാര്‍ട്ടി സമ്മേളനം റോഡിലൊരുക്കിയ ജാഥ – ബാന്റു മേളങ്ങള്‍ സൃഷ്ടിച്ച വഴിതടസ്സത്തില്‍ പെട്ട് ഒരൊന്നര മണിക്കൂറോളം ഞങ്ങളുടെ വണ്ടി മുക്കിമുരണ്ടു. ഞാന്‍ വെച്ചുനീട്ടിയ നാടന്‍ നെല്ലിക്ക ജ്യൂസ് അവന് ചുണ്ടില്‍ തൊടുവിച്ച് മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ അവന് ആറാമത്തെ അരിപ്പത്തിരിയും മുറിച്ചിട്ട് മീന്‍കറി പുരട്ടിയടിക്കുന്നതാണ് ഞാന്‍ കാണുന്നത്. മൂന്നര കയില് നെയ്ച്ചോര്‍ അടിച്ചതിന് ശേഷമാണെന്നത് മറക്കരുത്. അന്തിപ്പാതിരയോടടുത്ത സമയത്ത് അവന് ഇങ്ങനെ വാരിവലിച്ച് തിന്നുന്നതിലുള്ള അസഹിഷ്ണുത […]
By രിസാല on February 2, 2018
1270, Article, Articles, Issue, ഓര്മ
അകം പള്ളിയിലെ പ്രകാശം അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം ഹൃദയത്തിലുറച്ചവരുടെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്പര്യങ്ങള് ഒരര്‍ത്ഥത്തിലും അവരെ സ്വാധീനിക്കുകയില്ല. നാഥനെക്കുറിച്ചും നാളത്തെ ജീവിതത്തെക്കുറിച്ചുമുള്ള പരന്ന ചിന്തയില്‍ അവര്‍ സ്വജീവിതത്തെ ക്രമീകരിക്കും. ഈയൊരാമുഖം താജുല്‍ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന് അല്‍ബുഖാരിയുടെ ജീവിതത്തിലേക്ക് കയറിപ്പോവാന്‍ നിര്‍മിച്ച പൂമുഖമാണ്. മേല്പറഞ്ഞ ജീവിതവിശേഷങ്ങളുടെ സമഗ്രമായ സംഘാതമാണ് താജുല്‍ഉലമയുടെ ജീവിതം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ജീവിതം ക്രമപ്പെടുത്താന്‍ […]