മരുഭൂമിയിലെ തേനറകൾ

പുരാവസ്തു ശേഖരങ്ങള്‍

പുരാവസ്തു ശേഖരങ്ങള്‍

ഖമീസ് മുഷെയ്തിലെ സൂക്കിലൂടെ നടക്കുമ്പോള്‍ പരിചയപ്പെട്ട ബദര്‍ എന്ന സഊദി അറേബ്യക്കാരനാണ് അല്‍സുദ താഴ്‌വരയിലെ മ്യൂസിയത്തെപ്പറ്റി പറഞ്ഞത്. യാത്രികനായ എന്നെക്കുറിച്ച് കേട്ടപ്പോള്‍ അയാള്‍ക്ക് കൗതുകം തോന്നിക്കാണണം. ചുറ്റി നടക്കാന്‍ ഞങ്ങള്‍ക്കൊപ്പമുള്ള ടെസ്സിറോണിയുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിക്കുന്നു. ലേഡീസ് സൂക്കില്‍ വെച്ച് ഒരു വില്‍പനക്കാരി ടെസ്സിയോട് പറഞ്ഞത് നിനക്കാവശ്യമുള്ളതൊക്കെ എന്റെ കടയില്‍ നിന്നെടുത്തോ എന്നാണ്. പകരമായി നിന്റെ സ്‌നേഹം മാത്രം മതി എന്നും. ഏറെ പൗരാണികമായ വാസ്തുശില്‍പങ്ങള്‍കൊണ്ട് സമ്പന്നമാണ് അല്‍സുദ താഴ്‌വര. കോട്ടകളുടെ അവശിഷ്ടങ്ങള്‍ ഉണ്ടവിടെ. വിദൂരതയില്‍ നിന്ന് […]

അസീറിലെ പ്രകൃതിയും മനുഷ്യരും

അസീറിലെ പ്രകൃതിയും മനുഷ്യരും

ഖമീസില്‍ ഞങ്ങള്‍ താമസിച്ചത് ചെറിയൊരു ഹോട്ടലിലാണ്. അതൊക്കെ മാലിക് മക്ബൂല്‍ ഏര്‍പാട് ചെയ്തിരുന്നു. ഇത്രയും ദൂരം ഒറ്റക്ക് കാറോടിച്ചിട്ടും അരുവിയെ അത് ബാധിച്ചിട്ടില്ല. ഭക്ഷണം കഴിച്ച് എത്രയും വേഗം കിടന്നാല്‍ മതി എന്നായിരുന്നു എനിക്ക്. രാത്രി നല്ല തണുപ്പായിരുന്നതുകൊണ്ട് മൂടിപ്പുതച്ചുകിടക്കുന്നതിന്റെ സുഖത്തെപ്പറ്റിയാണ് ആഹാരം കഴിക്കുമ്പോഴും ഞാന്‍ ആലോചിച്ചത്. ആഹാരം കഴിച്ചുവന്നതും ഞാന്‍ കിടക്കയില്‍ വീണു. പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് അരുവി ഒരു ഭൂഭാഗ ചിത്രം പൂര്‍ത്തിയാക്കിവെച്ചതാണ്. ബ്രഷ് കഴുകി വൃത്തിയാക്കുകയായിരുന്നു അരുവി. കൈത്തഴക്കമുള്ള ഒരു കലാകാരന്റെ അടയാളം […]

ഉറവകളും തേനറകളും

ഉറവകളും തേനറകളും

അസിര്‍ പ്രവിശ്യയിലേക്കുള്ള യാത്ര അരുവിക്കും മാലികിനുമൊപ്പമായിരുന്നു. നന്നേ പുലര്‍ച്ചെ യാത്ര പുറപ്പെട്ടാല്‍ ഖമീസ് മുഷെയ്ത്തിലെത്താന്‍ രാത്രി പത്തുമണിയെങ്കിലുമാവും. മരുഭൂമിയുടെ വന്യതയിലൂടെ വേണം യാത്ര ചെയ്യാന്‍. മരുമണലിനും മണല്‍കൂനകള്‍ക്കും ഒറ്റ നിറമല്ല. മരുഭൂമിയുടെ നിറവൈവിധ്യം വിസ്മയകരമാണ്. നല്ല കവിയും ചിത്രകാരനുമാണ് അരുവി മോങ്ങം. ഒരിക്കലും അറേബ്യയിലെത്താന്‍ അയാള്‍ ആഗ്രഹിച്ചിട്ടില്ല. കുടുംബത്തിലെ ചുറ്റുപാടുകള്‍ ഉപരിപഠനത്തിന് പ്രയാസം സൃഷ്ടിച്ചു. ചിത്രകല പഠിക്കാനും ചിത്രകാരനെന്ന നിലയില്‍ മുന്നേറാനും മോഹിച്ചു. പക്ഷേ അതും സാധിച്ചില്ല. ഒടുവില്‍ പ്രവാസിയായി. കവിതയിലും ചിത്രകലയിലും നല്ല കയ്യടക്കമുണ്ട് അരുവിക്ക്. […]

സഫിയ ബിന്‍ സാഗറിന്റെ ചിത്രലോകം

സഫിയ ബിന്‍ സാഗറിന്റെ ചിത്രലോകം

സഊദി അറേബ്യയെക്കുറിച്ച് ഒത്തിരി തെറ്റിദ്ധാരണകള്‍ കേരളീയ പൊതുസമൂഹത്തിനുണ്ട്. അതിലൊന്ന് സഊദിയുടെ ചിത്ര/ ശില്‍പകലാരംഗത്തെ സംബന്ധിച്ചാണ്. ആ മേഖല മലയാളിക്ക് തീര്‍ത്തും അപരിചിതമാണ്. അത് പരിചിതമാക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. മതവിശ്വാസപരമായ കാഴ്ചകളും അനുഭവങ്ങളുമാണ് കൂടുതലും വിനിമയം ചെയ്യപ്പെട്ടത്. എന്നാല്‍ അറേബ്യന്‍ മരുഭൂമിയില്‍ ഉദയം ചെയ്ത പൗരാണിക നാഗരികതക്ക് ആധുനിക കാലത്തും തുടര്‍ച്ചകള്‍ ഉണ്ടായി. ചിത്രകല, ശില്‍പകല, സാഹിത്യം, വാസ്തുശില്‍പകല എന്നീ മേഖലകള്‍ സമ്പന്നമാണ് അറേബ്യയില്‍. ചിത്രകലക്ക് ഇവിടെ യാതൊരു വിലക്കുമില്ല. സഊദി അറേബ്യയുടെ പല […]

കറുത്ത തെരുവുകള്‍

കറുത്ത തെരുവുകള്‍

അരികുവത്കരിക്കപ്പെട്ടവരുടെ ധാരാളം തെരുവുകളുണ്ട് സഊദി അറേബ്യയില്‍. മഹാനഗരങ്ങളില്‍ എവിടെ നോക്കിയാലും ഭിക്ഷാടകരെ കാണാം. മുഖാവരണമണിഞ്ഞ സ്ത്രീകളാണ് കൂടുതലും. മിക്കവരും കറുത്തവര്‍ഗക്കാര്‍. അവര്‍ ട്രാഫിക്കുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കരികില്‍വന്ന് ഭിക്ഷയാചിക്കും. ഭോജനശാലകള്‍ക്കും പള്ളികള്‍ക്കും അരികില്‍ അവരുണ്ടാകും. അത്യന്തം ദൈന്യം നിറഞ്ഞവര്‍. ചിലര്‍ കുഞ്ഞുങ്ങളെ മടിയില്‍ കിടത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള അരികുവത്കരണം സഊദി അറേബ്യ നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇങ്ങനെ തെരുവുകളില്‍ അടിഞ്ഞുകൂടിയവര്‍ ഭരണകൂടത്തിനും നിയന്ത്രണവിധേയമല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ പല ജനസമൂഹങ്ങളും സഊദിയിലുണ്ട്. കറുത്ത വര്‍ഗക്കാരും റോഹിംഗ്യന്‍ മുസ്‌ലിംകളും ഒക്കെയുണ്ട്. മ്യന്മറിലെ […]