By രിസാല on September 27, 2018
1302, Article, Articles, Issue, ചൂണ്ടുവിരൽ
ഓര്‍മകള്‍ സമീപഭൂതമാവുക. ഓര്മിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും മീതെ ബഹളമയമായ വര്‍ത്തമാനം ആധിപത്യം നേടുക. ആ വര്‍ത്തമാനമാകട്ടെ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ബാഹ്യസംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുക. വര്‍ത്തമാനകാലം അല്പനേരം കൊണ്ട് ഓര്‍മയായി മാറുക. അങ്ങനെ എല്ലാ ചലനങ്ങളേയും സമീപഭൂതത്തിന്റെ താല്പര്യങ്ങള് വിഴുങ്ങുക. അപ്പോഴെന്തുണ്ടാവും? യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടുന്ന ഭൂതകാലം നിത്യവിസ്മൃതിയുടെ കമ്പളമണിയും. സമീപഭൂതത്തിലെ അവഗണിക്കാവുന്ന അല്ലെങ്കില്‍ വരും കാലത്ത് കൂടുതല്‍ നല്ല പരിഹാരം സാധ്യമാവുന്ന സമസ്യകളിലേക്ക് മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കപ്പെടും. ഫലം, ചരിത്രരഹിതവും അകക്കാമ്പില്ലാത്തതുമായ പൊങ്ങുസമൂഹങ്ങള്‍ സംജാതമാവും. സമൂഹനിര്‍മിതിയും ജനതയുടെ ഓര്‍മയും സാമൂഹ്യപഠനത്തിലെ […]
By രിസാല on September 27, 2018
1302, Article, Articles, Issue, കവര്‍ സ്റ്റോറി
രാജ്യത്തെ ഏകശിലാ രൂപമാക്കുന്നത് പോലെതന്നെ ഒരൊറ്റ നേതാവിലുള്ള വിശ്വാസം, അദ്ദേഹത്തിന്റെ കൂടെ നേതൃത്വം പങ്കിടുന്നവരെ പോലും അദൃശ്യരാക്കുന്ന രൂപത്തില്‍, അവര്‍ക്ക് ഒരു പ്രാധാന്യവും ലഭിക്കാത്ത രൂപത്തില്‍ ഒരൊറ്റ നേതാവില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഒരു ഭരണസമ്പ്രദായം ഉണ്ടാവുക എന്നതും അതോറിറ്റേറിയനിസത്തിന്റെ സ്വഭാവമാണ്. പലപ്പോഴും ജനങ്ങളോട് ഏറ്റവും അടുത്തുനില്ക്കുന്ന ആളാണ് താനെന്ന് ഭാവിക്കുകയും പെരുമാറുകയും അതേസമയം ജനങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെ, ആവരുടെ മൗനത്തെ സ്വന്തം സംസാരംകൊണ്ട് നിറക്കുക എന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. ‘മന് കി ബാത്ത്’ എന്ന പ്രോഗ്രാം എങ്ങനെയാണ് […]
By രിസാല on September 26, 2018
1302, Article, Articles, Issue
ഇന്നത്തെ അറേബ്യന്‍ ഉപഭൂഖണ്ഡവും ഇറാനും ഇറാഖും ഇന്ത്യയും അറബിക്കടലിനെയും ഇന്ത്യാ മഹാ സമുദ്രത്തെയും തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ഗ്രീക്കുകാരെയും റോമക്കാരെയും പേര്‍ഷ്യക്കാരെയും ഇന്ത്യക്കാരെയും അറബികളെയും ഒരുമിപ്പിച്ച് സാംസ്കാരിക വ്യാപാര വിനിമയങ്ങളുടെ കലവറ തീര്‍ത്തത് ഇന്ത്യന്‍ മഹാ സമുദ്രമാണ്. ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ ഗവേഷകന്മാര് ആഘോഷിച്ചുകൊണ്ടിരിക്കുന്നത് ഇക്കാരണത്താലാണ്. സൈന്ധവ സംസ്കാര കാലം തൊട്ടേ ഇന്ത്യക്കാര്‍ യമനുമായും ബഹ്റൈനുമായും കച്ചവടം നടത്തിയിട്ടുണ്ട്. അത് ബി.സി 3000-മാണ്ടിനപ്പുറമായിരിക്കണം. അതിനപ്പുറം ഒരു കാലം പിന്നെ കുറിക്കാനില്ല. ഇന്ത്യയിലെ കാംബെ ഉള്‍ക്കടലിനടുത്ത് ലോത്തല്‍ പ്രദേശത്ത് നടത്തിയ […]
By രിസാല on September 26, 2018
1302, Article, Articles, Issue, നീലപ്പെൻസിൽ
ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മ്യാന്മറില് നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി മാധ്യമങ്ങള്‍ റോഹിംഗ്യന്‍ വംശജരുടെ സത്യാവസ്ഥകള്‍ പുറത്ത് കൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍ അഭയാര്‍ത്ഥി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുക അത്ര എളുപ്പമല്ല. മാധ്യമങ്ങളില്‍ അവരെ വിശേഷിപ്പിക്കുന്ന പദങ്ങളിലൂടെ വ്യക്തമാവും, റോഹിംഗ്യകളോടുള്ള നമ്മുടെ സമീപനം എന്താണെന്ന്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ റോഹിംഗ്യന്‍ വിഷയം ഇന്ത്യ നേരിടാന്‍ പോവുന്ന വലിയൊരു വിപത്താണെന്ന അര്‍ത്ഥത്തിലാണ് വാര്‍ത്തകള്‍ നല്‍കാറുള്ളത്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒരിടയ്ക്ക് റോഹിംഗ്യകളെ’swarm of bees’ (തേനീച്ച […]
By രിസാല on September 26, 2018
1302, Article, Articles, Issue, അരികെഴുത്ത്
സ്ത്രീയെ ‘മനുഷ്യനായി’ തിരിച്ചറിയാനാവാത്ത സങ്കുചിത മാനസികാവസ്ഥയോട് എതിരിട്ടുകൊണ്ടാണ്, നമ്മുടെ സാമൂഹ്യബോധം നിലനില്‍ക്കുന്നത് എന്ന് പറയുന്നതിനെക്കാള്‍, അവ്വിധം നിരന്തരം എതിരിടാതെ അതിന് സാമൂഹ്യബോധമായി നിലനില്ക്കാനാവില്ലെന്ന് പറയുന്നതാവും പ്രസക്തം. യുവകവി ലതീഷ് നടുക്കണ്ടിയുടെ ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിത ക്രൂരമായൊരു ബലാത്സംഗത്തെക്കുറിച്ചാണെന്ന് പറയുമ്പോള്‍, സ്നേഹപൂര്‍ണമായ ബലാത്സംഗം എന്നൊന്നുണ്ടോ എന്നും, ഇത്രയേറെ എഴുതിയെഴുതി തേഞ്ഞൊരു കാര്യത്തെക്കുറിച്ച് ഇനിയുമൊരു കവിതയുണ്ടാവേണ്ടതുണ്ടോ എന്നും ചോദിക്കാവുന്നതാണ്. എന്നാല്‍ കാശ്മീരിലെ കഠ്വയിലെ ആസിഫ ബാനുവിന്റേതടക്കം നിരവധി പേരുടെ ബലാത്സംഗകൊല ക്രൂരമെന്നതിനുമെത്രയോ അപ്പുറം കടന്നുകഴിഞ്ഞ ഒന്നാണെന്നും, എത്രയെത്ര കവിതകള്‍ […]