1340

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

‘ഇന്ത്യന്‍ മുസ്‌ലിം’ എക്കാലത്തും വലിയൊരു പാഠമാണ്; ആഗോള ഇസ്‌ലാമിന്. ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന് നടുവില്‍ സ്വന്തം സ്വത്വവും വിശ്വാസപ്രമാണവും മുറുകെ പിടിച്ച്, മറ്റേത് പൗരനെയും പോലെ ജീവിച്ചുമരിക്കുന്ന അവന്റെ അതിജീവനതന്ത്രം വലിയ ഗവേഷണങ്ങള്‍ക്കും സാമൂഹിക ശാസ്ത്രജ്ഞരുടെ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ഫലം മേയ് 23ന് പുറത്തുവന്ന ശേഷം മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ചര്‍ച്ചകളുടെ ഊന്നല്‍ രണ്ടു വിഷയങ്ങളിലാണ്. ഒന്ന്, ഒരു ബഹുസ്വരസമൂഹത്തിന്റെ ഭരണഘടനാ അടിത്തറയായ മതേതരത്വത്തിന്റെ ഭാവി, മാറിയ രാഷ്ട്രീയകാലാവസ്ഥയില്‍ സുരക്ഷിതമാണോ? സെക്കുലര്‍ പാതയിലൂടെ […]

കേരളം ബംഗാളിലേക്കുള്ള അതിവേഗ ഹൈവേയിലാണോ?

കേരളം ബംഗാളിലേക്കുള്ള അതിവേഗ ഹൈവേയിലാണോ?

അതിനിര്‍ഭാഗ്യകരവും പ്രതീക്ഷിതവുമായ ഒരു സമ്പൂര്‍ണ പതനത്തിന്റെ നാള്‍വഴികളാണ് ഇനി നിങ്ങള്‍ വായിക്കുക. പല നിലകളില്‍ അനിവാര്യമായിരുന്ന ഒരു സാന്നിധ്യം അതിന്റെ അവസാനതുരുത്തില്‍ പോലും കടപുഴകിയതിന്റെ നൈരാശ്യം ഇനി എഴുതപ്പെടുന്ന വാക്കുകളില്‍ പുതഞ്ഞു കിടപ്പുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. മറിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തിലും ഇന്ത്യന്‍ പൗരസമൂഹത്തിന്റെ ആധുനീകരണത്തിലും നിര്‍ണായകപദവി വഹിക്കാന്‍ പാങ്ങുണ്ടായിരുന്ന ഒരു പ്രസ്ഥാനം അതിന്റെ തന്നെ വൈമുഖ്യങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞതിന്റെ സ്വാഭാവികമായ അനുരണനമാണ്. ജനാധിപത്യത്തെയും അതിന്റെ ഭാവിയെയും ബഹുസ്വരതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംബന്ധിച്ച നമ്മുടെ പ്രതീക്ഷകളുടെ കാവല്‍ക്കാര്‍ ഒന്നൊന്നായി നിലം […]

വിരുതനായ ചൗക്കീദാറും രാഷ്ട്രീയ ഫക്കീറന്മാരും

വിരുതനായ ചൗക്കീദാറും രാഷ്ട്രീയ ഫക്കീറന്മാരും

പ്രധാനമന്ത്രി നരേന്ദ്രമോഡി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും എന്ന തരത്തില്‍ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന മെയ് 19ന് ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ മുഖപേജില്‍ വന്ന അവലോകനത്തിന്റെ ശീര്‍ഷകമിതാണ്: ‘ഇന്ത്യയുടെ മുന്നിലെ ചോയ്‌സ്: ‘നമ്മുടെ ട്രംപോ’ അതോ കുഴപ്പം പിടിച്ച ജനാധിപത്യമോ?’ യു.എസ് പ്രസിഡണ്ട് ട്രംപിന്റെ ഇന്ത്യന്‍ അവതാരമായ മോഡിക്ക് അനുകൂലമായിരിക്കും ജനവിധി എന്ന നിഗമനത്തില്‍ ലേഖകനെത്തുന്നത് ആഗോളതലത്തില്‍ തീവ്രവലതുപക്ഷത്തെ പിന്തുണക്കുന്ന ജനാധിപത്യരാജ്യങ്ങളുടെ അനുഭവം മുന്‍നിറുത്തിയാണ്. ഹംഗറിയില്‍ വിക്ടര്‍ ഒര്‍ബാന്‍ കുടിയേറ്റക്കാരെ പൈശാചികവത്കരിച്ചാണ് […]

മാപ്പിള ലബ്ബ : സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായ കുട്ടി

മാപ്പിള ലബ്ബ : സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായ കുട്ടി

1816ല്‍ കായല്‍പട്ടണത്താണ് മാപ്പിള ലബ്ബ ആലിം സാഹിബിന്റെ ജനനം. ആത്മജ്ഞാനിയായ മീരാന്‍ ലബ്ബ ആലിം സാഹിബിന്റെ പുത്രന്‍ ശൈഖ് അഹ്മദാണ് പിതാവ്; അദ്ദേഹവും അറിയപ്പെട്ട പണ്ഡിതനായിരുന്നു. മാതാവ് ആമിന. ഖുത്ബിയ്യതിന്റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പരമ്പരയിലാണ് ലബ്ബയുടെ മാതാപിതാക്കള്‍. അദ്ദേഹം ജീവിച്ച കായല്‍ പട്ടണത്തെ ഭവനത്തില്‍ തന്നെയാണ് ലബ്ബസാഹിബും ജനിക്കുന്നത്. ഒമ്പതാം വയസില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ലബ്ബ പിതാവിന്റെ കീഴിലാണ് ആത്മീയപഠനം ആരംഭിച്ചത്. നന്നേ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കും ഒരു സഹോദരനുമൊപ്പം കീളക്കരയിലേക്ക് താമസം മാറ്റി. […]

മോഡിക്കാലത്ത് വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പ്

മോഡിക്കാലത്ത് വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പ്

മോഡിയുടെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള തിരിച്ചുവരവ് ഇന്ത്യയുടെ ഭാവിയെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മാധ്യമങ്ങള്‍. വിവിധ ഇംഗ്ലീഷ് വാര്‍ത്താചാനലുകളും ഇതര ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ അനുമാനിച്ച സംഖ്യയെ പിന്നിലാക്കിക്കൊണ്ടാണ് നരേന്ദ്രമോഡി രണ്ടാംഘട്ടം ഭരണത്തിലേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിങ്ങ് മെഷീനുകള്‍ക്കും നേരെയുണ്ടായ വിശ്വാസ തകര്‍ച്ചയും ആരോപണങ്ങളുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയം. ജനവിധിക്ക് ശേഷം വോട്ടിംഗ് മെഷീനെ പഴി ചാരുമ്പോള്‍ അതിനു വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. മറ്റൊരു വശത്ത് രാജ്യത്തെ ഉന്നത നീതിപീഠം […]