By രിസാല on May 13, 2020
1385, Article, Articles, Issue, വർത്തകൾക്കപ്പുറം
നാലുകോടി മുസ്ലിംകളെ പെരുവഴിയില്‍ അനാഥമാക്കി നിര്‍ത്തി, പൊരുതി നേടിയ പാകിസ്ഥാനുമായി വിമാനം കയറാന്‍ മുഹമ്മദലി ജിന്ന തയാറെടുപ്പ് നടത്തിയ ഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ മുസ്ലിം ലീഗ് നേതാക്കള്‍ ജിന്നയുടെ മുഖത്ത്നോക്കി ഒരു കാര്യം പറഞ്ഞിരുന്നു; ഇനി ഞങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു റോളും വഹിക്കാനില്ല. അതുവരെ ജിന്ന ഇന്ത്യയിലെ മുസ്ലിംകളുടെ നേതാവും സുഹൃത്തും മാര്‍ഗദര്‍ശിയും ആയിരുന്നു. പാകിസ്ഥാന് എന്ന ആശയം യാഥാര്‍ഥ്യമാവുമെന്ന് വന്നതോടെ ചിത്രമാകെ മാറി. 1947ജൂണ്‍ രണ്ടാം വാരത്തില്‍ സര്‍വേന്ത്യ മുസ്ലിംലീഗ് കൗണ്‍സില്‍ ഡല്‍ഹിയില്‍ […]
By രിസാല on May 13, 2020
1385, Article, Articles, Issue, കവര്‍ സ്റ്റോറി
ഒരുപാട് ആളുകള്‍ മരിച്ചുവീഴുന്ന പ്ലേഗിനെക്കുറിച്ച് ആഇശാബീവി (റ) തിരുനബിയോട്(സ്വ) ചോദിച്ചു. തിരുനബിയുടെ മറുപടി: ‘അല്ലാഹു ലക്ഷ്യം വെച്ചവര്‍ക്ക് അതൊരു ശിക്ഷയാണ്. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവുമാണ് ‘ ബുഖാരിയാണ് ഈ വചനം രേഖപ്പെടുത്തിയിട്ടുള്ളത്. പടര്‍ന്നുപിടിക്കുന്ന ഒരു രോഗം സത്യവിശ്വാസികള്‍ക്ക് എങ്ങനെയാണ് അനുഗ്രഹമായി മാറുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്: പ്ലേഗ് പടര്‍ന്ന ഒരു നാട്ടില്‍ ഒരാള്‍, അല്ലാഹു തനിക്ക് നിശ്ചയിച്ചതല്ലാത്ത ഒന്നും ബാധിക്കുകയില്ലെന്ന ദൃഢവിശ്വാസത്തോടെ ക്ഷമയോടെ തന്റെ നാട്ടില്‍ / വീട്ടില്‍ കഴിഞ്ഞുകൂടിയാല്‍ അയാള്‍ക്ക് ഒരു രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം നല്‍കുന്നതാണ്. […]
By രിസാല on May 10, 2020
1385, Article, Articles, Issue
‘അല്ലാഹുവിന്റെ സരണിയില്‍ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്നു വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു, തങ്ങളുടെ രക്ഷിതാവിങ്കല്‍. അവര്‍ക്ക് വിഭവം ലഭിക്കുന്നുണ്ട്, അല്ലാഹു അനുഗ്രഹങ്ങള്‍ ഏകുന്നതില്‍ അവര്‍ സന്തുഷ്ടരുമായിക്കൊണ്ട്. തങ്ങള്‍ക്കു പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോര്‍ത്ത് മനഃസമാധാനമുള്ളവരുമാകുന്നു, അവര്‍'(വി.ഖു. 3:169: 170). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി ഇഹലോകം വെടിഞ്ഞവരുടെ മഹത്വം വശ്യസുന്ദരമായി അവതരിപ്പിക്കപ്പെട്ട സൂക്തഭാഗങ്ങളാണ് മുകളില്‍ വായിച്ചത്. ഈ വിവരണം രക്തസാക്ഷികളുടെ വിഷയത്തില്‍ മരണം എന്ന പ്രതിഭാസത്തെ അപ്രസക്തമാക്കുന്നുണ്ട്.വധിക്കപ്പെട്ടിട്ടും മരിച്ചുപോകാതെ […]
By രിസാല on May 10, 2020
1385, Article, Articles, Issue, കവര്‍ സ്റ്റോറി
നൂറ്റാണ്ടുകളായി ഇസ്ലാമിക നാഗരികത പരമ്പരാഗത സാംസ്കാരിക ആവിഷ്കാരങ്ങളെ ഏകീകരിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ നിയമങ്ങളാല്‍ രൂപപ്പെട്ട സാര്‍വലൗകിമായ ഒരു ആദര്‍ശം കൊണ്ടാണ് ഇസ്ലാം ഇത് സാധിച്ചെടുക്കുന്നത്. നശ്വരമായ സൗന്ദര്യത്തെയും അനശ്വരമായ സത്യത്തെയും ഇസ്ലാം ചേര്‍ത്തുവെച്ചു. വൈവിധ്യാത്മകതയിലെ ഏകത്വമായ ഇസ്ലാം ഒരു മയില്‍പ്പീലി കണക്കെ ചൈന മുതല്‍ അറ്റ്ലാന്റിക് തീരങ്ങള്‍ അടക്കമുള്ള സര്‍വദേശങ്ങളെയും തഴുകിയുണര്‍ത്തി. ഇസ്ലാമിക കര്‍മശാസ്ത്രമാണ് ഈ സര്‍ഗാത്മകോല്‍കൃഷ്ടതക്ക് സുഗമമായ വഴിയൊരുക്കിയത്. ചരിത്രത്തില്‍ ഇസ്ലാം സാംസ്കാരികസൗഹൃദമുള്ള ഒരു മതമാണ്. അക്കാരണത്താല്‍ തന്നെ ഒരു തെളിഞ്ഞ അരുവി കണക്കെ ഇസ്ലാം സ്നേഹിക്കപ്പെടുകയും […]
By രിസാല on May 10, 2020
1385, Articles, Issue, പ്രതിവാർത്ത
ബോളിവുഡിന്റെ കാല്പനിക നായകന് ഋഷി കപൂര്‍ മരണമടയുന്നതിന് കുറച്ചുദിവസംമുമ്പ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കൊവിഡ്-19 പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നടി കങ്കണ റണൗട്ടിന്റെ സഹോദരിയും സമൂഹമാധ്യമങ്ങളിലെ താരവുമായ രംഗോലി ചന്ദേല്‍ ഒരു പടികൂടി കടന്ന് ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അധികാരത്തില്‍ തുടര്‍ന്ന് കൊറോണയെ തുടച്ചുനീക്കാനാകും എന്നായിരുന്നു അവരുടെ ന്യായം. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ട് കൊവിഡുപോലൊരു മഹാമാരിയെ നേരിടാനാവില്ലെന്നും സ്വേഛാധിപത്യമാണ് പോംവഴിയെന്നും […]