By രിസാല on July 15, 2020
1392, Article, Articles, Issue
ഇസ്ലാമിക പാഠ്യപദ്ധതികള്‍ എന്നും കാലത്തിനൊപ്പമാണ് സഞ്ചരിച്ചത്. സമൂഹം, ദേശം, സംസ്കാരം തുടങ്ങിയ ഘടകങ്ങള്‍ക്കനുസൃതമായി ധാരാളം മാറ്റങ്ങളും മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. മാറ്റത്തെ ഉള്‍ക്കൊള്ളുകയും കാലഘട്ടത്തോട് സംവദിക്കുകയും ചെയ്യുക എന്നത് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന അതിമഹത്തായ മൂല്യങ്ങളിലൊന്നാണ്. ഒരു മുസ്ലിമിന്റെ വിശ്വാസം, പ്രമാണം, ആരാധനകള്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ ആവശ്യമില്ലാത്ത വിധം സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിച്ച ഇസ്ലാം ഇവയെ അതാതു കാലങ്ങളിലും ദേശങ്ങളിലും സംസ്കൃതികളിലും ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണ് നല്‍കിയത്. ചിലതൊക്കെ ഫര്‍ള് ഐന്‍ അഥവാ വൈയക്തിക ഉത്തരവാദിത്തവും മറ്റുചിലത് […]
By രിസാല on July 13, 2020
1392, Article, Articles, Issue, ചൂണ്ടുവിരൽ
വെട്ടുകിളികളെ കരുതിയിരിക്കണം. എന്തെന്നാല്‍ അവ കാഴ്ചയില്‍ അക്രമികളല്ല. ചാരനിറം ഏറിയ ഒരു പച്ചത്തുള്ളന്‍. ഓമനിക്കാന്‍ തോന്നുന്നത്ര വിനീത ഭാവം. ഒരിക്കല്‍ ഒരിടത്ത് പറന്നിറങ്ങിയാല്‍ പക്ഷേ, അവിടം മുടിയും. ഹരിതാഭയാണ് ശത്രു. അതിവേഗം പെരുകും. നാനൂറ് മടങ്ങോളം വരും വംശവര്‍ധന. അരലക്ഷം മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഒറ്റദിവസം കൊണ്ട് തിന്നുമുടിപ്പിക്കും. സ്വന്തം ശരീരഭാരത്തിന്റെ അത്ര അവ ഭക്ഷിച്ചുകളയും. അതീവ ശാന്തമായി വന്നിറങ്ങി അതിവേഗം പടര്‍ന്ന് അവ മടങ്ങുമ്പോഴേക്കും പച്ചപ്പിന്റെ അവസാന കണികയും ചാമ്പലാകും. അതിനാല്‍ വെട്ടുകിളികളെ മനുഷ്യര്‍ ഭയക്കണം. […]
By രിസാല on July 13, 2020
1392, Article, Articles, Issue
അഖണ്ഡഭാരതം എന്നു പറഞ്ഞ് സംഘപരിവാറിലെ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്ന ഭൂപടത്തിലെ ഇന്ത്യ ഇന്നത്തെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ടിബറ്റും എല്ലാം അടങ്ങുന്നതാണ്. എന്നാല്‍, സംഘപരിവാറിനു പ്രിയങ്കരനായ നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം അതിര്‍ത്തികള്‍ വിശാലമാവുകയല്ല, അവിടെയെല്ലാം സംഘര്‍ഷം വര്‍ധിക്കുകയാണ് ചെയ്തത്. ശത്രുരാജ്യമായ പാകിസ്ഥാനും ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ചൈനയും മാത്രമല്ല, ഉറ്റസുഹൃത്തായി, സാമന്തരെപ്പോലെ കഴിഞ്ഞിരുന്ന നേപ്പാളുപോലും ഇന്ത്യക്കു നേരെ പത്തിവിടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. സമുദ്രാതിര്‍ത്തി പങ്കിടുന്ന ശ്രീലങ്കയും മാലദ്വീപും ഇന്ത്യയെ വിട്ട് ചൈനയോട് […]
By രിസാല on July 13, 2020
1392, Article, Articles, Issue
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം. പ്രദേശവാസിയായ ഒരാള്‍ കൊവിഡ് ബാധിതനായെന്ന വാര്‍ത്ത തീ പോലെ പടര്‍ന്നു. രോഗബാധിതനായത് ഏത് മതത്തില്‍പെട്ടയാളാണ് എന്നതിലായിരുന്നു ഉത്കണ്ഠ. മുസ്ലിംകള്ക്കായിരുന്നൂ കൂടുതല്‍ ഉത്കണ്ഠ. മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രകാശിനാണ് (യഥാര്‍ത്ഥ പേരല്ല) കൊവിഡ് ബാധിച്ചതെന്ന് അറിഞ്ഞതോടെ മുസ്ലിംകള്ക്ക് ആശ്വാസമായി. കൊറോണ വൈറസ് പടര്‍ത്തുന്നവര്‍ എന്ന വിശേഷണത്തില്‍ നിന്ന് തത്കാലത്തേക്ക് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലെ യോഗത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കൊവിഡ് ബാധയുണ്ടായതോടെയാണ് രാജ്യത്ത് കൊറോണ പടര്‍ത്തുന്നത് […]
By രിസാല on July 13, 2020
1392, Articles, Issue, വർത്തകൾക്കപ്പുറം
1947 മാര്‍ച്ച് അവസാനവാരം ഡല്‍ഹിയിലെ പുരാന ഖിലയില്‍ അതിരുകള്‍ ഭേദിച്ച അസാധാരണമായ ഒരു സമ്മേളനം അരങ്ങേറുകയുണ്ടായി. 28 രാജ്യങ്ങളാണ് സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയച്ചത്. കോളനിവാഴ്ചയില്‍ കഴിയുന്ന ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങി അറബ് ലീഗും ഫലസ്തീനിലെ ജൂതരും വരെ ദ്വിദിന സമ്മേളനത്തില്‍ ഭാഗവാക്കായി. ചൈനയും തിബറ്റും പ്രത്യേക പ്രതിനിധി സംഘങ്ങളെ അയച്ചു. സോവിയറ്റ് യൂണിയനിലെ ഏഴു ഏഷ്യന്‍ ‘റിബ്ലിക്കു’കളും കൊറിയയും ഈ അപൂര്‍വ രാഷ്ട്രസംഗമത്തില് പങ്കാളികളായി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പടിവാതില്ക്കല് എത്തിനില്ക്കുകയായിരുന്നു അന്ന്. ഒരു ശാക്തിക ചേരിക്കുപിന്നിലും […]