By രിസാല on June 28, 2021
1438, Article, Articles, Issue
എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും മത്സരിക്കുന്ന കാഴ്ചയാണിന്ന്. വൈജ്ഞാനികം, തൊഴില്‍, കച്ചവടം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം ഇത് കൂടുതല്‍ വ്യക്തമായി കാണാം. എന്നാല്‍ ‘പുരുഷന്മാര് സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്'(അന്നിസാഅ് 34/4) എന്ന ഖുര്‍ആന്‍ വചനം ഇപ്പോഴും പാരായണം ചെയ്യപ്പെടുന്നു. ഖുര്‍ആനിലെ നിയമങ്ങളും വിധിവിലക്കുകളും എല്ലാ കാലത്തേക്കുമുള്ളതല്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്? ഈ ആരോപണമാണ് പരിശോധിക്കുന്നത്. ഇവിടെ പ്രഥമമായി അറിയേണ്ടത് ‘ഖവാമത്ത്’, ‘വിലായത്ത്’ എന്നീ അറബി പദങ്ങള്‍ തമ്മിലുള്ള അര്‍ഥവ്യത്യാസമാണ്. ഉദ്ധൃത വചനത്തിലൂടെ സ്ത്രീയുടെ മേല്‍ പുരുഷന് ഖവാമത്ത് […]
By രിസാല on June 23, 2021
1438, Article, Articles, Issue
ഓരോ വര്‍ഷവും ജൂണ്‍ 5ന് ലോകമൊട്ടാകെ പരിസ്ഥിതിയെ ഓര്‍മിക്കുന്നു. സത്യത്തില്‍ ഓരോ നിമിഷവും നമ്മുടെ ഓര്‍മയില്‍ വേണ്ടതാണ് പരിസ്ഥിതിബോധം. നാം ജീവിക്കുന്ന ലോകത്തിന്റെ ജീവന് നിലനിര്‍ത്താനുള്ള കരുതലാണത്. അല്ലാതെ ആണ്ടില്‍ ഒരു മരം നട്ട് ചിത്രം പകര്‍ത്തുകയും പടര്‍ത്തുകയും ചെയ്യുന്നതല്ല പാരിസ്ഥിതികാവബോധം. കൊവിഡിനെപ്പോലുള്ള മഹാമാരികള്‍ മനുഷ്യരാശിയെ വേട്ടയാടാതിരിക്കണമെങ്കില്‍ മൗലികമായ ചില തിരുത്തലുകള്‍ക്ക് നാം തയാറാകേണ്ടതുണ്ട്. അതിനായി വനപ്രദേശങ്ങള്‍ വിസ്തൃതമാവണം. ജന്തുജീവജാലങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. കാലാവസ്ഥാ സ്ഥിരത കൈവരിക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തിയുള്ള ആഗോള പരിസ്ഥിതി സന്തുലനം കൈവരിച്ചില്ലെങ്കില്‍ ഭാവി […]
By രിസാല on June 23, 2021
1438, Article, Articles, Issue, കവര്‍ സ്റ്റോറി
ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യയിലും പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘം അബുല്‍ അഅ്ലാ മൗദൂദിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. മറ്റു രാജ്യങ്ങളിലെല്ലാം തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുകയും പലപ്പോഴും ഭീകര പ്രവര്‍ത്തനങ്ങളിലും മുഴുകുന്നുണ്ടെങ്കിലും സമാധാനപരമായ നിലപാടുകളാണ് ഇന്ത്യയില്‍ സ്വീകരിച്ചു കാണുന്നത്. എന്നാല്‍ ആറെസ്സെസ്സിനെപ്പോലെത്തന്നെ താത്വികമായി ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ ജമാഅത്ത് അംഗീകരിച്ചില്ല. തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം അവ അംഗീകരിക്കുകയും അടിസ്ഥാനപരമായി ഒരു മതരാജ്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് […]
By രിസാല on June 21, 2021
1438, Articles, Issue, വർത്തകൾക്കപ്പുറം
ഒരു രാജ്യത്തിന്റെ അപഥസഞ്ചാര ദിശാസൂചിക അടയാളപ്പെടുത്തേണ്ടത് ജനാധിപത്യ സ്ഥാപനങ്ങളുടെ അധഃപതനത്തിലാണ്. സ്വേച്ഛാധിപതികള്‍ എക്കാലവും ദുര്‍ഭരണത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്താറ് കളങ്കിതരെ ഉന്നത ലാവണങ്ങളില്‍ പ്രതിഷ്ഠിച്ചാണ്. ഉദ്ദിഷ്ട ലക്ഷ്യം അട്ടിമറിക്കപ്പെടണമെങ്കില് അതാവശ്യമാണത്. എന്തിനു വേണ്ടിയാണോ ഒരു സംവിധാനം സ്ഥാപിച്ചത് അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ദുഷ്ടചിന്ത, നേരെ ചൊവ്വെ കാര്യങ്ങളെ സമീപിക്കുന്നതില്നിന്ന് അമരത്തിരിക്കുന്നവരെ തടയുന്നു. നന്മയുടെ വിപരീത ദിശയില്‍ സഞ്ചരിക്കുമ്പോള്‍ സിവില്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ‘കിടിലന്‍’ തീരുമാനങ്ങളെടുക്കുന്നു. അമ്മട്ടിലൊരു തീരുമാനമായിരുന്നു സുപ്രീംകോടതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റ്റിസ് […]
By രിസാല on June 21, 2021
1438, Article, Articles, Issue, ചൂണ്ടുവിരൽ
‘മരം ഒരു വരം.’ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. കേരളം ഏറ്റവും കൂടുതല്‍കേട്ട സര്‍ക്കാര്‍ വിലാസം മുദ്രാവാക്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്തേതാണ് കക്ഷി. എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് നാടൊട്ടാകെയുള്ള പള്ളിക്കൂടങ്ങളില്‍ നിന്ന് ഈ മുദ്രാവാക്യം പ്രകമ്പനമായി ഉയരും. സംഗതി പരിസ്ഥിതി സംരക്ഷണമാണ്. മരം നടാന്‍ മാത്രം ഒരു വകുപ്പുമുണ്ട് കേരളത്തില്‍. സോഷ്യല്‍ ഫോറസ്ട്രി. മോശമല്ലാത്ത ബജറ്റ് വിഹിതവുമുണ്ട്. മരം നടാന്‍ ആഗ്രഹമുള്ളവര്‍ക്ക് തൈകള്‍ നല്‍കുക, മരം നടല്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണ് ആ വിഭാഗം ഇപ്പോള്‍ ചെയ്യുന്ന പണി. തൈ നനക്കാന്‍ […]