1444

മുസ്ലിംകൾക്ക് വിശ്വാസമാണ് പ്രധാനം

മുസ്ലിംകൾക്ക് വിശ്വാസമാണ് പ്രധാനം

വ്യക്തിയുടെ സാംസ്‌കാരിക സ്വത്വത്തെ രൂപപ്പെടുത്തുന്നതും പരിപോഷിപ്പിക്കുന്നതുമാവണം വിദ്യാഭ്യാസം. അതിനായി വ്യക്തിയുടെയും വ്യക്തി ഉള്‍കൊള്ളുന്ന സമൂഹത്തിന്റെയും സാംസ്‌കാരിക സാഹചര്യങ്ങളെ പരിഗണിക്കണം. എങ്കിലേ സമൂഹവും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയുള്ളൂ. ഈ വസ്തുതയെ മുന്‍നിറുത്തി മലബാറിന്റെ സാംസ്‌കാരിക സാഹചര്യത്തെ പഠന വിധേയമാക്കുമ്പോള്‍ മനസ്സിലാവുന്നത്, കൊളോണിയല്‍/പാശ്ചാത്യ വിദ്യാഭ്യാസ രീതി മലബാറിലെ മുസ്‌ലിം സ്ത്രീയുടെ സാംസ്‌കാരിക സ്വത്വത്തിനും ജീവിതത്തിനും അനുഗുണമായിരുന്നില്ല, മറിച്ച് അവ സ്വത്വ പ്രതിസന്ധിയിലേക്കും സാംസ്‌കാരിക പാരമ്പര്യ അപചയത്തിലേക്കും നയിക്കുന്നതായിരുന്നു എന്നാണ്. “ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് ഹറാമാണ് എന്ന ഫത്‌വ സുന്നികളുടേതായിരുന്നല്ലോ?’ ഇവ്വിഷയകമായി […]

കടലാഴങ്ങളിൽ മുങ്ങിയ ജീവിതങ്ങൾ

കടലാഴങ്ങളിൽ  മുങ്ങിയ ജീവിതങ്ങൾ

കുഞ്ഞന്‍ബാവ സ്രാങ്കിന്റെ മറ്റൊരു പത്തേമാരി സഫീനത്തുസിദ്ദിഖ് 1965ല്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് കോഴിക്കോടുനിന്ന് സൈസ് മരങ്ങളുമായി ബോംബെയ്ക്ക് പുറപ്പെട്ടു. സ്രാങ്ക് കുഞ്ഞിരായിന്‍കുട്ടിക്കാനകത്ത് സിദ്ദിഖും പണ്ടാരിയും ഗലാസികളുമടക്കം പതിനൊന്ന് ജോലിക്കാര്‍. ശാന്തമായ അന്തരീക്ഷത്തിലായിരുന്നു യാത്ര. മഹാരാഷ്ട്ര കടലില്‍ മാല്‍വാന്‍ ലൈറ്റ് ഹൗസിന് പടിഞ്ഞാറ് പത്തേമാരിയെത്തി. അര്‍ധരാത്രി അതിശക്തമായ കൂരിരുട്ടും തിരയടിയും കൊടുങ്കാറ്റും. അപ്രതീക്ഷിതമായ ഈ ദുരന്തത്തിലകപ്പെട്ട് പത്തേമാരി തകര്‍ന്നു. അവശിഷ്ടങ്ങളും സൈസ് മരങ്ങളും ചിന്നിച്ചിതറി കടലിലൊഴുകി. സ്രാങ്ക് സിദ്ദിഖ്, സഹോദരന്‍ ഹുസൈന്‍, കമ്മു, മൊയ്തീന്‍കുട്ടിയടക്കം ഹതഭാഗ്യരായ അഞ്ചു തൊഴിലാളികളെ കടലെടുത്തു. […]

മനുഷ്യത്വത്തിന്റെ അടയാത്ത കണ്ണുകള്‍

മനുഷ്യത്വത്തിന്റെ അടയാത്ത കണ്ണുകള്‍

തിരിച്ചുകിട്ടിയ ജീവിതവുമായി, ദുരിതക്കടല്‍ താണ്ടി ബംഗ്ലാദേശിന്റെ ഷാ പൊരീര്‍ ദ്വീപില്‍ വന്നടിഞ്ഞപ്പോള്‍, കരയിലേക്കു കയറും മുമ്പ്, ആ റോഹിംഗ്യന്‍ വനിത ഒന്നു നിന്നു. തീരത്തെ ഉപ്പുരസമുള്ള മണലിനെ തൊട്ടു വണങ്ങി. ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമുള്‍ക്കൊണ്ട് മനസ്സുകൊണ്ട് കരയെ വാരിപ്പുണര്‍ന്നിട്ടുണ്ടാവും ആ പാവം. ആശ്വാസത്തിന്റെ, സമാധാനത്തിന്റെ, ഒരര്‍ഥത്തില്‍ പുനര്‍ജനിയുടെ, ആ നിമിഷത്തെ ക്യാമറയുടെ ശബ്ദം കൊണ്ടുപോലും മുറിപ്പെടുത്താതെയാണ് താന്‍ ആ ചിത്രം പകര്‍ത്തിയതെന്ന് ഡാനിഷ് സിദ്ദീഖി പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പത്തെ ആ ഫോട്ടോയായാണ് ഡാനിഷിന് വിഖ്യാതമായ […]

താജിക്കിസ്ഥാനിലെ ആ അമ്മൂമ്മയാണ് അത്ഭുതം

താജിക്കിസ്ഥാനിലെ  ആ അമ്മൂമ്മയാണ് അത്ഭുതം

ദൃശ്യ മാധ്യമ രംഗത്താണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. ബാല്യകാലം മുതൽ എന്റെ മനസ്സിൽ വേരുറച്ച ഒരു ചിന്തയായിരുന്നു, മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ ചെയ്യണമെന്നത്. നമ്മൾ ഏതുകാര്യം ചെയ്താലും അതിന് കുറച്ചുകാലത്തേക്ക് സ്വാധീനം ഉണ്ടാക്കാൻ കഴിയണം. എല്ലാവരും ചെയ്യുന്ന ഒരു പണി ചെയ്യാൻ പാടില്ല. അങ്ങനെയാണ് സഫാരി ടിവിയും വ്യത്യസ്തമായത്. മറ്റേതെങ്കിലും ഒരു ചാനലിന്റെ അനുകരണമാവരുത് സഫാരി എന്ന് ദൃഢനിശ്ചയമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ട്രെയ്നികൾക്ക് അപ്രകാരം കൃത്യമായ നിർദേശങ്ങൾ നൽകി. ലോകത്ത് മറ്റേതെങ്കിലും ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളാവരുത് […]

ഈ നിയമം പ്രജകൾക്കുള്ളതാണ്; പൗരർക്കല്ല

ഈ നിയമം  പ്രജകൾക്കുള്ളതാണ്;  പൗരർക്കല്ല

രാജ്യദ്രോഹത്തെ സംബന്ധിച്ച നിയമം കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് അതാവശ്യമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ മോഡി സര്‍ക്കാരിന്റെ അറ്റോണി ജനറലിനോട് ഈയിടെ ചോദിച്ചത്. ആ ചോദ്യം ഒരേസമയം സ്വന്തമായ അസ്തിത്വമുള്ളതും മറ്റു വിഷയങ്ങളെ സ്പര്‍ശിക്കുന്നതുമാണ്. എന്നാല്‍ പ്രശ്‌നത്തിന്റെ കാതല്‍ അതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബ്രീട്ടീഷ് രാജില്‍ നിന്ന് കിട്ടിയതു കൊണ്ടല്ല ആ നിയമം മോശമാകുന്നത്. നമ്മുടെ മിക്കവാറും നിയമങ്ങളും അങ്ങിനെത്തന്നെ കിട്ടിയവയാണ്. ഇന്ത്യന്‍ പീനല്‍ കോഡിന് […]