ബുർദ: അനുരാഗത്തിന്റെ ആരുറപ്പ്
ആത്മാവിൽ വേരാഴ്ന്ന അനുരാഗത്തിന്റെ ആരാമമാണ് ഖസ്വീദതുൽ ബുർദ. ആരമ്പ നബിയോടുള്ള ഇമാം ബൂസ്വീരി (റ)യുടെ അദമ്യമായ അനുരാഗമാണത്. അതാണ് ഈ കാവ്യത്തിന്റെ കാതലും. നബിസ്നേഹത്തിന്റെ അകത്തളങ്ങളിലേക്കാണ് അനുവാചകരെ ഇമാം ബൂസ്വീരി ആനയിക്കുന്നത്. വിശുദ്ധസ്നേഹത്തിന്റെ ആവിഷ്കാരം അവിടെ ആഘോഷമാകുന്നു. നബിസ്നേഹത്തിൽ നിന്നുറവയെടുത്ത ഗീതകങ്ങൾ പ്രണയാതുരന്റെ താളത്തിലും രാഗത്തിലും അനുസ്യൂതമായൊഴുകുന്ന അനുരാഗപ്പുഴയാകുന്നു. പ്രേമത്താൽ തപിക്കുന്ന കവിമാനസത്തിലെ വിരഹവേദനയും വിലയനവിശ്വാസവും ഈ കാവ്യത്തിലലിഞ്ഞു ചേർന്നിട്ടുണ്ട്. ബുർദയിലെ പ്രണയപ്രമാണങ്ങൾ അനശ്വരതയിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇരുലോകങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണതിലെ കാവ്യദേശങ്ങൾ. പ്രവാചകാനുരാഗത്തിന്റെ ഭിന്നഭാവങ്ങളത്രേ അതിലെ ആദ്യ വരികൾ […]