By രിസാല on January 12, 2022
1467, Article, Articles, Issue
സൂക്തം 34 : “അതത്രെ മര്‍യമിന്റെ മകനായ ഈസ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നുവോ അതിനെ പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്.’ യഥാര്‍ത്ഥ വാക്ക്, “ഖൗലല്‍ ഹഖ്’ എന്നതിന് “നാഥന്റെ വചനം’ എന്നു വ്യാഖ്യാനം നല്‍കിയവരുമുണ്ട്. അപ്പോള്‍ “ഈസ നബിയുടെ കാര്യത്തില്‍ നാഥന്റെ വചനം’ എന്നോ “ഇത് നാഥന്റെ വചനമാണ്’ എന്നോ പരിഭാഷപ്പെടുത്താം. സൂക്തം 35 : “ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് […]
By രിസാല on January 12, 2022
1467, Article, Articles, Issue, മിടിപ്പുകൾ
അറബി ഭാഷയിൽ ഹസദ് എന്നറിയപ്പെടുന്ന അസൂയ, മറ്റൊരാൾക്ക് അവകാശപ്പെട്ട ഒരു കാര്യം നാം ആഗ്രഹിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക നീരസമാണ്. അവർക്ക് അത് ഉണ്ടെന്നതും ഇല്ലെന്നതും നമ്മുടെ അസൂയക്ക് കാരണമാണ്. മനുഷ്യനെ അല്ലാഹുവിൽ നിന്ന് അകറ്റുന്നതാണ് അസൂയ. അതൊരു വിനാശകരമായ വികാരമാണ്. അസൂയയെ ഹൃദയത്തിന്റെയും ആത്മാവിന്റെയും രോഗമെന്നും വിശ്വാസത്തിന്റെ ശോഷണം എന്നും പറയാം. അസൂയയുടെ വഞ്ചനാപരമായ സ്വഭാവത്തെക്കുറിച്ച് റസൂൽ(സ്വ) പലപ്പോഴും സംസാരിച്ചു. അതിന്റെ വിനാശത്തെക്കുറിച്ച് സഹയാത്രികർക്ക് താക്കീത് നൽകി, തീ വിറകിനെ തിന്നുന്നപോലെ അസൂയ സൽകർമങ്ങളെ കരിച്ചുകളയും. മിക്കവരും […]
By രിസാല on January 11, 2022
1467, Article, Articles, Issue
2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുകയും പിന്നീടിങ്ങോട്ട് തീര്‍ത്തും ഏകപക്ഷീയമായും ഒരു പരിധിവരെ ഏകാധിപത്യപരമായും ഭരിക്കുകയും ചെയ്ത, ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പരാജയത്തിന്റെ രുചിയറിഞ്ഞ വര്‍ഷമാണ് കടന്നുപോയത്. ഇതിനിടെ, പല സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബി ജെ പി പരാജയം രുചിച്ചിരുന്നുവെങ്കിലും അതൊന്നും നരേന്ദ്രമോഡിയുടെയോ രണ്ടാമനായ അമിത് ഷായുടെയോ പരാജയമായി വിലയിരുത്തപ്പെട്ടില്ല. അതേസമയം ഇക്കാലത്തിനിടെ ബി ജെ പി നേടിയ എല്ലാ തിരഞ്ഞെടുപ്പ് വിജയങ്ങളുടെയും ക്രെഡിറ്റ് നല്‍കപ്പെട്ടത് ഇവര്‍ക്കിരുവര്‍ക്കുമായിരുന്നു താനും. തിരഞ്ഞെടുപ്പ് തോല്‍വികളല്ലാതെ, മറ്റൊരു വേദിയിലും വലിയ പരാജയം രുചിക്കേണ്ടിവന്നിരുന്നില്ല നരേന്ദ്രമോഡിക്കും […]
By രിസാല on January 10, 2022
1467, Article, Articles, Issue, അഭിമുഖം
ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ ലോകത്ത് വര്‍ധിച്ചുവരികയാണ്. ധനസമ്പാധനത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് ആരംഭിക്കാമെന്ന് തോന്നുന്നു. ജോലി ചെയ്തും അധ്വാനിച്ചും ന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും അതിനെ സമൂഹത്തിന്റെ ഗുണത്തിനും നന്മക്കും വേണ്ടി ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ പൊതുവായ കാഴ്ചപ്പാട്. കച്ചവടം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ മനുഷ്യന്‍ അധ്വാനിച്ച് പണം സമ്പാദിക്കണമെന്നാണ് ഇസ്‌ലാം പറയുന്നത്. കര്‍മശാസ്ത്രത്തില്‍ ഏറ്റവും നല്ല ജോലി ഏതാണെന്ന ഒരു ചര്‍ച്ചയുണ്ട്. കൃഷിയാണെന്നും കച്ചവടമാണെന്നും അഭിപ്രായമുണ്ട്. ഓരോ നാട്ടിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. […]
By രിസാല on January 10, 2022
1467, Article, Articles, Issue, ചൂണ്ടുവിരൽ
നിയമപരമായ നിയമലംഘനങ്ങള്‍ എന്ന ഒന്നുണ്ട്. ഒരു രാജ്യത്ത് നിലവിലുള്ള നിയമത്തെ, അതിന്റെ അന്തസത്തയെ അഥവാ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്ന പരിപാടിയാണത്. പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായ ഒരു ഭേദഗതിയായി ആവും അവ അവതരിക്കുക. പൗരരുടെ നിത്യജീവിതവുമായി വലിയ ബന്ധമില്ല എന്ന തോന്നല്‍ സൃഷ്ടിക്കും ആദ്യം. എന്നിട്ട് തീരെ ചെറുത് എന്ന് തുടര്‍ച്ചയായി പ്രചരിപ്പിച്ച് ഒരു ഭേദഗതിയോ നിയമം തന്നെയോ കൊണ്ടുവരും. നിലവിലുള്ള നിയമത്തെയോ അതിന്റെ കാമ്പിനെയോ സംബന്ധിച്ച് ഒരക്ഷരം ഉരിയാടില്ല. ആരെങ്കിലും അങ്ങനെ ഒരു സന്ദേഹം ഉയര്‍ത്തിയാല്‍ സംഘടിതമായ വാചാടോപങ്ങള്‍ ദേശീയതയില്‍ […]