By രിസാല on February 14, 2022
1471, Article, Articles, Issue
ബ്രിട്ടീഷുകാരുടേത് അക്രമ ഭരണകൂടമായിരുന്നോ അല്ലേ എന്നതാണ് മലബാര്‍ സമര സംബന്ധിയായി പണ്ഡിതന്മാര്‍ക്കിടയില്‍ അരങ്ങേറിയ മറ്റൊരു ചര്‍ച്ച. ഖിലാഫത് അനുകൂലികളുടെ വീക്ഷണ പ്രകാരം കൊളോണിയല്‍ വാഴ്ച ക്രൂരതകള്‍ നിറഞ്ഞതായിരുന്നു. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ മുഹിമ്മാതുല്‍ മുഅ്മിനീന്‍ ഉള്‍പ്പെടെയുള്ള പല രചനകളിലും ബ്രിട്ടീഷ് അതിക്രമങ്ങളുടെ വിവരണങ്ങള്‍ കാണാം. അടിസ്ഥാന അവകാശങ്ങളെപ്പോലും ഹനിക്കുന്ന സമീപന രീതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പാരതന്ത്ര്യത്തിന്റെ നീരാളിക്കരങ്ങളിലാണിപ്പോള്‍ രാജ്യം, സമരരംഗത്തിറങ്ങി ഈ ദയനീയ സാഹചര്യത്തിന് അറുതി വരുത്തേണ്ടത് അത്യാവശ്യമാണ് എന്നിങ്ങനെയുള്ള വീക്ഷണങ്ങള്‍ അവര്‍ പങ്കുവെച്ചു. മല്‍ജഉല്‍ മുതവസ്സിലീന്‍ […]
By രിസാല on February 12, 2022
1471, Article, Articles, Issue
ഒരിക്കല്‍ റസൂലിന്റെ സന്നിധിയില്‍ ഒരാള്‍ വന്ന് ഇപ്രകാരം ചോദിച്ചു: “ജനങ്ങള്‍ക്കിടയില്‍ നിന്നും അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടവനാരാണ്? അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനം എന്താണ്?” ഏതുവിശ്വാസിയും ആകാംക്ഷയോടെ കേൾക്കാനാഗ്രഹിക്കുന്ന ആ ഉത്തരം ഇങ്ങനെയായിരുന്നു: “ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സല്‍പ്രവര്‍ത്തിയാവട്ടെ, ഒരു വിശ്വാസിയുടെ ഹൃദയത്തെയും മനസിനെയും സന്തോഷിപ്പിക്കലുമാണ്. അല്ലെങ്കില്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളകറ്റലോ, കടം വീട്ടാന്‍ സഹായിക്കാലോ, വിശപ്പകറ്റാന്‍ ശ്രമിക്കലോ ആണ്. നിന്റെ സഹോദരന്റെ/ സഹമനുഷ്യന്റെ ഒരാവശ്യത്തിനുവേണ്ടി അവനോടൊപ്പം കൂടുന്നതും […]
By രിസാല on February 12, 2022
1471, Article, Articles, Issue
ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ മാറ്റിനിർത്താൻ പറ്റാത്ത ഒന്നായി ലേബര്‍ മാര്‍ക്കറ്റ് വിലയിരുത്തപ്പെട്ടിട്ടുണ്ട്. തൊഴിലും (Labour) മൂലധനവും (Capital) ഒരുമിക്കുമ്പോഴാണ് സമ്പത്തുണ്ടാകുന്നത് (Wealth). അതുകൊണ്ട് തന്നെ, മൂലധനത്തിന് നല്‍കുന്ന അതേ പ്രാധാന്യം തൊഴിലിനും വേതനത്തിനും (Wage) നല്‍കുന്നുണ്ട്. തൊഴിലും വികസനവും പരസ്പരം ബന്ധിച്ചു നില്‍ക്കുന്നുവെന്നാണ് മാക്രോ എക്കണോമിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന വില്യം ബോമോളിന്റെ (William Baumol) വിശദീകരണം. തൊഴിലുണ്ടാകുമ്പോഴാണ് ഒരു നാട്ടില്‍ ഉത്പന്നങ്ങളും സേവനങ്ങളും വര്‍ധിക്കുന്നത്. അവ വര്‍ധിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്. ആയതിനാല്‍, ഒരു തൊഴിലാളിയാവുക […]
By രിസാല on February 12, 2022
1471, Article, Articles, Issue
കര്‍ണാടക ഉടുപ്പിയിലെ പെണ്‍കുട്ടികൾക്കായുള്ള ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റിയില്‍ ആറ് മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഹിജാബ് ധരിച്ച കാരണത്താല്‍ കഴിഞ്ഞ മൂന്നാഴ്ചയായി ക്ലാസിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നു. ശിരോവസ്ത്രം സ്ഥാപനത്തിന്റെ ഡ്രസ്‌കോഡ് ലംഘിക്കുന്നതാണെന്നാണ് കോളജിന്റെ വാദം. ഹിജാബ് ധരിക്കുന്നത് ഒഴിവാക്കിയാല്‍ മാത്രമേ ക്ലാസില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഒരു പൗരന് അവന്റെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി […]
By രിസാല on February 8, 2022
1471, Article, Articles, Issue, കവര്‍ സ്റ്റോറി
അന്യാധീനപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്ത വഖ്ഫ് സ്വത്തുകള്‍ തിരിച്ചെടുത്ത് വഖ്ഫ് ലക്ഷ്യങ്ങള്‍ക്കനുസൃതമായും സമുദായത്തിന് ഗുണകരമായും ഉപയോഗിക്കുക എന്നതിനാണോ, ഇതിനൊക്കെ ചുമതലപ്പെട്ട ബോര്‍ഡില്‍ വരും വര്‍ഷങ്ങളില്‍ വരാനിടയുള്ള നാലോ അഞ്ചോ തസ്തികയിലെ നിയമനം പി എസ് സിക്ക് വിട്ടതിനെ (രിസാലയുടെ പ്രത്യേക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ബോര്‍ഡ് സി ഇ ഒ തന്നെ വരാനിടയുള്ളത് നാലോ അഞ്ചോ തസ്തികകളാണെന്ന് പറയുന്നു) ചോദ്യംചെയ്യുന്നതിനാണോ പ്രാധാന്യമെന്നത് ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണ്. അതിനേക്കാള്‍ വലിയ പ്രശ്‌നമാണ്, വഖ്ഫ് ബോര്‍ഡിലേക്ക് ഒഴിവുവരുന്ന തസ്തികകളിലേക്ക് മുസ്‌ലിം […]