ഉദാത്ത ബന്ധങ്ങളില്‍ ഉടയോന്റെ കൃപയുണ്ട്
ബന്ധങ്ങള്‍ ബന്ധനങ്ങളാവരുത്. അത് പരസ്പരം ചേര്‍ത്തുനിര്‍ത്താനുള്ളതാണ്. പ്രത്യേകിച്ചും കുടുംബ ബന്ധം. ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് ഇസ്‌ലാം വലിയ പ്രധാന്യം നല്‍കുന്നു. ഭൗതികവും ആത്മീയവുമായ നേട്ടം ഇതുവഴി ലഭ്യമാകും. സ്‌നേഹമസൃണമായ പെരുമാറ്റവും പൊറുത്തുകൊടുക്കാനുള്ള സുമനസുമുണ്ടെങ്കില്‍ ഏത് വിള്ളലുകളും നമുക്ക് വിളക്കിചേര്‍ക്കാനാകും. വിട്ടുവീഴ്ച ചെയ്യുക എന്നതൊരു ന്യൂനതയല്ല. മനസിന്റെ വിശാലതയാണ്. “വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാള്‍ക്കും പ്രതാപം വര്‍ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിനുവേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയര്‍ത്തുക തന്നെ ചെയ്യും'(മുസ്‌ലിം). കാരുണ്യ സാന്ത്വന സ്പര്‍ശനങ്ങളാല്‍ സമൃദ്ധമായിരിക്കും നല്ല കുടുംബം. സ്‌നേഹവും […]