By vistarbpo on October 18, 2012
Articles, Issue, Issue 1008, ഫീച്ചര്‍
രതീഷ് പി. എസ് കേരളത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അത് നേടിക്കൊടുത്ത ഏതെങ്കിലും ഒരു പ്രസ്ഥാനത്തെപ്പറ്റി കാലം സംസാരിക്കുകയാണെങ്കില്‍ അത് സിപിഎമ്മിനെക്കുറിച്ചായിരിക്കും. അല്ലെങ്കില്‍ അതിനുമുമ്പുള്ള അവിഭക്ത കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചും. ഇതിനിടയിലോ അല്ലെങ്കില്‍ ഇതിനുശേഷമോ സാധാരണ ജനങ്ങളെ സ്വാധീനിച്ച ഒരു പ്രസ്ഥാനം കേരളത്തിലുണ്ടായിട്ടില്ല എന്നത് എഴുതപ്പെടാത്ത സത്യവും. വിപ്ളവവഴികളില്‍ അടിപതറാതെ അത്താഴപ്പട്ടിണിക്കാരില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് അവരുടെ സ്വപ്നമായി മാറിയ ഇന്ത്യയിലെ ഇടതുപക്ഷ കമ്യൂണിസ്റ് പ്രസ്ഥാനം പക്ഷേ, ഇന്നാരെയോ ഭയക്കുന്നു എന്നു പറഞ്ഞാല്‍ അതിലൊളിഞ്ഞിരിക്കുന്ന ഒരു ചെറുതരി സത്യമെങ്കിലും […]
By vistarbpo on October 18, 2012
Article, Articles, Issue, Issue 1008
സ്വാദിഖ് അന്‍വരി ഈ പ്രാവുകള്‍ എത്ര ഭാഗ്യമുള്ളവര്‍! എന്നും നക്ഷത്രങ്ങളോടൊപ്പം വസിക്കാന്‍ കഴിയുന്നവര്‍. ബഖീഇലെ ഈ പ്രാവായിരുന്നെങ്കിലെന്ന് ഈ മനുഷ്യന് വെറുതെ കൊതിച്ചുപോയി. നാളെ നാഥന്റെ ഔദാര്യത്താല്‍ സ്വര്‍ഗത്തില്‍ ഇടം കിട്ടിയെങ്കില്‍ മാത്രമേ പ്രാവുകളേ, നിങ്ങളെ തോല്പിക്കാന് എനിക്കു കഴിയൂ. ശീതീകരിച്ച ബസിലും ചിന്തയുടെ ചൂട്. മക്കയില്‍ നിന്നു പോവുകയാണ്. ദു:ഖവും സന്തോഷവും കലര്‍ന്ന വല്ലാത്തൊരവസ്ഥ. മക്കയില്‍ നിന്നു പിരിയുന്ന സങ്കടത്തോടൊപ്പം തന്നെ മദീനയിലേക്കു പോകുന്ന സന്തോഷവും. നബി(സ) സ്നേഹിച്ച നാടാണു മക്ക. മദീനയാകട്ടെ, നബി(സ)യെ സ്നേഹിച്ച […]
By vistarbpo on October 18, 2012
Articles, Issue, Issue 1008, ഓത്ത് പള്ളി
വഴിമാറി പോകാന്‍ ഒരുങ്ങവെ പിന്നില്‍ നിന്നും വാപ്പയുടെ വിളി ഞാന്‍ കേട്ടു. “എടാ.” ഞാന്‍ പിന്തിരിഞ്ഞു: “എന്താ വാപ്പാ?” “ഞാനും ഉണ്ട്.” ഞാന്‍ ഒന്നു ഞെട്ടി. പതറിയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു: “വാപ്പ എവിടേക്കാ?” “നിന്റെ ഉസ്താദിനെ കാണാന്‍. കുറച്ചു കാലമായി അദ്ദേഹത്തെ ഞാന്‍ ഒന്നു കണ്ടിട്ട്.” സിനിമാഷൂട്ടിംഗ് ഉണ്ടെന്ന് അറിഞ്ഞ് കൂട്ടുകാരനൊത്ത് അന്നത്തെ ക്ളാസ് കട്ട് ചെയ്ത് എടക്കഴിയൂര്‍ പഞ്ചവടിക്കടപ്പുറത്ത് ഷൂട്ടിംഗ് കാണുവാന്‍ പോയി. അന്നു ഞാന്‍ എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസയില്‍ അഞ്ചാം തരത്തില്‍ […]
By vistarbpo on October 18, 2012
Article, Articles, Issue, Issue 1008
നൂറ്റാണ്ടൊന്നായിട്ടും അസ്സല് തൌഹീദ് ഉരുത്തിരിച്ചെടുക്കാനാവാതെ മുജാഹിദ് പ്രസ്ഥാനം ആടിയുലയുന്നു. വേറുറപ്പില്ലാതെ ഭൂമിയില്‍ നിന്ന് കടപുഴക്കപ്പെട്ട ക്ഷുദ്രവൃക്ഷത്തിന്റെ ഉപമ മുജാഹിദുകള്‍ക്ക് നന്നായി ചേരും. എം പി മുഹമ്മദ് ഫൈസല്‍ അഹ്സനി രണ്ടത്താണി മറഞ്ഞ മാര്‍ഗത്തില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും അല്ലാഹു അല്ലാതെ ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വസ്തുവിനോ അങ്ങനെ വല്ല കഴിവും ഉണ്ടെന്ന് വിശ്വസിച്ചാല്‍ അത്, ആ വസ്തുവിനെ / വ്യക്തിയെ ദൈവമാക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ശിര്‍ക്കാണെന്നും (ബഹുദൈവാരാധന) പറഞ്ഞുകൊണ്ടാണ് […]
By vistarbpo on October 18, 2012
Articles, Issue, Issue 1008, കവിത
മാരുതന്റെ തലോടലേറ്റ് കുരുന്നില തലയാട്ടിച്ചിരിച്ചു പിന്നെ, ജീവ വാതകത്തില്‍ മുങ്ങി നിവര്‍ന്നു. നീലവാനത്തിന്റെ ഉത്തുംഗതയിലേക്ക് പച്ചിലകള്‍ ഗര്‍വ്വോടെ നോക്കി. മധു നുകര്‍ന്ന് നിലവിട്ട് തത്തിക്കളിക്കുന്ന പൂവിനോട്, പൂവിതളുകള്‍ നാണത്തോടെ കെറുവിച്ചു പഴമ്പുരാണങ്ങളുടെ കെട്ടുമാറാപ്പുകളില്‍ നിന്ന് പഴുത്തിലകള്‍, അനുഭവ പാഠങ്ങളുടെ അക്ഷരത്തുള്ളികള്‍ കുടഞ്ഞിട്ടു. കാഴ്ചക്കപ്പുറത്തെ പരിചയസ്രോതസ്സുകളില്‍ നിന്ന് തേന്‍വുകള്‍, ഇശലുകളായി ചൊരിഞ്ഞു കൊണ്ടിരുന്നു. മണ്ണിന്റെ ആഴവും ആര്‍ത്തിയും കേട്ടറിഞ്ഞ, പുഴുക്കുത്തേറ്റ ഇലകള്‍ വേപഥു പൂണ്ടു. ഗൂഢഹാസം ഉള്ളിലൊതുക്കിയ ജലത്തുള്ളികള്‍, വിള്ളലുകളുടെ ഭംഗികൂട്ടി. കറുത്ത ഉടുപ്പുകളും വെളുത്ത ഉടുപ്പുകളും വാഗ്വാദം […]