By vistarbpo on December 19, 2013
Articles, Issue, Issue 1068, ഫീച്ചര്‍
ജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും ചില ജയവും പരാജയവും ചരിത്രമാവുന്നത് അതുയര്‍ത്തുന്ന പ്രതീക്ഷകളും കൗതുകങ്ങളും ജനങ്ങളുടെ ഭാവനാവിലാസത്തെ ത്രസിപ്പിക്കുന്പോഴാണ്. നാലു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഡിസംബര്‍ എട്ടിനു പുറത്തുവന്നപ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി രാജ്യത്തെ ഒന്നടങ്കം ആവേശം കൊള്ളിച്ചത് അത് കൈമാറിയ സന്ദേശത്തിന്റെ പൊലിമ കൊണ്ടാണ്. എഴുപതംഗ അസംബ്ലിയില്‍ ഇരുപത്തിയെട്ട് സീറ്റ് നേടി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ബിജെപിയുടെ അധികാര മോഹത്തെ അട്ടിമറിക്കുകയും ചെയ്ത ആ ജനവിധി, മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി […]
By vistarbpo on December 19, 2013
Articles, Issue, Issue 1068, കവര്‍ സ്റ്റോറി
തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ ഗോവയിലെ ഹോട്ടലില്‍ വെച്ചു തന്റെ കീഴില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരു ഭാഗത്ത് തരുണ്‍ തേജ്പാലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ബി ജെ പി ഭരിക്കുന്ന ഗോവ സര്‍ക്കാറും അവിടുത്തെ പോലീസ് സംവിധാനങ്ങളും ആക്കം കൂട്ടുന്പോള്‍, മറുഭാഗത്ത് തരുണ്‍ തേജ്പാല്‍ എന്ന സമീപ കാലത്ത് ഇന്ത്യ കണ്ട മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനെയും തെഹല്‍ക എന്ന ആര്‍ജ്ജവമുള്ള പത്രസ്ഥാപനത്തെയും നശിപ്പിക്കാനും വേരോടെ പിഴുതെറിയാനുമുള്ള ബി ജെ പി […]
By vistarbpo on December 19, 2013
Articles, Issue, Issue 1068, അഭിമുഖം
ഫസ്റ്റ് പോസ്റ്റ്: തെഹല്‍കയിലേക്ക് താങ്കളെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നു? തെഹല്‍കയുടെ ഭാഗമാകുന്പോള്‍ താങ്കള്‍ പ്രതീക്ഷിച്ചിരുന്നതെന്തായിരുന്നു? ഹര്‍തഷ് ബാല്‍: ഇന്‍ഡിപന്റെന്റ് ജേര്‍ണലിസ്റ്റ് എന്ന ആശയം. ഇന്ത്യന്‍ എക്സ്പ്രസിന്റെ ചീഫ് ബ്യൂറോ സ്ഥാനത്തു നിന്ന് സ്വാതന്ത്ര്യാഭിനിവേശത്തോടെയാണ് ഞാന്‍ തെഹല്‍കയിലെത്തിയത്. തെഹല്‍കയുടെ ഓണ്‍ലൈന്‍ എഡിഷന് തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അത്. പ്രിന്റ് മാഗസിന് തുടങ്ങിയിട്ട് മാസങ്ങളേ ആയിരുന്നുള്ളൂ. ഫസ്റ്റ് പോസ്റ്റ്: പിന്നീട് തെഹല്‍ക വിടാന്‍ കാരണം? പ്രഫഷണല്‍ സാധ്യതകളും അവസരങ്ങളുമുള്ള നല്ലൊരു ഇടം ഉപേക്ഷിച്ചുപോരുന്പോള്‍ ഏതെങ്കിലും തരത്തിലുള്ള മോഹഭംഗങ്ങള്‍ ഉണ്ടായിരുന്നോ? […]
By vistarbpo on December 19, 2013
Article, Articles, Issue, Issue 1068
അങ്ങനെ അടുത്ത കാലത്ത് ലൈബ്രറിയായി മാറ്റിയ മുത്ത്നബിയെ പ്രസവിച്ച ആ വിശുദ്ധ വീടിനകത്ത് ഞാനും കടന്നു. ഉള്ളില്‍ ഒരു കൊച്ചു ലൈബ്രറി. കുറച്ചാളുകള്‍ അവിടവിടെ കസേരയിട്ടിരുന്നു ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യുന്നു. ഞാനാകെ പകച്ചുനിന്നു. എന്ത് ചെയ്യും? ഒരു മന്ഖൂസ് മൗലൂദ് ഓതാനാണ് തോന്നിയത്. പക്ഷേ അതിവിടെ പറ്റില്ലല്ലോ. കടുത്ത ശിര്‍ക്കാണത്! തിരുനബി (സ) പെറ്റുവീണ സ്ഥലത്ത് (മൗലിദ്) ജനിച്ച സന്ദര്‍ഭത്തെക്കുറിച്ച് ഓര്മ്മവന്നുപോയാല് ശിര്‍ക്കിന്റെ വ്യാളികള്‍ നമ്മുടെ ഹൃദയങ്ങളെ വിഴുങ്ങിക്കളയും! ഓര്‍മ്മകളുടെ സ്പന്ദനമോ വൈകാരികതയുടെ കണ്ണീര് പെയ്ത്തോ ആദരവുകളുടെ […]
By vistarbpo on December 19, 2013
Articles, Issue, Issue 1068, വീടകം
എന്തും ആപത്ശങ്കയില്‍ നോക്കിക്കാണുന്ന ചിലരുണ്ട്. ആരെയും എന്തിനെയും സംശയദൃഷ്ടിയോടെ കാണുന്നവര്‍. തട്ടിപ്പു ചികില്‍സകരുടെയും സിദ്ധന്മാരുടെയും പ്രധാന ഇരകളാണിവര്‍. ശങ്ക വിഷമാണെ’ന്നൊരു ചൊല്ലുണ്ട്. സത്യവിശ്വാസി സംശയാലുവാകരുത്. യഖീനൊറപ്പ്’ ഉള്ളവനാകണം. വീട്ടിലൊരു നിശ്ചയമോ നികാഹോ ഗൃഹപ്രവേശമോ നടക്കുന്പോള് ഗ്ലാസ് ഒന്നുടഞ്ഞാല്‍ അത് അപലക്ഷണമായി, ആശങ്കയായി. നല്ലൊരു കാര്യത്തിന്നിറങ്ങുന്പോള് കറുത്ത പൂച്ചയെയോ കരിങ്കോഴിയെയോ കണ്ടാല്‍ ദുര്‍ലക്ഷണമായി. കാലന് കോഴി കൂവിയാല്‍ മരണവാര്‍ത്ത ഉറപ്പായി. ഇതുമതി മനസ്സ് അസ്വസ്ഥമാവാന്‍. കൈവഴുതിയാല് ഗ്ലാസ് താഴെവീഴും. ഗ്ലാസ്സല്ലേ, വീണാല്‍ പൊട്ടും. കാക്കക്കും പൂച്ചക്കും അല്ലാഹു കൊടുത്ത […]