Articles

മൂന്നും ചൊല്ലി സമുദായത്തെ പെരുവഴിയിലാക്കുകയോ?

മൂന്നും ചൊല്ലി സമുദായത്തെ പെരുവഴിയിലാക്കുകയോ?

നിര്‍ണായകഘട്ടങ്ങളിലാണ് നേതൃഗുണം മാറ്റുരച്ച് പരിശോധിക്കപ്പെടുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന, അല്ലെങ്കില്‍ ചുമതല ഏല്‍പിക്കപ്പെട്ട വ്യക്തികളില്‍നിന്നുണ്ടാവുന്ന നിസ്സാര പാളിച്ച പോലും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത് കൂടിയാലോചനയുടെയോ ഗഹന ചിന്തകളുടെയോ അഭാവത്തിലാവാം. വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മറ്റാരെക്കാളും സുപ്രധാന പങ്കുവഹിച്ച ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് ചുമലിലേറ്റിയ ദൗത്യം വളരെ വലുതായിരുന്നു. എല്ലാവരാലും വെറുക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്ത ആ കാലസന്ധിയില്‍, ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളായി ചകിതരായി പരക്കംപാഞ്ഞ അഞ്ചരക്കോടി മുസ്‌ലിംകള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച […]

ശിവലിംഗത്തിലെ തേള്

ശിവലിംഗത്തിലെ തേള്

അമ്പത്താറ് ഇഞ്ചുള്ള നെഞ്ചിന്റെ പേരില്‍ ആഘോഷിക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ മോഡി തന്നെയാണ് സ്വന്തം നെഞ്ചളവ് വെളിപ്പെടുത്തിയത്. ‘ഇന്ത്യയെ ഗുജറാത്തിനെപ്പോലെ വികസിപ്പിക്കാന്‍ എന്താണു വേണ്ടത് എന്നറിയാമോ? അമ്പത്താറ് ഇഞ്ചുള്ള നെഞ്ച്.’ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു. ആരാധകര്‍ പറഞ്ഞു പറഞ്ഞ് അമ്പത്താറിഞ്ച് എന്നത് നരേന്ദ്രമോഡിയുടെ പര്യായമായി മാറി. നെഞ്ചളവുകൊണ്ട് മാത്രം കാര്യമില്ലെന്ന് പലരും പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നെഞ്ചിന് 56 ഇഞ്ച് ചുറ്റളവുണ്ടോ എന്ന് ആരും അന്വേഷിച്ചുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് ലഖ്‌നൗവിലെ ബാബാസാഹേബ് […]

ദര്‍സിന്റെ സാമൂഹിക സ്വാധീനങ്ങള്‍

ദര്‍സിന്റെ സാമൂഹിക സ്വാധീനങ്ങള്‍

മുദരിസുമാരെ(ദര്‍സിലെ ഗുരു) എക്കാലത്തും ഒരു മാതൃകയായി സ്വീകരിക്കാനുള്ള ത്വര മുസ്‌ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്. അവരുടെ സാത്വിക വ്യക്തിത്വം തന്നെയാണ് സമൂഹത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്തേത് വിഷയത്തിനും, ഗുരുവിനോടവര്‍ അഭിപ്രായം ചോദിക്കും. അഭിപ്രായം കിട്ടിയാല്‍ അവര്‍ അനുസരിക്കുകയും ചെയ്യും. തികച്ചും ആദര്‍ശ യുക്തമായ അഭിപ്രായമായിരിക്കും ഉസ്താദിന്റേത് എന്നവര്‍ക്കറിയാം. ആദര്‍ശവഴി ചൂണ്ടിക്കാണിക്കുന്ന മുര്‍ശിദും (നേര്‍മാര്‍ഗം കാണിച്ചു തരുന്നവന്‍) നേതൃത്വവുമാണവര്‍ക്ക് ഉസ്താദ്. വെള്ളം മന്ത്രിച്ചും, മന്ത്രിച്ചൂതിയും, സാന്ത്വനം പകര്‍ന്നും, സാരോപദേശങ്ങള്‍ നല്‍കിയും ജനസേവകനായി ഉസ്താദിന്റെ തണല്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു ദര്‍സിലെ/ […]

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

രാജ്യത്ത് ആണവോര്‍ജ വികസന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിനു(ബാര്‍ക്) കീഴിലുള്ള ട്രെയിനിംഗ് സ്‌കൂളില്‍ ട്രെയിനി സയന്റിഫിക് ഓഫീസറാകാന്‍ ശാസ്ത്ര പ്രതിഭകള്‍ക്ക് അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആണവോര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ നിയമനം ലഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തുന്നവരെ കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക് അല്ലെങ്കില്‍ എംഫില്‍ […]

ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം

ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം

‘Power is not a means; it is an end. One does not establish a dictatorship in order to safeguard a revolution; one makes the revolution in order to establish the dictatorship.’ -ജോര്‍ജ് ഓര്‍വെല്‍. 1984 1949ലാണ് ജോര്‍ജ് ഓര്‍വല്‍ മൂന്നരപ്പതിറ്റാണ്ട് അപ്പുറത്തുള്ള ഒരു കാലത്തെ പ്രവചിച്ച് നോവലെഴുതിയതും 1984- എന്ന് പേരിട്ടതും. ലോകം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും പരമാധികാരങ്ങള്‍ കൂടുതല്‍ ഹിംസാത്മകമാവുകയും ചെയ്തുകൊണ്ടിരുന്ന കാലമാണ് നാല്‍പതുകളെന്ന് […]