Articles

പുരകത്തുമ്പോള്‍ അവര്‍ വാഴവെട്ടുകയാണ്

പുരകത്തുമ്പോള്‍ അവര്‍ വാഴവെട്ടുകയാണ്

കൃത്യം ഒരു കൊല്ലം മുമ്പാണ് ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായത്. 14 ജില്ലകളില്‍ വെള്ളംപൊങ്ങിയപ്പോള്‍ ദുരിതമനുഭവിച്ചത് ഒരു കോടിയോളം പേര്‍. വ്യോമനിരീക്ഷണം നടത്തി, കെടുതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി 500 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. വെള്ളമിറങ്ങിയ ശേഷം കെടുതികള്‍ വിലയിരുത്തി ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാറില്‍ നിന്ന് ആവശ്യപ്പെട്ടത് 7,636.5 കോടി രൂപ. 2018 ഫെബ്രുവരിയില്‍ 1,711.66 കോടി രൂപ കേന്ദ്രം അനുവദിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി, പുനര്‍നിര്‍മാണത്തിന് വേണ്ട തുക നിശ്ചയിച്ച് ബിഹാര്‍ സര്‍ക്കാര്‍ കൈമാറുകയും അത് വിലയിരുത്തി, നിര്‍ദിഷ്ട […]

ഒന്നുമില്ലാതെ ഓടിയെത്തിയവരോടൊപ്പം

ഒന്നുമില്ലാതെ ഓടിയെത്തിയവരോടൊപ്പം

ഡാം തുറക്കുമെന്നും വൈകീട്ടോടുകൂടി ആലുവ മുഴുവനും വെള്ളത്തിലാവുമെന്നുള്ള വാര്‍ത്ത കേട്ട് പലരുടെയും വീടുകളില്‍നിന്നും വിളിയും കരച്ചിലുമെല്ലാം ഉയര്‍ന്നപ്പോഴാണ് ഞങ്ങള്‍ കുസാറ്റ് അതുല്യ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ആളുകളെല്ലാം കൂടി ഹോസ്റ്റലില്‍ താമസിക്കേണ്ടിവന്നാല്‍ കരുതിവെക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിച്ചുതുടങ്ങിയത്. പലര്‍ക്കും വീടുകളിലേക്കു പോകാനുള്ള വഴി അടഞ്ഞയിടത്ത് ഒരാഴ്ചക്കാലത്തേക്കുള്ളത് കരുതിവെക്കുക എന്നതില്‍പരം ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. ഒന്നിച്ചുനില്‍ക്കുക, കൂട്ടായിരിക്കുക എന്നതുള്‍ക്കൊണ്ട് പറ്റാവുന്നയത്രയും വെള്ളം ശേഖരിച്ചുവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മൊബൈല്‍ഫോണ്‍ അടക്കം ഉപകരണങ്ങളും ചാര്‍ജ്‌ചെയ്തുവെക്കണം. രാവിലെ ഹോസ്റ്റല്‍ സെക്രട്ടറിയും, മെസ് സെക്രട്ടറിയും ശേഖരിച്ചുവെക്കേണ്ട ഭക്ഷ്യസാധനങ്ങളുടെയും, […]

പ്രളയം തകര്‍ത്ത മതിലുകള്‍

പ്രളയം തകര്‍ത്ത മതിലുകള്‍

കേരളം ചരിത്രത്തിലെ ഭീകരമായ ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. പൂര്‍ണമായി കരകയറാന്‍ നമുക്കിനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വെറും ഒരു പ്രളയമെന്ന് ഇതിനെ വിളിച്ചുകൂടാ. മനസിലെ നന്മകൊണ്ട് കേരളം ജയിച്ച പ്രളയം എന്ന് പറഞ്ഞാലേ ഈ പ്രളയചിത്രം പൂര്‍ത്തിയാവൂ. സമീപകാലത്തൊന്നും വന്‍ദുരന്തങ്ങള്‍ നേരിട്ട് പരിചയമില്ലാത്തവരാണ് മലയാളികള്‍. ഏറെക്കുറെ ശാന്തവും സമ്പദ്‌സമൃദ്ധവുമായ നാഗരിക ജീവിതം നയിക്കുന്നവരാണവര്‍. പക്ഷേ എന്നിട്ടുപോലും കയ്യിലുള്ളതും കണ്‍മുന്നിലുള്ളതുമെല്ലാം കല്ലും മണ്ണും വെള്ളവുമെടുത്തുകൊണ്ട് പോയിട്ടും അവര്‍ അലമുറയിട്ട് നെഞ്ചിലടിച്ച് കീറി ജീവിതമൊടുക്കുകയല്ല ചെയ്തത്. സാമൂഹിക പദവിയുടെ കുപ്പായങ്ങളെല്ലാം അഴിച്ചെറിഞ്ഞ് രക്ഷാ- […]

പ്രകൃതി പ്രതിയോഗിയായി വരുന്നു

പ്രകൃതി പ്രതിയോഗിയായി വരുന്നു

അരുന്ധതി റോയ് അഭിപ്രായപ്പെട്ടതുപോലെ, മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യക്ഷ ശത്രുക്കളായി മണ്ണ്, ജലം, വായു, കാറ്റ്, ആകാശം എന്നിവ മാറിയിട്ടുണ്ട്. ഇത്രയും കാലം പരോക്ഷ ശത്രുക്കളായിരുന്ന ഇവയിന്ന് പൂര്‍ണമായും മനുഷ്യന്റെ ശത്രുക്കളായി, എതിരാളികളോട് പോരടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ യുദ്ധപ്രഖ്യാപനത്തിന്റെ ഭാഗമായി കാണാവുന്നതാണ് ഈയടുത്തനുഭവപ്പെട്ട മഴക്കെടുതി, ജലപ്രളയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട ഓഖി ചുഴലിക്കാറ്റ്, സുനാമി പ്രളയം എന്നിവ. പ്രാപഞ്ചിക യാഥാര്‍ത്ഥത്തില്‍ നിന്ന് ഒരിക്കലും മാറ്റി നിറുത്താന്‍ പറ്റാത്ത മണ്ണ്, ജലം, വായു, കാറ്റ്, ആകാശം എന്നിവ ക്ഷുഭിതസ്വഭാവത്തോടെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. […]

അവര്‍ കടലോളം സ്‌നേഹം വിളമ്പുന്നു

അവര്‍ കടലോളം സ്‌നേഹം വിളമ്പുന്നു

ഡിഗ്രി പരീക്ഷാക്കാലം… ഇടവിട്ട് വരുന്ന പരീക്ഷകളെ സമയബന്ധിതമായി വരവേല്‍ക്കാന്‍ ഒരു ഇടത്താവളം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ ‘ചക്യത്തുമുക്ക് ‘ പ്രദേശത്തെ ത്തിച്ചത്. തലശ്ശേരിയില്‍ നിന്നല്‍പം മാറിസ്ഥിതി ചെയ്യുന്ന കടലോരദേശം. കടല്‍ തീരത്തെ ഒരു പള്ളിയിലായിരുന്നു താമസം. അല്‍പം കൊതുകുശല്യമുണ്ടായിരുന്നതൊഴിച്ചാല്‍ താമസിക്കാന്‍ പറ്റിയ ഇടമായിരുന്നു. ശാന്തമായ പ്രകൃതിയും ഇടയ്ക്കിടെ അരിച്ചെത്തുന്ന കടല്‍ കാറ്റും, അണമുറിയാത്ത തിരമാലകളുടെ സംഗീതവും ആസ്വാദി ച്ച നാളുകള്‍. തിരകളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ പല രാത്രികളും നിദ്രാവിഹീനമായിട്ടുണ്ട്. അതിലുപരി അന്നാട്ടുകാരുടെ പെരുമാറ്റവും, സ്‌നേഹവും, വാത്സല്യവും. വെള്ളവസ്ത്രവും […]