Articles

തിരുനബി വിരുന്നുപാര്‍ക്കാനെത്താത്ത ഗൃഹാങ്കണങ്ങള്‍

ഡാ. അബ്ദുല്ല മണിമ നാമിന്ന് പണിതുയര്‍ത്തുന്ന മണിമാളികകളുടെ ചാവിടിക്ക് പകരം നില്‍ക്കുമോ ഫറോവയുടെയും ആദ് സമൂഹത്തിന്റെയും കൊട്ടാരങ്ങള്‍. ‘ഒരു വീട്, ഒരു വാഹനം, ഒരിണ’ – പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ഇത്രയും കേള്‍ക്കാനുള്ള ക്ഷമയേ നമുക്കുണ്ടായിരുന്നുള്ളൂ. അല്ലാഹു തന്ന അനുഗ്രഹങ്ങളില്‍ ‘ചമയുക’ എന്നും, ‘അവന്‍ സുന്ദരനാണ്, സൌന്ദര്യത്തെ ഇഷ്ടപ്പെടുന്നവനാണ്’ എന്നുമുള്ള ഹദീസുകൂടി കേട്ടുകഴിഞ്ഞാല്‍ നമ്മുടെ പകിട്ടാര്‍ന്ന ജീവിതത്തിനാവശ്യമായ തെളിവുകളെല്ലാം പ്രവാചക മുഖത്തു നിന്നുതന്നെ കിട്ടിക്കഴിഞ്ഞു. അതില്‍പിന്നെ ഉള്ളവന്റെ ആര്‍ഭാടം നിറഞ്ഞ ‘ഇസ്ലാമി’നു വേണ്ടി മിമ്പറുകളിലും പ്രസംഗപീഠങ്ങളിലും ആവേശത്തോടെ […]

വിദ്യാഭ്യാസം നിങ്ങള്‍ ജാഹിലിയ്യാ കാലത്തെ രക്ഷിതാവാണോ?

മകന്‍/മകള്‍ സര്‍ക്കാര്‍ സ്കൂളിലോ ബി എ/ ബി എസ് സി തുടങ്ങിയ പഴഞ്ചന്‍ കോഴ്സുകള്‍ക്കോ ആണ് പഠിക്കുന്നത് എന്ന് നാലാളറിയുമ്പോള്‍ നിങ്ങള്‍ ജാഹിലിയ്യാ കാലത്ത് പെണ്‍കുഞ്ഞ് ജനിച്ച രക്ഷിതാവിന്റെ സ്ഥിതിയിലാവുന്നു. ഈ മനോഭാവമാണ് നമ്മുടെ വിദ്യാഭ്യസ മേഖല ഇന്നു നേരിടുന്ന ഒരു വലിയ ദുരന്തം. എ കെ അബ്ദുല്‍ മജീദ് ഹൈ ഫാഷന്‍ ഹൈടെക് യുഗത്തില്‍ ചെലവേറുംതോറുമാണ് വരേണ്യ വര്‍ഗത്തിന് എന്തും സ്വീകാര്യമാവുന്നത്. കുറഞ്ഞ വിലയുള്ളതും ചെലവു കുറഞ്ഞതുമായ സംഗതികള്‍ എളുപ്പം പുച്ഛിക്കപ്പെടുന്നു. വീടോ വാഹനമോ വസ്ത്രമോ […]

ഖനാഅത്; സംതൃപ്തരുടെ ചവിട്ടുപടി

അനുഭൂതികളുടെ പുതിയ ആകാശങ്ങള്‍ തേടി യാത്ര ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സുഖത്തിന്റെ മധുരം നമ്മളറിയാതെ പോകുന്നു.. തിരുനബി(സ) അരുളി: വിഭവങ്ങളുടെആധിക്യമല്ല ഐശ്വര്യം, മനസ്സിന്റെ നിറവാണ് ഐശ്വര്യം. ഫൈസല്‍ അഹ്സനി രണ്ടത്താണി ഒരു കഥയുണ്ട്, ഒരു രാജാവിന് അസുഖം ബാധിച്ചു. ഒരുപാട് ഭിഷഗ്വര•ാര്‍ പരിശോധിച്ചിട്ടും അസുഖം പിടികിട്ടിയില്ല. അവസാനം ഒരാള്‍ വന്നു, പരിശോധിച്ചു. അദ്ദേഹം പറഞ്ഞു: “രാജാവിന്റെ അസുഖം എനിക്ക് മനസ്സിലായി, അതിന് ഒരേ ഒരു പരിഹാരമേയുള്ളൂ.. ഈ നാട്ടിലെ ഏറ്റവും സംതൃപ്തനായ വ്യക്തിയുടെ കുപ്പായം രാജാവ് ധരിക്കുക.” […]

കൂടംകുളത്തില്‍ തട്ടിവീഴുന്ന വിപ്ളവം

രതീഷ് പി. എസ് കേരളത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അത് നേടിക്കൊടുത്ത ഏതെങ്കിലും ഒരു പ്രസ്ഥാനത്തെപ്പറ്റി കാലം സംസാരിക്കുകയാണെങ്കില്‍ അത് സിപിഎമ്മിനെക്കുറിച്ചായിരിക്കും. അല്ലെങ്കില്‍ അതിനുമുമ്പുള്ള അവിഭക്ത കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചും. ഇതിനിടയിലോ അല്ലെങ്കില്‍ ഇതിനുശേഷമോ സാധാരണ ജനങ്ങളെ സ്വാധീനിച്ച ഒരു പ്രസ്ഥാനം കേരളത്തിലുണ്ടായിട്ടില്ല എന്നത് എഴുതപ്പെടാത്ത സത്യവും. വിപ്ളവവഴികളില്‍ അടിപതറാതെ അത്താഴപ്പട്ടിണിക്കാരില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് അവരുടെ സ്വപ്നമായി മാറിയ ഇന്ത്യയിലെ ഇടതുപക്ഷ കമ്യൂണിസ്റ് പ്രസ്ഥാനം പക്ഷേ, ഇന്നാരെയോ ഭയക്കുന്നു എന്നു പറഞ്ഞാല്‍ അതിലൊളിഞ്ഞിരിക്കുന്ന ഒരു ചെറുതരി സത്യമെങ്കിലും […]

ബഖീഇലെ പ്രാവുകളേ…

സ്വാദിഖ് അന്‍വരി ഈ പ്രാവുകള്‍ എത്ര ഭാഗ്യമുള്ളവര്‍! എന്നും നക്ഷത്രങ്ങളോടൊപ്പം വസിക്കാന്‍ കഴിയുന്നവര്‍. ബഖീഇലെ ഈ പ്രാവായിരുന്നെങ്കിലെന്ന് ഈ മനുഷ്യന്‍ വെറുതെ കൊതിച്ചുപോയി. നാളെ നാഥന്റെ ഔദാര്യത്താല്‍ സ്വര്‍ഗത്തില്‍ ഇടം കിട്ടിയെങ്കില്‍ മാത്രമേ പ്രാവുകളേ, നിങ്ങളെ തോല്‍പിക്കാന്‍ എനിക്കു കഴിയൂ. ശീതീകരിച്ച ബസിലും ചിന്തയുടെ ചൂട്. മക്കയില്‍ നിന്നു പോവുകയാണ്. ദു:ഖവും സന്തോഷവും കലര്‍ന്ന വല്ലാത്തൊരവസ്ഥ. മക്കയില്‍ നിന്നു പിരിയുന്ന സങ്കടത്തോടൊപ്പം തന്നെ മദീനയിലേക്കു പോകുന്ന സന്തോഷവും. നബി(സ) സ്നേഹിച്ച നാടാണു മക്ക. മദീനയാകട്ടെ, നബി(സ)യെ സ്നേഹിച്ച […]