Articles

ഡല്‍ഹി തട്ടുകട

തുളസി      ഡല്‍ഹിയില്‍ വന്നാല്‍ വെറും അറുനൂറുരൂപയ്ക്ക് അഞ്ചംഗകുടുംബത്തിന് സുഖമായിട്ട് ഒരു മാസം പുട്ടടിക്കാം എന്ന മികച്ച ഓഫര്‍ കേട്ടാണ് സകുടുംബം ഇപ്രാവശ്യം ഡല്‍ഹിക്ക് തിരിക്കാമെന്നു വച്ചത്. അറുനൂറു പോയിട്ട് ആറായിരം കിട്ടിയിട്ടും ഇവിടെ കണക്ക് ഒപ്പിക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് അറുനൂറിന്റെ ഓഫറിനെക്കുറിച്ചു കേട്ടത്. അഞ്ചുപേര്‍ക്കുള്ള ഒരു പാക്കേജ് ആയിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് ഇതിന്റെ പ്രയോജക എന്നതിനാല്‍ പരിപാടി സത്യമായിരിക്കും. മെനു ലിസ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് അറിയുന്നത് ചിക്കനോ മട്ടനോ […]

കൊലയുടെ കാവ്യനീതി

    കണേറ്റിക്കട്ടിലെ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടപ്പോള്‍ ഒബാമക്ക് കണ്ണീരടക്കാനായില്ല. അതേ സമയം അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഫലസ്തീനിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ നാറ്റോ സൈന്യത്തിന്റെ തോക്കും ഡ്രോണും (പൈലറ്റില്ലാ വിമാനം) സ്മാര്‍ട്ട് ബോംബുകളും, ഓറഞ്ച് ഏജന്റും മറ്റും മൂലം പിടഞ്ഞുമരിച്ചപ്പോള്‍ ‘കൊളാറ്ററല്‍ ഡയമേജ്’ എന്നു പറഞ്ഞ് ആ കണ്ണീരുകള്‍ക്ക് മേല്‍ മനുഷ്യത്വമില്ലായ്മയുടെ ശവക്കച്ച പുതപ്പിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റുമാര്‍. ഒരു എല്‍പി സ്കൂളിലെ ഏഴു വയസ്സിന് താഴെയുള്ള ഇരുപത് കുഞ്ഞുങ്ങളെയും സ്വന്തം മാതാവിനെയുമുള്‍പ്പെടെ ഇരുപത്തേഴ് പേരെ വെടിവച്ചു കൊന്ന് സ്വയം […]

ടാ…. കള്ളുങ്കുപ്പി

  മദീനയിലെവിടെയോ മദ്യവീപ്പ മറിഞ്ഞ് ഒരല്പം മദ്യം പുല്ലില്‍ തെറിച്ചുവെന്നും ഒരുപറ്റം ആട്ടിന്‍കുട്ടികള്‍ ആ പുല്ല് തിന്നുവെന്നും ഖലീഫ അലി(റ) അറിഞ്ഞു. ഒരാടിന്റെ ആയുഷ്കാലം ഗണിച്ചെടുത്ത് ‘അത്രയും കാലം ഞാന്‍ ആട്ടിറച്ചി തിന്നൂല’ എന്നു തീര്‍ത്തു പറഞ്ഞ അലി(റ)ന്റെ ജീവിതം കേട്ട മലപ്പുറത്തെ മാപ്പിളക്കുഞ്ഞുങ്ങള്‍ക്കെങ്ങനെ കള്ളുങ്കുപ്പിയോട് പൊറുക്കാനാവും?. ഇത് പഴയകാലം. പക്ഷേ, എന്തു കൊണ്ട് നമുക്ക് തിരിച്ചു പൊയ്ക്കൂടാ? എം അബ്ദുല്‍ മജീദ്    മദ്രസവിട്ട് വീട്ടിലേക്കു വരുന്ന വഴിക്ക് വേലിക്കരികെ ഒരൊഴിഞ്ഞ മദ്യക്കുപ്പി. ‘ടാ… ഒരു […]

മനുഷ്യരായിരിക്കാനുള്ള സമരം

ഒരു ജീവി എന്ന നിലക്ക് മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം മനുഷ്യനല്ലാതെ ജീവിക്കുക എന്നതാണ്. മദ്യത്തിനെതിരെയുള്ള പ്രത്യക്ഷ സമരത്തിന്റെ ആദ്യഘട്ടമെന്നോണം ഡിസ.31ന് എസ്എസ്എഫ് മദ്യവില്പന തടയുന്നു; സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍ എന്‍ എം സ്വാദിഖ് സഖാഫി       വായനാ മുറിയില്‍ ചിതറിക്കിടക്കുന്ന ദിനപത്രങ്ങളില്‍ ഒന്നാം പേജിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ആ വാര്‍ത്തയുള്ളത്; പാര്‍ലമെന്റിനെപ്പോലും ഇളക്കിമറിച്ച സംഭവം. ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒരു പറ്റം ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗം […]

പെണ്ണുങ്ങളുടെ 'മതപഠനം' വഴിമാറുമ്പോള്‍

      കഴിഞ്ഞ ഏതോ ഒരു ലക്കത്തില്‍ ‘പര്‍ദ്ദക്കറുപ്പിന്റെ അഴകില്‍ ഒരു നഗരം’ എന്ന ചെറുകുറിപ്പ് കണ്ടു, ഞെട്ടി. മതപ്രഭാഷകന്മാ ര്‍ നാട് നന്നാക്കുന്നതാണനുഭവം. ഇത് കേടു വരുത്തുകയാണ്. വനിതകള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നു എന്ന വ്യാജേന അവരെ തെരുവിലിറക്കുന്നത് ഒരിക്കലും ശരിയല്ല. പണ്ഡിത•ാര്‍ക്ക് വിവരമുണ്ടെങ്കില്‍ അത് ഹലാലായ നിലയില്‍ വിനിമയം ചെയ്യാനാണ് നോക്കേണ്ടത്. അതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ സാങ്കേതികമായി എത്രയോ വിപുലമാണ്. നാട്ടിലുള്ള പെണ്ണുങ്ങള്‍ മുഴുവന്‍ തന്റെ മുന്നിലേക്കിറങ്ങി വന്നാലേ ദീന്‍ കാര്യം മുറ പോലെ നടക്കൂ […]