Issue 1036

ആരോഗ്യ രംഗത്തെ മുതലാളിത്ത മുഷ്ക്കുകള്‍

       ആരോഗ്യം നിലനിര്‍ത്തുന്നതിന് ആശുപത്രികളില്‍ മുടങ്ങാതെ വരുന്നുണ്ട് മലയാളികള്‍. പലരുടെയും വീടു തന്നെ ആശുപത്രിയാണ്. എല്ലാ വീട്ടുപകരണങ്ങളും കൊണ്ടവര്‍ ആശുപത്രികളില്‍ ചെന്നുപാര്‍ക്കുകയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് മലയാളികളുടെ തള്ളിക്കയറ്റം. പോഷകാഹാരക്കുറവ് കാരണം ഒട്ടേറെ കുഞ്ഞുങ്ങള്‍ മൃതിയടയുന്നിണ്ടിവിടെ.    പണമുണ്ടെങ്കിലേ ആരോഗ്യമുള്ളൂ എന്ന മൂഢധാരണയിലാണ് ഭൂരിപക്ഷം ആളുകളും. ശുദ്ധജലവും ശുദ്ധവായുവും ശുദ്ധഭക്ഷണവും കിട്ടാന്‍ ഇത്രയേറെ പണം മുടക്കേണ്ട കാര്യമെന്ത്? ശുദ്ധജലത്തിന് നാട്ടിലെ കുടിവെള്ളം ഊറ്റുകയും നദികള്‍ […]