Issue 1036

ജസ്റ്റിസ് കട്ജുവിന്റെ സമകാലിക പ്രസക്തി

ജസ്റ്റിസ് കട്ജുവിന്റെ  സമകാലിക പ്രസക്തി

ജസ്റിസ് കട്ജു ഏപ്രില്‍15 മുതല്‍ രാജ്യവ്യാപകമായ ഒരു മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. The Court of Last Resort എന്നാണ് ഈ സന്നദ്ധ സംഘടനയുടെ പേര്. നീതിക്കായുള്ള അവസാന താവളം.പ്രശസ്ത അഭിഭാഷകരായ ഫാലി എസ് നരിമാന്‍, മജീദ് മേമന്‍, ഫിലിം നിര്‍മാതാവ് മഹേഷ്ഭട്ട്, സോഷ്യല്‍ ആക്ടിവിസ്റ് ആഫിസ് ആസ്മി തുടങ്ങിയവര്‍ ജസ്റിസ് കട്ജുവിന് ഈ ഉദ്യമത്തില്‍ സഹായികളായി ഉണ്ടാവുമ്പോള്‍ മനുഷ്യാവകാശ സംക്ഷണത്തിന്റെ കാര്യത്തില്‍ അതൊരു പുതിയ കാല്‍വെപ്പാകുമെന്ന് പ്രതീക്ഷിക്കണം. ശാഹിദ്     2012 ഡിസംബറില്‍ ഡല്‍ഹിയില്‍ […]

രതിരാക്ഷസനെ തളയ്ക്കാന്‍

  നിയമം കൊണ്ട്, അല്ലെങ്കില്‍ സ്ത്രീയെ കൂടുതല്‍ പുറത്തിറക്കിക്കൊണ്ട് പ്രതിരോധിക്കാവതല്ല നിലവിലുള്ള രതിപ്രളയം. കച്ചവടാവശ്യാര്‍ത്ഥം അരക്കെട്ടഴിച്ചുവിട്ട സ്ത്രീത്വത്തെയൊന്നാകെ വിഴുങ്ങുന്ന മഹാവ്യാഘ്രമായി അത് മാറിയിരിക്കുന്ന കാലസന്ധിയില്‍  എന്താണൊരു പോംവഴി? ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി   രണ്ടായിരം ആളുകള്‍ പങ്കെടുത്ത ഒരു ലേലം ബ്രിട്ടനില്‍ നടന്നത് ഏതാനും മാസങ്ങള്‍ മുമ്പാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്‍പത്തിനാലുകാരന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ 13300 അമേരിക്കന്‍ ഡോളറിനാണ് ലേലം വിളിച്ചെടുത്തത്. മറ്റുള്ളവര്‍ അസൂയയോടെ നോക്കിനില്‍ക്കെ ഇദ്ദേഹം വലിയ സംഖ്യ മുടക്കി നേടിയെടുത്തതെന്താണെന്നോ-പതിനെട്ടുകാരി റോസിറീഡെന്ന ബിക്നി […]

ബൂത്വി; ഒഴുക്കിനെതിരായ ആര്‍ജവം

പടിഞ്ഞാറന്‍ നാടുകളില്‍ പുതുതായി നേതൃത്വത്തില്‍ വരുന്ന രാഷ്ട്രീയ നേതാക്കള്‍ ഇസ്ലാമിന്റെ പ്രഭാവത്തെയും മൌലികതയെയും ഭീതിയോടെ കാണുന്നവരാണ്. അതിനാല്‍ പടിഞ്ഞാറിന്റെ ദൌര്‍ബല്യങ്ങളോട് വിയോജിക്കാനോ കലഹിക്കാനോ ശേഷിയില്ലാത്ത ആധുനികവത്കരിക്കപ്പെട്ട മുസ്ലിംകളെയാണ് അവര്‍ക്കാവശ്യം.  ലുഖ്മാന്‍ കരുവാരക്കുണ്ട്      കര്‍മ്മശാസ്ത്രമായിരുന്നു ബൂത്വിയുടെ ഏറ്റവും ഇഷ്ടപ്പെട്ട പഠനശാഖ. ‘നിദാനശാസ്ത്രത്തെ പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങള്‍’ എന്ന കൃതി ഇസ്ലാമിക ഫിഖ്ഹിനെ കാലത്തിനനുസരിച്ച് പുനര്‍വ്യാഖ്യാനിക്കണമെന്ന് വാദിക്കുന്നവര്‍ക്കെതിരെയുള്ള ഖണ്ഡനമാണ്. പരമ്പരാഗതമായി മുസ്ലിംകള്‍ പിന്തുടരുന്ന മദ്ഹബുകളുടെ ഇമാമുമാരുടെയും മദ്ഹബുകളെ വ്യാഖ്യാനിച്ച പണ്ഡിത•ാരുടെയും കണ്ടെത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് പുതുതായി ഉയര്‍ന്നു വരുന്ന […]

സമാധാന പ്രിയനായ പണ്ഡിതന്‍

ലോക മുസ്ലിംകള്‍ തമ്മിലുള്ള ഐക്യവും പരസ്പര സ്നേഹവും തിരോഭവിച്ചതിനു പിന്നില്‍ വര്‍ത്തിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാണ് റമളാനുല്‍ ബൂത്വി നിരീക്ഷിക്കുന്നത്. നാലിലൊരു മദ്ഹബ് സ്വീകരിക്കാതെ സ്വതന്ത്രമായ ചിന്താഗതികള്‍ക്ക് ചിലര്‍ മുതിര്‍ന്നതും പരസ്പരമുള്ള ശിര്‍ക്കാരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചതുമാണവ.  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍      അന്താരാഷ്ട്ര ഇസ്ലാമിക വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു സിറിയന്‍ സുന്നീ പണ്ഡിതനായ ശൈഖ് മുഹമ്മദ് സഈദ് റമളാനുല്‍ ബൂത്വി. ഈജിപ്തിലെ മജ്ലിസുല്‍ അഅ്ലാ ലിദ്ദഅ്വതില്‍ ഇസ്ലാമിയ്യ സംഘടിപ്പിച്ച പണ്ഡിത സമ്മേളനത്തില്‍ കൈറോവില്‍ വച്ചും […]

ഇരയാവാന്‍ ഇടയുണ്ട്

   സ്ത്രീ പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരിക്കല്‍ നായനാര്‍ പറഞ്ഞത്; സ്ത്രീ എവിടെയുണ്ടോ അവിടെ സ്ത്രീ പീഡനമുണ്ടെന്നാണ്. ഇന്നത്തെ കോലം കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതു ശരി തന്നെ. അന്നത് സ്ത്രീകളെ മോശമാക്കാനാണ് എന്നുപറഞ്ഞ് നമ്മളെല്ലാവരും കൂടി അദ്ദേഹത്തോട് ഈറ തീര്‍ത്തു ഇന്ന്. എത്ര ലാഘവത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതും പത്രങ്ങളില്‍ നാമത് വായിച്ചു തീര്‍ക്കുന്നതും. എങ്ങുമത് നിത്യസംഭവമായി. ശരിക്കു പറഞ്ഞാല്‍ അതൊരു ഫാഷനായി. പീഡിപ്പിക്കാത്തവന്‍ ഒന്നിനും കൊള്ളാത്ത പോഴനാവുമോ എന്നിടത്തേക്കാണ് പോക്ക്. മുഖത്ത് മൂടിയിട്ട് കൊണ്ടുപോകുന്നവര്‍ മാത്രമാണോ പീഡിതര്‍?   […]