Issue 1058

ആത്മാവില്‍ പതിഞ്ഞ ഹജ്ജടയാളങ്ങള്‍

ആത്മാവില്‍ പതിഞ്ഞ  ഹജ്ജടയാളങ്ങള്‍

അയാളിപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. ആളുകള്‍ ഓര്‍ക്കുന്നതും ഓര്‍ക്കാത്തതുമായ കടങ്ങള്‍ കൊടുത്ത് തീര്‍ത്തിരിക്കുന്നു. പഴികേള്‍ക്കേണ്ടി വന്നവരെ തേടിപ്പിടിച്ച് കെടുവാക്കുകള്‍ക്ക് മാപ്പുചോദിച്ചിരിക്കുന്നു. ദുന്‍യാവിലെ ബാധ്യതകളില്‍ നിന്നെല്ലാം വിമുക്തനായിരിക്കുന്നു. മനസ്സ് സ്വാതന്ത്ര്യത്തിന്‍റെ രുചിയറിയുന്നു. അപ്പോള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടണമെന്ന ആശയവസാനിക്കുന്നു. ഏതാള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടണമെന്ന താല്പര്യത്തോടെ അണിഞ്ഞിരുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുപോകുന്നു. ഒരു കഷ്ണം വെള്ള ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്തിരിക്കുന്നു. ആഴിയിലെ ജലകണം കണക്കെ വേര്‍തിരിച്ചറിയാനാവാത്ത വേഷം ധരിക്കുന്നു. എല്ലാ അതിരുകളില്‍ നിന്നും ഉമ്മുല്‍ ഖുറാ ഉന്നം വെച്ച് നീങ്ങുന്ന തീര്‍ത്ഥാടക പ്രവാഹങ്ങളിലൊന്നില്‍ അലിഞ്ഞുചേരാന്‍ […]

ഹജ്ജെഴുത്തിന്‍റെ സ്പന്ദനങ്ങള്‍

ഹജ്ജെഴുത്തിന്‍റെ സ്പന്ദനങ്ങള്‍

യാത്രാസൗകര്യങ്ങള്‍ ഇത്രയൊന്നും വിപുലമല്ലാത്ത കാലത്ത് മക്കയിലെത്താന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നു. യാത്രാ മധ്യേ തീര്‍ത്ഥാടകര്‍ പള്ളികളിലും സുരക്ഷിത സത്രങ്ങളിലും തങ്ങുകയും യാത്ര തുടരാനുള്ള പണം കണ്ടെത്താനായി നഗരങ്ങളില്‍ ജോലിയിലേര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ ദേശത്തൂടെ യാത്ര തുടരുന്ന തീര്‍ത്ഥാടകരെ പ്രഭുക്കളും രാജാക്കന്മാരും അകമഴിഞ്ഞ് സഹായിച്ച കഥകളും ഹജ്ജെഴുത്തുകളില്‍ വായിക്കാം. ഹജ്ജ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്. വര്‍ഷാവര്‍ഷം ലക്ഷോപലക്ഷം വിശ്വാസികളാണ് വിശുദ്ധ കഅ്ബാലയത്തെ ലക്ഷ്യമാക്കി പുണ്യകര്‍മത്തിന് പോവുന്നത്. ഹജ്ജ് ചെയ്ത് നിര്‍വൃതിയടഞ്ഞ തീര്‍ത്ഥാടകര്‍ തങ്ങളുടെ ആത്മാനുഭൂതികള്‍ സ്വജനങ്ങളെ അറിയിക്കാനും യാത്രയുടെ […]

ഹജ്ജ്; ലോകമേ തറവാട്

ഹജ്ജ്; ലോകമേ തറവാട്

എന്‍റെ പത്താം വയസ്സിലൊക്കെ കപ്പലില്‍ ആള്‍ക്കാര്‍ ഹജ്ജിന് പോകുന്നതിനെപ്പറ്റി ധാരാളം കഥ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍, എന്‍റെ കിനാവിലെ ഹജ്ജ് യാത്രയും കപ്പലിലായിരുന്നു; ഉമ്മയും ഞാനും. വീണ്ടും പതിനഞ്ച് വര്‍ഷം കഴിഞ്ഞു ഹജ്ജ് യാത്ര സഫലമാകാന്‍. അപ്പോഴേക്ക് ഉമ്മ നഷ്ടപ്പെട്ടിരുന്നു.  ഹജ്ജ് യാത്ര, എല്ലാം ഭൂമിയില്‍ വിട്ട് അല്ലാഹുവിലേക്ക് നടത്തുന്ന യാത്ര. നാഥാ! ഇരുപത്തിയെട്ട് കൊല്ലത്തിന് ശേഷവും ദുആ ചെയ്യുന്നു, ഞങ്ങളുടെ ഹജ്ജ് നീ സ്വീകരിച്ചിട്ടുണ്ടാകണേ! കഅ്ബയുടെ കില്ല പിടിച്ച കൈകള്‍ വീണ്ടും തെറ്റുകളിലേക്ക് പോയിട്ടുണ്ടാകും! നിന്‍റെ ഭവനത്തിന് […]

തന്‍ഈമിലെ ഗദ്ഗദം

തന്‍ഈമിലെ ഗദ്ഗദം

മുടി മുറിച്ചാല്‍ തഹല്ലുലായി. അഥവാ ഇഹ്റാമില്‍ പ്രവേശിച്ചതോടെ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുന്നതോടെ ശരീഅത്തിന്‍റെ തേട്ടം പോലെ ഇനി ചെയ്യാമെന്നായി. ചുംബനം, വിവാഹം, സുഗന്ധം ഉപയോഗിക്കല്‍,തലയിലോ താടിയിലോ എണ്ണ തേക്കല്‍, മുടി മുറിക്കല്‍, നഖം വെട്ടല്‍,പുരുഷന്‍ തല മറക്കല്‍, ചുറ്റിത്തുന്നിയ വസ്ത്രം ധരിക്കല്‍, സ്ത്രീ മുഖം മറക്കല്‍ തുടങ്ങിയവയെല്ലാം ഇഹ്റാം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളാണ്.  തഹല്ലുലായ ഉടനെ റൂമില്‍ ചെന്ന് സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് ഫ്രഷായി. ഇനിയും ഉംറ ചെയ്യണം. ഉംറ ആവര്‍ത്തിക്കുന്നത് പുണ്യമാണ്. ഹറമില്‍ […]

നല്ല പാതിയാണോ?

നല്ല പാതിയാണോ?

ജീവിതത്തില്‍ വിജയം വരിച്ച ഏതൊരു പുരുഷന്‍റെ പിന്നിലും ഒരു പെണ്ണുണ്ടെന്നു പറയാറുണ്ടല്ലോ. അതില്‍ ശരിയുണ്ട്. പക്ഷേ, വിജയത്തില്‍ മാത്രമല്ല, പരാജയത്തിനു പിന്നിലുമുണ്ടാവും ഒരു പെണ്ണ്. ശ്രീമതി മനസ്സു വെളുപ്പുള്ളവളെങ്കില്‍ ഭര്‍ത്താവ് വിജയിക്കും. തൊലിപ്പുറമെ മാത്രമേ നിറമുള്ളൂവെങ്കില്‍ ഭര്‍ത്താവിനു പരാജയം പ്രതീക്ഷിക്കാം; അതുവഴി അവള്‍ക്കും. അരങ്ങില്‍ തിളങ്ങുന്നത് ഭര്‍ത്താവെങ്കിലും അണിയറയില്‍ ഭാര്യക്കുമുണ്ട് ശക്തമായ റോള്‍. ഭാര്യയും ഇന്ന് അരങ്ങത്താണെന്ന് അറിയാതെയല്ല ഈ പറച്ചില്‍. ശരി സൂചിപ്പിച്ചെന്നു മാത്രം. ബലഹീനരായ ഭര്‍ത്താക്കളെ പിന്തുണയിലൂടെ കരുത്തരാക്കിയ ഭാര്യമാരുണ്ട്. പത്നിയുടെ സാമര്‍ത്ഥ്യം കൊണ്ടുമാത്രം […]