കവര്‍ സ്റ്റോറി

മുറിവേറ്റു വീഴുന്ന ജനത ഭരണകൂടത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍

മുറിവേറ്റു വീഴുന്ന ജനത ഭരണകൂടത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ യൂണിയനെ അപേക്ഷിച്ച് മണിക്കൂറുകളുടെ മൂപ്പുണ്ട് ഇസ്‌ലാമിക് റിപബ്ലിക് ഓഫ് പാകിസ്ഥാന്. പക്ഷേ, സ്വാതന്ത്ര്യം അതിന്റെ പരിമിതമായ അര്‍ത്ഥത്തിലെങ്കിലും നിലനിന്ന കാലം വളരെ കുറവാണ്, 72 വയസ്സ് തികയുന്ന രാജ്യത്തിന്. ഇന്ത്യയിലെപ്പോലെ ജനാധിപത്യ സമ്പ്രദായം ഭരണക്രമത്തിന് നിര്‍ദേശിക്കപ്പെട്ടുവെങ്കിലും അത് നിയതമായ രീതിയില്‍ ഇതുവരെ പ്രാബല്യത്തിലായെന്ന് കരുതാനാകില്ല. ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം നിയന്ത്രണച്ചരട് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐ എസ് ഐ) തലപ്പത്തുള്ളവരുടെ കൈവശമായിരുന്നു. […]

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

നമ്മുടെ രാജ്യം എത്രമാത്രം പ്രതിസന്ധിയിലാണ് എന്ന് മനസിലാക്കാന്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ വേര്‍തിരിച്ചു പറയലായിരിക്കും നല്ലതെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ പ്രധാനമായും നാല് പ്രശ്‌നങ്ങളാണ് എനിക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്. അതിലൊന്നാമത്തേത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നാണെങ്കില്‍ ഞാനെങ്ങനെ നിങ്ങളുടെ മുമ്പില്‍ വന്നു സംസാരിക്കും എന്നത് ഒരു വൈരുധ്യമായി തോന്നിയേക്കും. എന്നാല്‍ നമുക്ക് വിയോജിക്കാനും മനസ്സു തുറക്കാനുമുള്ള നമ്മുടെ മൗലികാവകാശത്തെ ഇല്ലാതാക്കുന്ന ശക്തികളെ പ്രതിരോധിക്കാനുള്ള നമ്മുടെ പോരാട്ടത്തിന്റെ ഫലമാണ് ഇത്തരം വേദികളും ചര്‍ച്ചകളുമെല്ലാം. ഈ രാജ്യത്ത് […]

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

ഡയഗ്നോസ് വാല്യൂസ് ആന്‍ഡ് ഡിസൈന്‍ എത്തിക്‌സ്, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മിറ്റില്‍ ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്. വളരെ ശ്രദ്ധേയമാണിത്. ഡയഗ്നോസ് വാല്യൂസ്: മൂല്യങ്ങളെ പരിശോധിക്കുക, ഡിസൈന്‍ എത്തിക്‌സ്: സദാചാരപെരുമാറ്റങ്ങള്‍, സദ്‌രീതികള്‍  വിഭാവന ചെയ്യുക. ഈ സവിശേഷമായ മുദ്രാവാക്യം ഏറ്റെടുത്ത് ഉദ്ഘാടനത്തില്‍ ചര്‍ച്ചക്കെടുക്കുന്നത് ‘എന്താണ് ദേശം’ എന്ന സങ്കല്പത്തെയാണ്. ഈ വിശാലമായ രണ്ട് പരിപ്രേക്ഷ്യത്തില്‍ നിന്ന് ഇതിനെ നോക്കിക്കാണുമ്പോള്‍ മൂല്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയും സദ്‌രീതിയുടെ രൂപവത്കരണത്തിന് വഴിയൊരുക്കുകയുമാണ് രാഷ്ട്ര സങ്കല്പം. ദേശം എന്നൊരാശയം എങ്ങനെ നിര്‍വചിക്കാനാവും? അതിനെ […]

ആമിര്‍ ഒരാളല്ല;ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്

ആമിര്‍ ഒരാളല്ല;ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്

മൂന്നാം സെമസ്റ്ററിലെ ഡോക്യുമെന്ററി നിര്‍മാണത്തിനു വേണ്ടി വിഷയങ്ങള്‍ തിരയുന്നതിനിടക്ക് ഗ്രൂപ്പംഗമായിരുന്ന മെഹ്‌വഷാണ് മുഹമ്മദ് ആമിര്‍ ഖാനെക്കുറിച്ച് ആദ്യം പറയുന്നത്. എന്‍ ഡി ടി വിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കാലത്ത് ഇങ്ങനെ ഒരു സ്റ്റോറിയുമായി ബന്ധപ്പെട്ട ഓര്‍മയില്‍ നിന്നാണ് മെഹ്‌വഷ് അത് കണ്ടെത്തിയത്. തീവ്രവാദക്കേസില്‍ ജയിലില്‍ പോയ ഒരു നിരപരാധിയുടെ കഥ എന്നൊക്കെ പറഞ്ഞുചെന്നാല്‍ ഇത്തരം സെന്‍സേഷണല്‍ വിഷയങ്ങളോട് പൊതുവെ വിമുഖത കാണിക്കാറുള്ള ഡിപ്പാര്‍ട്ടുമെന്റില്‍ എളുപ്പമത് തള്ളിപ്പോകുമെന്ന ധാരണയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ ജയിലില്‍ പോയ ആമിറിനുവേണ്ടി കാത്തിരുന്ന ആലിയ […]

2019: മോഡി റദ്ദാകും ഇന്ത്യ അതിജീവിക്കും

2019: മോഡി റദ്ദാകും ഇന്ത്യ അതിജീവിക്കും

അശുഭകരമായ ഒരു വിഷയം കൊണ്ട് ഈ അഭിമുഖം തുടങ്ങേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ മറ്റെന്തിനെക്കാളും ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നതിനാലാണ് ഞാനിത് ചോദിക്കുന്നത്. നമ്മുടെ സമൂഹം എത്രകണ്ട് സഹിഷ്ണുതാപരമാണ്? മുസ്‌ലിം പേരുണ്ടായതിന്റെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന വര്‍, മതത്തിന്റെ പേരില്‍ കൂട്ടമാനംഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍, ജാതിയുടെ പേരില്‍ ജീവനോടെ കത്തിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. നമുക്കെന്തു പറ്റിയതാണ്? ഈ വിഷയത്തില്‍ നിങ്ങളൊരു ബാലന്‍സിംഗ് സെന്‍സ് പരിഗണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രത്യേക വീക്ഷണകോണിലൂടെ ഈ വിഷയത്തെ നിരീക്ഷിച്ചാല്‍ അത് സാധ്യമാകും. […]

1 44 45 46 47 48 84