കവര്‍ സ്റ്റോറി

കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാർ 1939 – 2018

കൻസുൽ ഉലമ  ചിത്താരി കെ പി ഹംസ മുസ്‌ലിയാർ 1939 – 2018

ആ ഉദ്ദേശ്യശുദ്ധി നമുക്ക് പകര്‍ത്താനുള്ളതാണ് 1982ല്‍ ഫറോക്കില്‍ നടന്ന സുന്നി സമ്മേളനത്തില്‍ ‘തെറ്റിദ്ധിരിപ്പിക്കപ്പെട്ട ഇസ്‌ലാം’ എന്ന വിഷയത്തില്‍ ഒരു പ്രസംഗമുണ്ടായിരുന്നു. ചിത്താരി ഹംസ മുസ്‌ലിയാരായിരുന്നു അവതാരകന്‍. അത്യാകര്‍ഷകവും വസ്തുനിഷ്ഠവുമായ അവതരണം കേട്ടപ്പോഴാണ് വല്ലാത്തൊരു അടുപ്പം തോന്നിയത്. നേരത്തെയുള്ള ആ ബന്ധം പിന്നീട് അത്യഗാധമായി. ഘനഗംഭീര ശൈലിയുള്ള ആ പ്രസംഗകന്‍ സുന്നികളുടെ ആവേശമായിരുന്നു. വടക്കന്‍ കേരളത്തില്‍ സുന്നി പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിക്കാന്‍ ആ പ്രസംഗങ്ങളും നിലപാടുകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടക്കുന്ന […]

കോണ്‍ഗ്രസുകാര്‍ ശ്രദ്ധിക്കുക പട്ടേലിനെ നിങ്ങളില്‍നിന്ന് അവര്‍ മോഷ്ടിച്ചതാണ്

കോണ്‍ഗ്രസുകാര്‍ ശ്രദ്ധിക്കുക പട്ടേലിനെ നിങ്ങളില്‍നിന്ന് അവര്‍ മോഷ്ടിച്ചതാണ്

ഒരു കള്ളത്തെ സൃഷ്ടിക്കുക. ആ കള്ളത്തെ ചരിത്രവല്‍കരിക്കുക. അത് കള്ളമാണെന്ന് വിളിച്ചുപറയുന്നവരോട് ശബ്ദമുയര്‍ത്തി തര്‍ക്കിക്കുക. ഓരോ തര്‍ക്കവും തങ്ങള്‍ സൃഷ്ടിച്ച പെരുങ്കള്ളത്തെ ആവര്‍ത്തിക്കാനുള്ള സന്ദര്‍ഭമാണെന്ന് കരുതി ആഘോഷിക്കുക. കാലം കടന്നുപോകും. തര്‍ക്കങ്ങള്‍ നിലക്കും. കള്ളത്തെ ചൂണ്ടിക്കാണിച്ച മനുഷ്യര്‍ക്കും അവരുടെ പലവിധമായ മാധ്യമങ്ങള്‍ക്കും നാനാതരം പണികള്‍ ബാക്കിയുള്ളതിനാല്‍ അവര്‍ തര്‍ക്കങ്ങളില്‍ നിന്ന് പിന്‍വലിയും. അപ്പോഴേക്കും സ്ഥാപനവല്‍കരിക്കപ്പെട്ട ആ കള്ളം, അത് അപഹരിച്ചെടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച ചരിത്രസന്ദര്‍ഭത്തെ ചേര്‍ത്തുവെച്ച് എഴുന്നേറ്റ് നില്‍ക്കും. ഒടുവില്‍ ആ കള്ളം അതിന്റെ പിറവി മുഹൂര്‍ത്തങ്ങളെ […]

എന്തേ പട്ടേലിന് ജനനത്തീയതി ഇല്ലാതെ പോയത്?

എന്തേ പട്ടേലിന് ജനനത്തീയതി ഇല്ലാതെ പോയത്?

ഒക്‌ടോബര്‍31 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമ’ അനാച്ഛാദനം ചെയ്യും. ഉത്തരേന്ത്യയിലെ ശൂദ്രന്മാരുടെ മുകള്‍പ്പാളിയിലുള്‍പ്പെട്ട പട്ടേലന്മാരും ജാട്ടുകളും ഗുജ്ജാറുകളും മറാത്തകളും-സര്‍ദാര്‍ പട്ടേല്‍ ഈ പാളിയുടെ ഭാഗമായിരുന്നു-സര്‍ക്കാര്‍ സംവരണം ലഭിക്കാനായി പിന്നോക്കവിഭാഗപദവിയ്ക്കായി പോരാടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. അവര്‍ ആ പോരാട്ടത്തില്‍ വിജയിക്കുകയാണെങ്കില്‍, ഇന്ത്യയിലെ ശൂദ്രന്മാര്‍ ഒരൊറ്റ സാമൂഹിക, രാഷ്ട്രീയ കള്ളിയ്ക്കുള്ളില്‍ ഒന്നിക്കുകയും അത് രാജ്യത്തിന്റെ സാമൂഹിക ബന്ധങ്ങളില്‍ വന്‍ അഴിച്ചുപണിക്കു കാരണമാകുകയും ചെയ്യും. ഈ അവസരത്തില്‍, ഹിന്ദുമതത്തിലും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ […]

ന്യൂസ് ഡസ്‌കുകളിലെ കമല്‍റാമിന്റെ ഭൂതങ്ങള്‍

ന്യൂസ് ഡസ്‌കുകളിലെ കമല്‍റാമിന്റെ ഭൂതങ്ങള്‍

ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും മലയാളത്തിലെ ഏറ്റവും മികച്ച മാധ്യമ-സാമൂഹ്യ പഠനമാണ്. ആ പുസ്തകം എഴുതുമ്പോള്‍ കമല്‍റാം സജീവ് മാതൃഭൂമി വാരികയുടെ സമ്പൂര്‍ണ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററാണ്. ആമുഖത്തില്‍ കമല്‍റാം എഴുതുന്നു: ”നവോത്ഥാന മൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുത്തുകൊണ്ട് വിമോചനത്തിന്റെയും സമത്വത്തിന്റെയും ബഹുസ്വരമായ രീതികളോടെ വളര്‍ന്നതാണ് മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം. അത് അടിമത്തത്തോട് കലഹിച്ചതും അയിത്തത്തിനെതിരെ പ്രക്ഷോഭം ചെയ്തതും അതതുകാലത്തെ അനാചാരങ്ങള്‍ക്കെതിരെ എഴുതിയെഴുതി വെളിച്ചമുണ്ടാക്കിയതും എഴുതപ്പെട്ട ചരിത്രത്തില്‍ തന്നെയുണ്ട്. എന്നാല്‍ അസുഖകരമായ, ആശങ്കാജനകമായ പിന്തിരിഞ്ഞു നടത്തം അതിവേഗം സംഭവിക്കുന്ന […]

ഭയാനകമായ ഒരു കൊടുങ്കാറ്റ് ഇടവിടാതെ വീശി

ഭയാനകമായ ഒരു കൊടുങ്കാറ്റ് ഇടവിടാതെ വീശി

ബഷീര്‍, സാഹിത്യരചയിതാക്കളില്‍ അപൂര്‍വമായി മാത്രം കാണുന്ന പ്രത്യേക മനോനിലയുടെ അവകാശിയാണ്. എഴുത്തിലും ജീവിതത്തിലും ഒരുപോലുള്ള കര്‍തൃത്വ സാന്നിധ്യം വിരളമാണ്. കഥകള്‍ എഴുതിയ വ്യക്തിത്വവും മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഇരുന്ന ശക്തിയും രണ്ടായിരുന്നില്ല. ബഷീറിന്റെ രചനകളില്‍ കാണുന്ന സംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം അഭിമുഖീകരിച്ച സംഘര്‍ഷങ്ങള്‍ തന്നെയാണ്. പാത്തുമ്മയുടെ ആടിന് എഴുതിയ മുഖവുരയില്‍ (1-3-1959) ബഷീര്‍ സ്വന്തം ഭ്രാന്തിനെക്കുറിച്ച് ഹാസ്യാത്മകമായി പറയുന്നുണ്ട്: ”ബഷീറിന് ഭ്രാന്തുവന്നു! ഞങ്ങള്‍ക്കെന്താണ് വരാത്തത്?’ ചില സാഹിത്യകാരന്മാര്‍ വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ? യോഗ്യന്മാര്‍ക്ക് ചിലതൊക്കെ വരും.”(ബഷീര്‍ […]

1 46 47 48 49 50 84