കാണാപ്പുറം

കടന്നുവന്ന വഴികളില്‍ ഇസ്‌ലാം ബാക്കിവെച്ചത്

കടന്നുവന്ന വഴികളില്‍ ഇസ്‌ലാം ബാക്കിവെച്ചത്

പ്രവാചകന്‍ (സ) സൃഷ്ടിച്ച ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വികാസപരിണാമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വശം അതിന്റെ ധൈഷണികവും സാംസ്‌കാരികവുമായ ഔന്നത്യമായിരുന്നു. അതുകണ്ടാണ് ചരിത്രകാരന്മാര്‍ അദ്ഭുതം കൂറിയതും പുതിയ നാഗരികതയിലേക്ക് മനസ്സ് കൊണ്ടും ശരീരം കൊണ്ടും നടന്നടുത്തതും. പരിശുദ്ധ മദീനയില്‍നിന്ന് തുടങ്ങി ഡമാസ്‌കസിലൂടെ, കൂഫയും ബസറയും കടന്ന് ബഗ്ദാദിലൂടെ, ഒപ്പം കൊര്‍ദോവയിലൂടെ പ്രയാണം തുടര്‍ന്ന നവീനമായൊരു സംസ്‌കാരം, ഭൂപടം മാറ്റിവരച്ചതോടൊപ്പം ജീര്‍ണതയുടെമേല്‍ കെട്ടിപ്പൊക്കിയ നാമാവശേഷമായ നാഗരികാവശിഷ്ടങ്ങളെ തൂത്തുമാറ്റി മികച്ച മറ്റൊന്ന് പ്രതിഷ്ഠിച്ചു. ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍ നാഗരികതകള്‍ മാനവരാശിയുടെ അവസാനത്തെ നന്മയും […]

ബാബരി: സൂചന വ്യക്തമാണ്

ബാബരി: സൂചന വ്യക്തമാണ്

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലാവാന്‍ പോകുന്ന ഒരു വിധിയാണ് നവംബറില്‍ സുപ്രീംകോടതി പ്രഖ്യാപിക്കാന്‍ പോകുന്നത്. ആധുനികഇന്ത്യയോടൊപ്പം സഞ്ചരിച്ച ബാബരിമസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ ആരുടെ വാദഗതികളെയാണ് നീതിപീഠം സ്വീകരിക്കാന്‍ പോകുന്നതെന്നും ആര്‍ക്കനുകൂലമായാണ് തീര്‍പ്പ് കല്‍പിക്കാനിരിക്കുന്നതെന്നും അറിയാന്‍ ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കയാണ്. കേസിന്മേലുളള വാദപ്രതിവാദങ്ങള്‍ പുരോഗമിക്കവേ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചില്‍നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കുന്ന നിരീക്ഷണങ്ങളും ചോദ്യങ്ങളും കേസിന്റെ വിധി ഈന്നല്‍ നല്‍കാന്‍ പോകുന്നത് ഏത് വിഷയത്തിലാണെന്ന് സൂചന നല്‍കുന്നുണ്ട്. ബാബരിമസ്ജിദ് നിലകൊണ്ട 2.77 […]

ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വഞ്ചിക്കപ്പെട്ട ജനത

ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വഞ്ചിക്കപ്പെട്ട ജനത

താഴ്‌വരയുടെ ഭാഗധേയം ഇനി തീരുമാനിക്കുക അവിടുത്തെ ജനങ്ങളായിരിക്കും എന്ന് സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറയുമ്പോള്‍ സംഭവബഹുലങ്ങളായ രാഷ്ട്രീയ-സാമൂഹിക ചലനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വപ്‌നേപി നിനച്ചുകാണില്ല. പാകിസ്ഥാന്‍ അയച്ച സായുധ ഗോത്രവര്‍ഗക്കാരെ ഓടിക്കാന്‍ ഇന്ത്യന്‍പട്ടാളം ശ്രീനഗറിലിറങ്ങിയ നിമിഷം മഹാരാജ ഹരിസിങ് നഗരം വിട്ടു. പിന്നീട് സര്‍വ നിയന്ത്രണങ്ങളും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരുടെ കൈകളിലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും തോളോടുതോള്‍ ചേര്‍ന്നു തെരുവുകളില്‍ സമാധാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ വ്യാപൃതരായി. കോണ്‍ഫറന്‍സ് നേതാവ് ശൈഖ് അബ്ദുല്ലയും ഡിവിഷനല്‍ കമാണ്ടര്‍ […]

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

‘ഇന്ത്യന്‍ മുസ്‌ലിം’ എക്കാലത്തും വലിയൊരു പാഠമാണ്; ആഗോള ഇസ്‌ലാമിന്. ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന് നടുവില്‍ സ്വന്തം സ്വത്വവും വിശ്വാസപ്രമാണവും മുറുകെ പിടിച്ച്, മറ്റേത് പൗരനെയും പോലെ ജീവിച്ചുമരിക്കുന്ന അവന്റെ അതിജീവനതന്ത്രം വലിയ ഗവേഷണങ്ങള്‍ക്കും സാമൂഹിക ശാസ്ത്രജ്ഞരുടെ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ഫലം മേയ് 23ന് പുറത്തുവന്ന ശേഷം മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ചര്‍ച്ചകളുടെ ഊന്നല്‍ രണ്ടു വിഷയങ്ങളിലാണ്. ഒന്ന്, ഒരു ബഹുസ്വരസമൂഹത്തിന്റെ ഭരണഘടനാ അടിത്തറയായ മതേതരത്വത്തിന്റെ ഭാവി, മാറിയ രാഷ്ട്രീയകാലാവസ്ഥയില്‍ സുരക്ഷിതമാണോ? സെക്കുലര്‍ പാതയിലൂടെ […]

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഒരു യുദ്ധം തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി. അത് അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടി യുദ്ധം തുടങ്ങിയവരും അതിന്റെ ഇരകളും വട്ടമേശക്കുചുറ്റും ഇരിക്കുന്ന വിചിത്രമായ കാഴ്ചയ്ക്കിടയില്‍ മറ്റൊരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ആരെയും അത് അമ്പരപ്പിക്കുന്നില്ല. കാരണം, യുദ്ധം കാണാനും അതു തുറന്നുവിടുന്ന കെടുതികള്‍ സഹിക്കാനും 21ാം നൂറ്റാണ്ടിലും മൂന്നാം ലോകരാജ്യങ്ങളിലെ ജനത വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മുടെ ഉപബോധമനസ്സ് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തവരുടെ ഉറവിടം തേടി, മുല്ല ഉമര്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഉസാമാ ബിന്‍ […]

1 2 3 18