Article

ഇതാണ് ജമാഅത്തെ ഇസ്‌ലാമി സൂഫിസം നിര്‍ദേശിക്കുന്ന സന്ദര്‍ഭം

ഇതാണ് ജമാഅത്തെ ഇസ്‌ലാമി സൂഫിസം നിര്‍ദേശിക്കുന്ന സന്ദര്‍ഭം

കീഴാള വിഭാഗങ്ങള്‍ സമൂഹത്തില്‍ എണ്ണപ്പെട്ട സ്ഥാനത്തേക്ക് വരുന്നത് സവര്‍ണ വിഭാഗങ്ങള്‍ മരിച്ചാലും പൊറുക്കില്ല. അവരേത് മതത്തിലായാലും ഇതാണ് സ്ഥിതി. ഇതുകൊണ്ടാണ് കീഴാളവിഭാഗങ്ങളുടെ വാഹനവും വീടും അന്നവും സ്ഥാനലബ്ധിയുംവരെ സവര്‍ണ വിഭാഗങ്ങളെ അലോസരപ്പെടുത്തുന്നത്. മുസ്ലിം വിഭാഗത്തില്‍ ജമാഅത്തെ ഇസ്ലാമിയാണ് ഈ സവര്‍ണ മനസിനെ ഇപ്പോഴും വിടാതെ പ്രതിനിധീകരിച്ചുപോരുന്നത്. പലപ്പോഴും അവര്‍ണ വിഭാഗങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ പ്രത്യയശാസ്ത്ര വ്യതിചലനം പറഞ്ഞുകൊണ്ടാണ് ഇവര്‍ കുരുക്കിലാക്കാറുള്ളത്. കമ്യൂണിസ്റ്റുകാരെ തുടര്‍ന്നും കട്ടന്‍ചായയും പരിപ്പുവടയും തന്നെ തീറ്റിക്കാനുള്ള ശ്രമങ്ങളൊക്കെ അതിന്റെ ചെറിയ സാമ്പിളുകള്‍ മാത്രം. ഇതുപോലെയാണ് […]

കേരള സലഫിസത്തെ ജിന്ന് ചികിത്സിക്കുന്നു

കേരള സലഫിസത്തെ ജിന്ന് ചികിത്സിക്കുന്നു

‘ഇവിടുത്തെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമനുസരിച്ച് ജീവിച്ചിരുന്ന സുന്നികളുമായി നവ ഇസ്ലാമിക ശുദ്ധവാദികള്‍ മതപരമായ വിശ്വാസങ്ങളിലും കര്‍മശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ആശയസംവാദങ്ങളിലും സംഘട്ടനങ്ങളിലും ഏര്‍പ്പെട്ടു. ഈ ‘ശുദ്ധ ഇസ്ലാമിസ്റ്റുകള്‍’ മതവേദികളിലും പൊതുഇടങ്ങളിലും സുന്നികളെ അനിസ്‌ലാമികത വച്ചുപുലര്‍ത്തുന്നവര്‍ എന്നു പരസ്യമായി വിമര്‍ശിക്കുകയും ചെയ്തുപോന്നു. നൂറ്റാണ്ടുകളോളം ഒരു സാമുദായിക സംസ്‌കാരം ഉള്‍ക്കൊണ്ട് മലബാറില്‍ വളര്‍ന്നുവികസിച്ച മുസ്‌ലിംകളുടെ ഇടയില്‍ യഥാര്‍ത്ഥത്തില്‍ മത- സാംസ്‌കാരിക ധ്രുവീകരണത്തിന്റെ വിത്തുപാകിയത് ഇത്തരത്തിലുള്ള ‘നവശുദ്ധ’ ഇസ്‌ലാമിസ്റ്റുകളായിരുന്നു. ഇത് പൊതുമണ്ഡലങ്ങളില്‍ മതധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.’ ദിനേശന്‍ വടക്കിനിയില്‍, അബ്ദുള്ള അഞ്ചില്ലത്ത് […]

എ എന്‍ ഐ: കാല്‍ചുവട്ടില്‍നിന്ന് മാറാത്ത പൂച്ച

എ എന്‍ ഐ: കാല്‍ചുവട്ടില്‍നിന്ന് മാറാത്ത പൂച്ച

ഇന്ത്യയിലെ ദൃശ്യ മാധ്യമ രംഗത്ത് വലിയ രീതിയിലുള്ള ലാഭകണക്കുകളൊന്നുമില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അത്തരമൊരു പ്രശ്നം ബാധിക്കാത്ത വിധം മാധ്യമ രംഗത്ത് ബൃഹത്തായ വളര്‍ച്ചയാണ് എ എന്‍ ഐ( അശെമി ചലം െകിലേൃമിമശേീിമഹ) ക്കുള്ളത്. ഇന്ത്യയില്‍ പ്രതിപക്ഷ സ്ഥാപനങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച ഈ മള്‍ട്ടിമീഡിയ വാര്‍ത്താ ഏജന്‍സിയുടെ വിജയത്തിന് പിന്നില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു കഥയുണ്ട്. ദി കാരവന്‍ മാസികയുടെ ലേഖകന്‍ പ്രവീണ്‍ ദോന്തി (ജൃമ്‌ലലി ഉവീിശേ) നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ […]

മാധ്യമങ്ങളേ, സംസാരിക്കേണ്ടത് ആയുധങ്ങളോടല്ല മനുഷ്യരോടാണ്

മാധ്യമങ്ങളേ, സംസാരിക്കേണ്ടത് ആയുധങ്ങളോടല്ല മനുഷ്യരോടാണ്

അര്‍ണബ് ഗോസാമി ജനിക്കുന്നതിന് 22 വര്‍ഷം മുമ്പ് മരിച്ചുപോയ ഒരു മാധ്യമ മുതലാളിയുണ്ട്; വില്യം റാന്‍ഡല്‍ഫ് ഹീര്‍സ്റ്റ്. അമേരിക്കനാണ്. കൊടും കച്ചവടക്കാരന്‍. ഹീര്‍സ്റ്റ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ വന്‍കിട മാധ്യമശൃംഖലയുണ്ടായിരുന്നയാള്‍. കാലിഫോര്‍ണിയയില്‍ വേരുകളുള്ള ദ സാന്‍ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍ എന്ന ദിനപത്രം സ്വന്തമാക്കിയാണ് മാധ്യമലോകത്തേക്ക് വരുന്നത്. പിന്നീട് തട്ടകം ന്യൂയോര്‍ക്കായി. ജോസഫ് പുലിറ്റ്‌സറിന്റെ ന്യൂയോര്‍ക്ക് വേള്‍ഡ് കത്തിനില്‍ക്കുന്ന കാലം. വസ്തുതാ ജേര്‍ണലിസത്തിന്റെ അപ്പോസ്തലനായിരുന്നല്ലോ ജോസഫ് പുലിറ്റ്‌സര്‍. അഴിമതിക്കെതിരായ മാധ്യമയുദ്ധങ്ങളുടെ പ്രോദ്ഘാടകന്‍. ലോകം എഴുന്നേറ്റ് നിന്നാദരിക്കുന്ന മാധ്യമപ്രതിഭ. പുലിറ്റ്‌സര്‍ സത്യമായിരുന്നു […]

മുറിവേറ്റു വീഴുന്ന ജനത ഭരണകൂടത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍

മുറിവേറ്റു വീഴുന്ന ജനത ഭരണകൂടത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ യൂണിയനെ അപേക്ഷിച്ച് മണിക്കൂറുകളുടെ മൂപ്പുണ്ട് ഇസ്‌ലാമിക് റിപബ്ലിക് ഓഫ് പാകിസ്ഥാന്. പക്ഷേ, സ്വാതന്ത്ര്യം അതിന്റെ പരിമിതമായ അര്‍ത്ഥത്തിലെങ്കിലും നിലനിന്ന കാലം വളരെ കുറവാണ്, 72 വയസ്സ് തികയുന്ന രാജ്യത്തിന്. ഇന്ത്യയിലെപ്പോലെ ജനാധിപത്യ സമ്പ്രദായം ഭരണക്രമത്തിന് നിര്‍ദേശിക്കപ്പെട്ടുവെങ്കിലും അത് നിയതമായ രീതിയില്‍ ഇതുവരെ പ്രാബല്യത്തിലായെന്ന് കരുതാനാകില്ല. ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം നിയന്ത്രണച്ചരട് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐ എസ് ഐ) തലപ്പത്തുള്ളവരുടെ കൈവശമായിരുന്നു. […]