1269

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദത. മൂന്നാമത്തെയാള്‍ എന്നോട്: ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?’ എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കുകയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്‍മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഉറച്ച ശബ്ദത്തില്‍ ‘സര്‍, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു […]

സോഷ്യല്‍ മീഡിയയും ജനാധിപത്യവും തമ്മിലെന്ത്?

സോഷ്യല്‍ മീഡിയയും ജനാധിപത്യവും തമ്മിലെന്ത്?

ലോകത്തെ പല രാജ്യങ്ങളിലും സമഗ്രാധിപത്യ സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുമ്പോഴും ഒരു ഭരണസംവിധാനമെന്ന നിലയില്‍ ജനാധിപത്യത്തെക്കുറിച്ച് കാര്യമായ സംശയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ നരേന്ദ്രമോഡിയും അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപും അധികാരത്തില്‍ വരികയും ജനാധിപത്യരീതിയില്‍ നോക്കുമ്പോള്‍ അസ്വാഭാവികമെന്ന് കരുതുന്ന രീതികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും ജനാധിപത്യം ഒരു സംവിധാനമെന്ന നിലയില്‍ അജയ്യമായി തന്നെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. സമഗ്രാധിപത്യ ആശയങ്ങള്‍ക്ക് പോലും ജനാധിപത്യസംവിധാനത്തില്‍ ഇടപെടാനും മേല്‍ക്കൈ നേടാനും സാധിക്കുമെന്നത് ആ സംവിധാനത്തിന്റെ ഒരു നേട്ടമായി പറയുകയും ചെയ്യുന്നു. അതുകൊണ്ടെക്കെ കൂടിയായിരിക്കാം, […]

ജേര്‍ണലിസ്റ്റുകളോട് ശശികുമാര്‍, നിങ്ങള്‍ വാര്‍ത്തയാവരുത്

ജേര്‍ണലിസ്റ്റുകളോട് ശശികുമാര്‍, നിങ്ങള്‍ വാര്‍ത്തയാവരുത്

കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ കാല്‍നൂറ്റാണ്ടിനെ ഒരു ഓഡിറ്റിന് വിധേയമാക്കാന്‍ ആഗ്രഹിച്ചാല്‍ അത് തുടങ്ങേണ്ടത് ശശികുമാറില്‍ നിന്നാണ്. ഏഷ്യാനെറ്റില്‍ നിന്നാണ്. കാല്‍നൂറ്റാണ്ട് കൊണ്ട് നമ്മള്‍ എവിടെയെത്തി? ഏഷ്യാനെറ്റ് തുടങ്ങി, അതിന്റെ ഒരു സ്ഥാപകന്‍ എന്ന നിലയില്‍, അടുത്തകാലം വരെയും പലരും ആഘോഷങ്ങള്‍ക്ക് ഒക്കെ വിളിക്കുമ്പോള്‍ ‘ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ്’ എന്നൊക്കെ പറയുമ്പോള്‍ ഒരഭിമാനം തോന്നാറുണ്ട്. ഇപ്പോള്‍ അതൊരു ആരോപണമായി മാറിയോ എന്നൊരു ചെറിയ സംശയമുണ്ട്. അത് പൊതുവെ വിഷ്വല്‍ മീഡിയയുടെ ഒരു റോള്‍… ആളുകള്‍ എങ്ങനെ ദൃശ്യമാധ്യമങ്ങളെ സമീപിക്കുന്നു, ടെലിവിഷന്‍ […]

മുസ്‌ലിം ഐക്യം ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

മുസ്‌ലിം ഐക്യം ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

‘പാന്‍ ഇസ്‌ലാമിസം’ എന്ന ആശയത്തിന് ആധുനിക ലോകത്ത് പ്രചാരം നേടിക്കൊടുത്തത് പത്തൊമ്പതാം നൂറ്റാണ്ടിലെ സവിശേഷമായ ആഗോള രാഷ്ട്രീയ പരിസരമാണ്. ജലാലുദ്ദീന്‍ അഫ്ഗാനിയായിരുന്നു പാന്‍ ഇസ്‌ലാമിസത്തിന്റെ ഉപജ്ഞാതാവും മുഖ്യ പ്രചാരകനും. കൊളോണിയല്‍ ശക്തികള്‍ക്ക് മുന്നില്‍ മുസ്‌ലിം രാഷ്ട്രീയ ലോകം പിടിച്ചുനില്‍ക്കാന്‍ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക ചിന്താസരണിയെ ‘നവീകരണത്തിന്റെ’ വഴിയില്‍ കൊണ്ടുവരുവാനും പ്രതിരോധ ശേഷി വീണ്ടെടുക്കാനുമുള്ള ശ്രമമായിരുന്നു ആ പ്രസ്ഥാനത്തിന്റെ കാതല്‍ എന്നാണ് നാമിതുവരെ പഠിച്ചുവെച്ചത്. ചരിത്രത്തിലൂടെ കണ്ണുതുറന്ന്, കാതു കൂര്‍പ്പിച്ച് ഒരന്വേഷണത്തിന് ഇറങ്ങിയാല്‍ മുസ്‌ലിം ലോകത്തിന്റെ […]

ഇടിമിന്നലുകളുടെ പ്രമേയം

ഇടിമിന്നലുകളുടെ പ്രമേയം

ബഖറ പതിനേഴിലുള്ള ഒരുപമ ശ്രദ്ധിക്കൂ: ഒരാള്‍ തീ കൊളുത്തി. കൂരിരുട്ടാകെ അകന്നുപോയി. ഇരുട്ടില്‍ തപ്പിയവര്‍ക്കൊക്കെയും വഴികള്‍ തെളിഞ്ഞു. ആര്‍ത്തിയോടെ അവര്‍ യാത്രക്കൊരുങ്ങി. അതോടെ വെളിച്ചമണഞ്ഞു. ഇരുട്ട് പടര്‍ന്നു. അവരെ അല്ലാഹു ഇരുട്ടിലലയാന്‍ വിട്ടു. അവര്‍ അന്ധരും ബധിരരും മൂകരുമായി. മറ്റൊരുപമ പറയുന്നു: കൂരാകൂരിരുട്ട്. ഇടിമിന്നലുകള്‍ തിമിര്‍ത്താടുന്നു. മരണഭയം കൊണ്ട് ചെവികളില്‍ വിരലുകയറ്റി നടക്കുകയാണ്. പക്ഷേ ഇരുട്ടില്‍ ഒരടിവെക്കാനാവുന്നില്ല. മിന്നല്‍ വെളിച്ചത്തില്‍ അല്‍പം മുന്നോട്ട് നീങ്ങുന്നു. മിന്നലടങ്ങിയാല്‍ നടത്തം അതോടെ നില്‍ക്കുന്നു. കണ്ണടിച്ചുപോകുമാര്‍ ശക്തമാണ് മിന്നല്‍പിണറുകള്‍. പക്ഷേ അല്ലാഹു […]