ഹിസ്റ്ററി ലാബ്

അറബികള്‍ ചൈനയിലെത്തുന്നു

അറബികള്‍ ചൈനയിലെത്തുന്നു

അറബ് കച്ചവടക്കാര്‍ 758 ല്‍ കാന്റനിലെ ശക്തരായ വിഭാഗമായിരുന്നു. പിന്നീട് നാട്ടുകാരുടെ കലഹം മൂലം അവര്‍ക്ക് കാന്റന്‍ വിടേണ്ടി വന്നു. 879 ല്‍, ഹുവാന്‍ ചാവോ നയിച്ച കലാപത്തില്‍ നഗരത്തെ ആക്രമിച്ച് അറബികളെ കൂട്ടക്കൊല ചെയ്തു. താമസിയാതെ തെക്കു കിഴക്കനേഷ്യ വഴി അറബ് ചൈനാ വ്യാപാരം പുരോഗതിപ്പെട്ടു. സുങ് രാജവംശത്തിനു കീഴില്‍ ചൈന വന്‍തോതിലുള്ള നഗരവല്‍കരണം, സാമ്പത്തിക സമൃദ്ധി എന്നിവക്ക് സാക്ഷ്യം വഹിച്ചു. ഇത് ചൈനയുടെ കടല്‍ വ്യാപാരം മാറ്റിമറിച്ചു. തുണി, കുരുമുളക്, പഞ്ചസാര, തടി മുതലായവയുടെ […]

ഹൂയികള്‍: ചൈനയിലെ മാപ്പിളമാര്‍

ഹൂയികള്‍: ചൈനയിലെ മാപ്പിളമാര്‍

ചൈനയും മലബാറും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് ചൈനയുടെ കര വഴിയുള്ള വ്യാപാരത്തിന്. മധ്യേഷ്യയിലൂടെ പൗരസ്ത്യ ലോകത്തും അവിടെ നിന്ന് യൂറോപ്പിലേക്കും പോവുന്ന സില്‍ക് വ്യാപാര പാതക്ക് ആ പേര് കിട്ടിയത് ചൈനയില്‍ നിന്നുള്ള പട്ടിന്റെ കയറ്റുമതിയില്‍ നിന്നാണ്. (കോഴിക്കോട്ടെ പട്ടുതെരുവ് ചൈനക്കാരുടെ കേന്ദ്രമായിരുന്നു). ബിസി മൂന്നാം നൂറ്റാണ്ടില്‍ ഹാന്‍ രാജവംശത്തിന്റെ കാലത്ത് രൂപപെട്ടതാണത്രേ ഈ പാത. കര മാര്‍ഗമുള്ള വ്യാപാരമാണ് ഇക്കാലത്ത് മുഖ്യആശ്രയം. എന്നാല്‍ സമുദ്രവ്യാപാരം വ്യാപകമായതോടെ ചൈനക്കാര്‍ വളരെ പെട്ടെന്ന് കടലില്‍ […]

മലബാറിനെ ആശ്ലേഷിച്ച ഹള്‌റമികള്‍

മലബാറിനെ ആശ്ലേഷിച്ച ഹള്‌റമികള്‍

ഹള്‌റമി സയ്യിദുമാര്‍ അവരുടെ മുന്‍ഗാമിയായി എണ്ണുന്നത് പ്രവാചകന്റെ ആറാം തലമുറയില്‍ പെട്ട ഇമാം അലി ഉറൈദിയെയാണ്(മ.825). ഇമാം അലി ഉറൈദി ഇമാം ജഅ്ഫര്‍ സാദിഖ് (മ.765) ഇമാം മുഹമ്മദ് അല്‍ ബാഖിര്‍ (മ.735) ഇമാം അലി സൈനുല്‍ ആബിദീന്‍ (മ. 716) ഇമാം ഹുസൈന്‍ (മ.680) ഫാതിമത്തുസ്സഹ്‌റ മുഹമ്മദ് നബി(സ്വ) അലി ഉറൈദി മദീനയിലാണ് ജനിച്ചത്. പിതാവിന്റെ മരണ ശേഷം അദ്ദേഹം മദീനയില്‍ നിന്ന് നാല് കി.മീറ്റര്‍ അകലെയുള്ള ഉറൈദ് പട്ടണത്തിലെത്തി. അങ്ങനെയാണ് ഉറൈദി എന്നറിയപ്പെട്ടത്. ജ്ഞാനിയായ […]

ഹള്‌റമികളുടെ വ്യാപനം

ഹള്‌റമികളുടെ വ്യാപനം

ഹള്‌റമി സയ്യിദിന്റെ സാന്നിധ്യം അതാത് നാടുകളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഭവിച്ചു. ദരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ നാനാജാതി മതസ്ഥരും അവരുടെ ആവലാതികള്‍ പറയാനും ആഗ്രഹ സാഫല്യത്തിനും വേണ്ടി ഹള്‌റമികളെ സമീപിച്ചുപോന്നു. ഇവര്‍ക്ക് മന്ത്ര ജപ ശക്തികൊണ്ട് രോഗങ്ങള്‍ സുഖപ്പെടുത്താനാകുമെന്നും കാര്യങ്ങള്‍ സാധിക്കാമെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇത്തരത്തില്‍ ഹള്‌റമികളുടെ പ്രാര്‍ത്ഥനയോടെ കാര്യങ്ങള്‍ സാധിച്ചുകിട്ടിയാല്‍ പലരും ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തിരുന്നു. ഒരു സയ്യിദിന്റെ സാന്നിധ്യം തന്നെ മതി ഒരു ഗ്രാമം മുഴുവനായി ഇസ്‌ലാം സ്വീകരിക്കാന്‍. ഇങ്ങനെ മതം മാറുന്നവര്‍ക്ക് ആതിഥേയ […]

ഹദ്‌റമികളുടെ താവഴി

ഹദ്‌റമികളുടെ താവഴി

മുസ്‌ലിം സമൂഹത്തില്‍ ഏറെ സ്വാധീനം പുലര്‍ത്തുന്നവരാണ് സയ്യിദ് കുടുംബം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പുത്രി ഫാതിമയുടെ താവഴിയില്‍ വന്ന വംശമാണ് സയ്യിദുമാര്‍. അതിനാല്‍ നബി കുടുംബക്കാര്‍ എന്ന നിലയില്‍ ഇവര്‍ക്ക് സമൂഹം ഉന്നതമായ സ്ഥാനം നല്‍കിപ്പോരുന്നു. മദീനയായിരുന്നു അവരുടെ കേന്ദ്രം. ഉമവി ഖലീഫമാരുടെ കാലത്ത് (661-750) ഇവര്‍ അവഗണനക്ക് വിധേയമായതിനാല്‍ സ്വദേശം വിട്ട് പല ഭാഗങ്ങളിലേക്കും കുടിയേറി. കുറേകാലം അബ്ബാസി ഖിലാഫതിന്റെ (751- 1258)തലസ്ഥാനമായ ബഗ്ദാദിലാണ് താമസമാക്കിയത്. അബ്ബാസികള്‍ അവര്‍ക്ക് സ്ഥാനമാനങ്ങളും സംരക്ഷണവും നല്‍കിപ്പോന്നു. ബസറ കര്‍മാത്തി […]