1426

‘ഹൂറുല്‍ഈന്‍’ പുരുഷന്മാര്‍ക്ക് മാത്രം മതിയോ?

‘ഹൂറുല്‍ഈന്‍’ പുരുഷന്മാര്‍ക്ക് മാത്രം മതിയോ?

സ്വര്‍ഗത്തില്‍ പുരുഷന്മാര്‍ക്ക് ‘ഹൂറുല്‍ ഈനി’നെ (സ്വര്‍ഗീയ സുന്ദരികള്‍) ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷേ, സ്ത്രീകള്‍ക്ക് സ്വര്‍ഗീയ സുന്ദരന്മാരെ ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. പ്രതിഫലഭവനമായ സ്വര്‍ഗത്തില്‍ പോലും സ്ത്രീയോട് അനീതിയാണോ? ഇസ്ലാമിനെതിരെയുള്ള ഒരു വിമര്‍ശനമാണിത്. പരിശോധിക്കാം. സ്ത്രീക്കും പുരുഷനും പ്രകൃത്യാ തന്നെ പെരുമാറ്റത്തിലും താല്‍പര്യങ്ങളിലും ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഒരാള്‍ക്ക് യുവാവായൊരു മകനും യുവതിയായ മകളുമുണ്ടെന്നു കരുതുക. രണ്ടുപേരും അയാളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തുവരുന്നു. അങ്ങനെയിരിക്കെ മകനെ സുന്ദരിയായ യുവതിയുമായി വിവാഹം നടത്താന്‍ പിതാവ് താല്‍പര്യപ്പെട്ടു. മകനോട് […]

ബ്രിട്ടീഷ് വിരുദ്ധ ഫത്വകൾ -3

ബ്രിട്ടീഷ് വിരുദ്ധ ഫത്വകൾ -3

മുഹിമ്മാതുല്‍ മുഅ്മിനീന്‍ തെക്കന്‍ മലബാറിലൊട്ടുക്കും ഖിലാഫത് പ്രസ്ഥാനം സജീവമായപ്പോള്‍ താനൂരിലെ ഖിലാഫത് കമ്മറ്റിക്ക് നേതൃത്വം നല്കിയ പ്രമുഖനാണ് മതപണ്ഡിതനായ ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്ലിയാര്‍. ഖിലാഫത് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരീകുട്ടി മുസ്ലിയാര്‍ അറബിമലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ഫത്വയാണ് മുഹിമ്മാതുല്‍ മുഅ്മിനീന്‍. ചരിത്രകാരന്മാര്‍ക്ക് അജ്ഞാതമായ ഈ ഫത്വയെ കുറിച്ച് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് മലബാറിലാകെ നിരോധിച്ചത് കൊണ്ടും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയത് കൊണ്ടും ആരുടെയും ശേഖരത്തിലുണ്ടായിരുന്നില്ല. പ്രാദേശിക ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍കരീമാണ് നിരന്തരമായ അന്വേഷണത്തിലൂടെ ഇത് തപ്പിയെടുത്തത്. ഗവേഷണാവശ്യാര്‍ഥം […]

അറബിമലയാളം ആവിഷ്‌കരിച്ചതും അസ്വസ്ഥപ്പെടുത്തിയതും

അറബിമലയാളം ആവിഷ്‌കരിച്ചതും അസ്വസ്ഥപ്പെടുത്തിയതും

കേരള നവോത്ഥാനത്തെ പ്രതിയുള്ള ആഖ്യാനങ്ങള്‍ പലകാരണങ്ങളാല്‍ തമസ്‌കരിച്ചതാണ് അറബിമലയാളത്തെ. അതൊരു മുസ്ലിം ആവിഷ്‌കാരം എന്ന നിലയില്‍ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. കനപ്പെട്ട ഒട്ടേറെ രചനകള്‍ വെളിച്ചം കാണിച്ച, സര്‍ഗാത്മക സാഹിത്യ സൃഷ്ടികള്‍ സാധ്യമാക്കിയ ഈ ഭാഷയെക്കുറിച്ച് മലയാളി പൊതുമണ്ഡലത്തിന് പരിമിതമായ അറിവേയുള്ളൂ. മലബാറിലെ മാപ്പിളമാര്‍ക്കിടയിലാണ് കൂടുതല്‍ പ്രചാരവും സ്വീകാര്യതയും ഉണ്ടായിരുന്നത് എന്നതുകൊണ്ടുതന്നെ മലയാളി വരേണ്യതയ്ക്ക് പരിഗണിക്കപ്പെടേണ്ട ഒന്നായി അറബി മലയാളം അനുഭവപ്പെട്ടില്ല എന്നും പറയാവുന്നതാണ്. അറബി മലയാളത്തിന്റെ ഉദ്ഭവത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കച്ചവടക്കാരായും മതപ്രബോധകരായും […]

പോപ്പിന്റെ സലാം വെറുതെയല്ല

പോപ്പിന്റെ സലാം വെറുതെയല്ല

”വിശ്വാസം പിറന്ന ഈ മണ്ണില്‍, നമ്മുടെ പിതാവായ അബ്രഹാമിന്റെ ജന്മനാട്ടില്‍ നമുക്ക് ഉറപ്പിച്ചുപറയാം; ദൈവം കാരുണ്യവാനാണെന്നും ഏറ്റവും വലിയ ദൈവനിന്ദ അവന്റെ പേര് അനാദരിച്ചുകൊണ്ട് നമ്മുടെ സഹോദരീ സഹോദരന്മാരെ വെറുക്കലാണെന്നും. ശത്രുതയും തീവ്രവാദവും ഹിംസയും മതാത്മകമായ ഹൃദയത്തില്‍നിന്ന് ഉറവകൊള്ളുന്നതല്ല; അത് മതത്തോടുള്ള വഞ്ചനയാണ്. ഭീകരവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ നാം, വിശ്വാസികള്‍ക്ക് കാഴ്ചക്കാരായി, നിശബ്ദരായിരിക്കാന്‍ സാധ്യമല്ല. എല്ലാ തെറ്റിദ്ധാരണകളും അസന്ദിഗ്ധമായി നീക്കം ചെയ്യേണ്ടതുണ്ട്’. ഫ്രാന്‍സിസ് മാര്‍പാപയുടെ വാക്കുകളാണിത്. ‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീര്‍ഥാടകനായി’ മാര്‍ച്ച് 5ന് ഇറാഖിലെത്തിയ […]

തോല്‍ക്കാനായി മാത്രം കളിക്കുന്ന കളികള്‍

തോല്‍ക്കാനായി മാത്രം കളിക്കുന്ന കളികള്‍

‘എന്താണ് അമിത്ഷാക്കെതിരായ ആരോപണം? അമിത് ഷാ മകളെ മുസ്ലിംകള്‍ക്ക് കെട്ടിച്ചുകൊടുക്കണോ?”. നിങ്ങള്‍ കേട്ട് തള്ളിയ വാചകമാണെന്നറിയാം. കെ സുരേന്ദ്രനെപ്പോലെ ഒരാളുടെ വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം സ്ഥിരമായി പറയാറുള്ള ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ക്ക് കാതുകൊടുക്കേണ്ട പംക്തിയല്ല ഇതെന്ന് നമുക്കറിയാം. ഉദ്ധാരണയോഗ്യമായ ഒന്നും അദ്ദേഹം നാളിതുവരെ പറഞ്ഞതായി നമുക്കോര്‍ക്കാന്‍ കഴിയുന്നുമില്ല. എങ്കിലും പക്ഷേ, ഈ വാചകത്തില്‍ ഈ പംക്തിക്ക് ഒരു കൗതുകമുണ്ട്. എന്തുകൊണ്ട് സംഘപരിവാര്‍ കേരളത്തില്‍ ഇതുവരെ തഴക്കാത്തത് എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരവുമുണ്ട്. ആ ഉത്തരം പറയും മുന്‍പ് ത്രിപുരയെക്കുറിച്ച് വായിക്കാം. […]