Career Cafe

ഡിജിറ്റല്‍ വലയ്ക്കുളളില്‍ തിളക്കമേറും കരിയര്‍

ഡിജിറ്റല്‍ വലയ്ക്കുളളില്‍ തിളക്കമേറും കരിയര്‍

കണ്ണുതുറന്നുനോക്കിയാല്‍ ചുറ്റും പരസ്യങ്ങള്‍ കാണുന്നൊരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനുമേതിനും പരസ്യങ്ങളില്ലാതെ പറ്റില്ലെന്നായിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ കാലത്തും അതിനിണങ്ങിയ പരസ്യസമ്പ്രദായത്തെ ജനം രണ്ടു കൈയും നീട്ടി സ്വീകരിക്കും. അര നൂറ്റാണ്ട് മുമ്പ് റേഡിയോ പരസ്യങ്ങളായിരുന്നു ഏറെ ജനപ്രിയം. റേഡിയോ പരസ്യവാചകങ്ങളും ഗാനങ്ങളുമൊക്കെ അന്നത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും മനഃപാഠമായിരുന്നു. പിന്നീടാ സ്ഥാനം ടെലിവിഷന്‍ ഏറ്റെടുത്തു. ഇപ്പോഴും ടെലിവിഷന്‍ പരസ്യങ്ങളുടെ പ്രതാപകാലം തുടരുകയാണ്. ഓരോ സെക്കന്‍ഡിനും കോടികള്‍ മറിയുന്ന വലിയൊരു വ്യാപാരമേഖലയായി ടെലിവിഷന്‍ പരസ്യരംഗം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. […]

ആക്ചുറിയല്‍ സയന്‍സ് പഠിക്കാം, ഇന്‍ഷുറന്‍സ് രംഗത്ത് തിളങ്ങാം

ആക്ചുറിയല്‍ സയന്‍സ് പഠിക്കാം, ഇന്‍ഷുറന്‍സ് രംഗത്ത് തിളങ്ങാം

ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുക നാട്ടില്‍ നമ്മളെ പിടികൂടാനായി വട്ടമിട്ടു നടക്കുന്ന എല്‍.ഐ.സി. ഏജന്റുമാരാണ്. ജീവിച്ചിരിക്കുമ്പോള്‍ കിട്ടുന്ന ബോണസിനെക്കുറിച്ചും മരിച്ചാല്‍ കിട്ടുന്ന ‘ഡെത്ത് ബെനഫിറ്റിനെയും’ പറ്റി വാതോരാതെ പറഞ്ഞ് ആളുകളെ ഇന്‍വെസ്റ്റ് ചെയ്യിക്കാന്‍ മിടുക്കരാണവര്‍. വീട്ടിലൊരു പ്രവാസിയുണ്ടെങ്കില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരും അവിടെ സ്ഥിരം സന്ദര്‍ശകരാകും. പുതിയകാലത്ത് ഇന്‍ഷുറന്‍സ് എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാത്രമല്ല. അടിയന്തരസാഹചര്യങ്ങളില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും തീപ്പിടുത്തം പോലുളള മനുഷ്യനിര്‍മിത അത്യാഹിതങ്ങളില്‍ നിന്നും വെളളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്നും […]

വാങ്ങാന്‍ പഠിച്ചാല്‍ പര്‍ച്ചേസ് മാനേജരാവാം

വാങ്ങാന്‍ പഠിച്ചാല്‍ പര്‍ച്ചേസ് മാനേജരാവാം

പലചരക്ക് കട തുടങ്ങുന്നതിന്റെ ഏറ്റവും ആദ്യത്തെ ചുവട് എന്താണെന്നറിയാമോ? വില്‍ക്കാനുള്ള സാധനങ്ങള്‍ കടയിലെത്തിക്കുക എന്നത് തന്നെ. ഏറ്റവും വില കുറഞ്ഞ സാധനമെത്തിക്കുകയല്ല, മിതമായ വിലയ്ക്ക് വില്‍ക്കാന്‍ പറ്റുന്ന ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ വേണം സമാഹരിക്കാന്‍. അത് കാര്യക്ഷമമായി ചെയ്യാന്‍ പറ്റിയാല്‍ ബിസിനസ് പകുതി വിജയിച്ചു എന്ന് പറയാം. നല്ല സാധനങ്ങളാണെങ്കില്‍ ഒരു പരസ്യവുമില്ലാതെ ആവശ്യക്കാര്‍ കടയിലേക്കൊഴുകിയെത്തും. പറഞ്ഞുതുടങ്ങിയത് പലചരക്കുകടയുടെ കാര്യമാണെങ്കിലും എല്ലാ തരം വ്യാപാര-വ്യവസായ ഇടപാടുകള്‍ക്കും ഇത് ബാധകം തന്നെ. അവിടെയാണ് പര്‍ച്ചേസ് മാനേജരുടെ പദവിയുടെ പ്രാധാന്യം. ഓഫീസിലേക്ക് […]

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

363/2017 എന്ന കാറ്റഗറി നമ്പറില്‍ കേരള പി.എസ്.സി. രണ്ടു വര്‍ഷം മുമ്പൊരു തൊഴില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികയുടെ പേര്: പെര്‍ഫ്യൂഷനിസ്റ്റ്. ശമ്പളം: 29,200- 62,400 രൂപ. കേരള ആരോഗ്യസര്‍വകലാശാലയോ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനമോ നല്‍കിയ ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇങ്ങനെയൊരു വിജ്ഞാപനം കണ്ടപ്പോഴാവും പെര്‍ഫ്യൂഷനിസ്റ്റ് എന്ന ഉദ്യോഗമുണ്ടെന്ന കാര്യം തന്നെ പലരുമറിയുന്നത്. ഇതാദ്യമായാണ് പി.എസ്.സി. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എല്ലാ ആശുപത്രികളിലും പെര്‍ഫ്യൂഷനിസ്റ്റ് തസ്തിക നിലവില്‍ വരാത്തതിനാല്‍ […]