വായനക്കാരുടെ വീക്ഷണം

ആരോഗ്യ രംഗത്തെ മുതലാളിത്ത മുഷ്ക്കുകള്‍

       ആരോഗ്യം നിലനിര്‍ത്തുന്നതിന് ആശുപത്രികളില്‍ മുടങ്ങാതെ വരുന്നുണ്ട് മലയാളികള്‍. പലരുടെയും വീടു തന്നെ ആശുപത്രിയാണ്. എല്ലാ വീട്ടുപകരണങ്ങളും കൊണ്ടവര്‍ ആശുപത്രികളില്‍ ചെന്നുപാര്‍ക്കുകയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് മലയാളികളുടെ തള്ളിക്കയറ്റം. പോഷകാഹാരക്കുറവ് കാരണം ഒട്ടേറെ കുഞ്ഞുങ്ങള്‍ മൃതിയടയുന്നിണ്ടിവിടെ.    പണമുണ്ടെങ്കിലേ ആരോഗ്യമുള്ളൂ എന്ന മൂഢധാരണയിലാണ് ഭൂരിപക്ഷം ആളുകളും. ശുദ്ധജലവും ശുദ്ധവായുവും ശുദ്ധഭക്ഷണവും കിട്ടാന്‍ ഇത്രയേറെ പണം മുടക്കേണ്ട കാര്യമെന്ത്? ശുദ്ധജലത്തിന് നാട്ടിലെ കുടിവെള്ളം ഊറ്റുകയും നദികള്‍ […]

'പള്ളികള്‍' മസ്ജിദാവണം, എന്തുകൊണ്ട്?

   വി. റസൂല്‍ ഗഫൂര്‍,  ഹുര്‍ലിന്‍, കോഴിക്കോട്  മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ‘പള്ളി’ എന്നാണ് പൊതുവില്‍ വിളിക്കപ്പെടുന്നത്. ഈ പ്രയോഗം ഒരു പരമാബദ്ധമാണ്. ‘മസ്ജിദ്’ എന്ന അറബി പദത്തിനു പകരമെന്ന നിലയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘പള്ളി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒരു ചരിത്ര സാംസ്കാരിക അര്‍ത്ഥമുണ്ട്. അതു പരിഗണിക്കുമ്പോള്‍ നമുക്കത് ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.     പ്രാചീന കേരളത്തില്‍ ജൈന-ബൌദ്ധ ധര്‍മങ്ങള്‍ക്ക് വലിയ സ്വാധീനമായിരുന്നു. ഇന്നത്തെ പല ഹൈന്ദവ ക്ഷേത്രങ്ങളും ഒരു കാലഘട്ടത്തില്‍ ബൌദ്ധ-ജൈന മതക്കാരുടെ […]

കോണ്‍ഗ്രസിനോടുള്ള പുളി

ഗഫൂര്‍ സി പി.     ശാഹിദ് എഴുതിയ മുസ്ലിംകളെയും കോണ്‍ഗ്രസിനെയും കുറിച്ചുള്ള ലേഖനം വായിച്ചു. അടിമുടി കോണ്‍ഗ്രസിനോടുള്ള പുളി, കാര്യങ്ങളെപ്പറ്റി വ്യക്തതയില്ലായ്മ എല്ലാം ആ ലേഖനത്തിലുണ്ട്. ആദ്യം അതിന്റെ കൂടെ ചേര്‍ത്ത ചിത്രത്തിലേക്ക് വരാം.      ഇന്ദിരാഗാന്ധി ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്ന ഫോട്ടോ ആണ് കൊടുത്തിട്ടുള്ളത്. അതിന്റെ അടിക്കുറിപ്പില്‍ ‘മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ ഇന്ദിരാഗാന്ധി’ എന്ന് പറയുന്നു. വടക്കെ ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ഹിന്ദു (ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും) സ്ത്രീകളുടെ […]

ടി കെക്ക് മാത്രമല്ല, ഖറളാവിക്കും ഒരു നനവുണ്ട്

    ടി അന്‍വര്‍, തയ്യുള്ളതില്‍, നാദാപുരം     ജമാഅത്തെ ഇസ്ലാമിക്ക് നവീകരിക്കണം. എങ്ങനെയെന്നവര്‍ക്കറിയില്ല. എന്തായാലും കയ്യടി നേടണം. ഇവര്‍ തരക്കേടില്ലല്ലോ എന്ന് പൊതു സമൂഹത്തിലെ കൊഴുപ്പടിഞ്ഞ മനുഷ്യര്‍ക്ക് തോന്നണം. അതിന്ന് ഏതറ്റംവരെയും പോകും. ബുര്‍ദ ബൈത്ത് ചൊല്ലും. കൊള്ളാമെന്ന് പറയും. ശൈഖ് ജീലാനിയെ ഓര്‍ക്കും. ആള്‍ തരക്കേടില്ല എന്ന് അഭിപ്രായം കാച്ചും. പിന്നെ എന്തിലും ഏതിലും അഭിപ്രായം പറയുന്നവരും മാര്‍ക്കിടുന്നവരും ഞമ്മളാണ് എന്നൊരു തോന്നല്‍ ആദ്യമേ കലശലാണ്. അതിനാല്‍ നാട്ടിലെന്ത് പരിപാടി നടന്നാലും കൊള്ളാം […]

ആ കാശ്മീരിയുവാവിന് ഒരു വിടവ് പോലും കൊടുക്കാത്തതെന്ത്?

1989ല്‍ ഭഗല്‍പുരില്‍ വച്ച് ആയിരത്തിലധികം മുസ്ലിംകളെ അരുംകൊല ചെയ്ത തീവ്രവാദികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വന്നിട്ടില്ല. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയതുപോലും 17 വര്‍ഷത്തിന് ശേഷമാണ്. 92-93 കാലഘട്ടത്തില്‍ മുംബൈ കലാപത്തില്‍ നിറഞ്ഞാടിയവരെ നിയമം തലോടുകയായിരുന്നു. ഇതിലൊന്നുമെന്തേ സമൂഹ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന തീരുമാനമുണ്ടായില്ല?    മധ്യവര്‍ഗാധിഷ്ഠിതമായ ‘പൊതുസമൂഹ’ത്തിന്റെ മേല്‍ കോര്‍പ്പറേറ്റ്വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന ‘പൊതുബോധങ്ങളെ’യാണ് നോം ചോസ്ക്കി ‘സമ്മതിയുടെ നിര്‍മിതി’ എന്ന് വിളിച്ചത്. ഇതിനനുസരിച്ചാണോ ഇന്ത്യയിലെ നീതിപീഠങ്ങള്‍ പോലും പോവുന്നത്? ഗീലാനിമാരെ പിടിച്ച കാലത്ത് അവരെ തീവ്രവാദത്തിന്റെ […]