വർത്തകൾക്കപ്പുറം

‘തേജസ് ‘ തിരോഭവിക്കുമ്പോള്‍

‘തേജസ് ‘ തിരോഭവിക്കുമ്പോള്‍

ഡിജിറ്റല്‍ യുഗത്തില്‍ പത്രങ്ങളുടെ മരണം വാര്‍ത്താമൂല്യം നഷ്ടപ്പെട്ട വര്‍ത്തമാനമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വമാകെ സദ്കീര്‍ത്തിയും കൈമുതലായ എത്രയോ മുന്തിയ പത്രപ്രസിദ്ധീകരണങ്ങള്‍ ചരിത്രത്തിലേക്ക് തിരോഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം വരുമ്പോള്‍ അതില്‍ അതിശയം പ്രകടിപ്പിക്കാനോ കണ്ണീര്‍ വാര്‍ക്കാനോ ആരും മെനക്കെടാറില്ല. ഇന്റര്‍നെറ്റിന്റെ ആഗമത്തോടെ സോഷ്യല്‍മീഡിയ ഏറ്റവും ശക്തമായ ആശയവിനിമയ ഉപാധിയായി മാറുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രകാശവേഗത്തില്‍ വാര്‍ത്തകള്‍ വിതറുകയും ചെയ്യുമ്പോള്‍ കടലാസില്‍ കുറിച്ചിട്ട അക്ഷരങ്ങ ള്‍ക്കാണ് പാവനത എന്ന് ആര് ശഠിച്ചാലും കാലം അവരെ അവഗണിക്കുമെന്നുറപ്പാണ്. കൊച്ചുകേരളത്തിന്റെ പത്രപ്രസിദ്ധീകരണമേഖലയില്‍നിന്ന് ചരിത്രത്തിലേക്ക് […]

മറക്കരുത് ’85നെ നിങ്ങളെങ്ങനെ നേരിട്ടെന്ന്

മറക്കരുത് ’85നെ നിങ്ങളെങ്ങനെ നേരിട്ടെന്ന്

141985ലെ ഷാബാനുബീഗം കേസിന്റെ വിധിയിലെ ശരീഅത്ത് വിരുദ്ധ ഉത്തരവുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ മുസ്‌ലിം സമൂഹം ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ ഇറങ്ങിയ ഘട്ടത്തില്‍ സംഘ്പരിവാറിന്റെയും ചില പുരോഗമന വക്താക്കളുടെയും മുന്‍കൈയാല്‍ ഇവിടെ തുറന്നുവിട്ട ്യു’ശരീഅത്ത് വിവാദം’ ഇന്ത്യയുടെ രാഷ്ട്രീയഗതി തന്നെ മാറ്റിയെഴുതിയ കഥ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡിെന്റ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിവാഹമോചിതയായ ഷാബാനുവിന് ക്രിമിനല്‍ നടപടി ചട്ടം 125ാം വകുപ്പ് അനുസരിച്ച് മുന്‍ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ ജീവനാംശം നല്‍കാന്‍ […]

സഊദി അരമനയില്‍നിന്നുള്ള അസ്വസ്ഥ വര്‍ത്തമാനങ്ങള്‍

സഊദി അരമനയില്‍നിന്നുള്ള അസ്വസ്ഥ വര്‍ത്തമാനങ്ങള്‍

ഗള്‍ഫ് പ്രവാസത്തിന്റെ അസ്തമയസൂര്യന്‍ ആദ്യം പ്രത്യക്ഷപ്പെട്ടു കണ്ട സഊദി അറേബ്യയുടെ ചെമന്ന ചക്രവാളം നമ്മുടെ അടുക്കളയില്‍ നിതാഖാത്തിന്റെ നെടുവീര്‍പ്പ് പരത്തിയ സാമൂഹികദുരന്തത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചയും തുടങ്ങുക മനുഷ്യസ്‌നേഹിയും വിശാലഹൃദയനുമായ അബ്ദുല്ല രാജാവിന്റെ വിയോഗവും പിന്‍ഗാമിയായി സഹോദരന്‍ സല്‍മാന്‍ രാജാവിന്റെ ആഗമവും കെട്ടഴിച്ചുവിട്ട കുറെ നാടകീയ സംഭവവികാസങ്ങള്‍ സ്പര്‍ശിച്ചായിരിക്കാം. സല്‍മാന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനിലേക്ക് ഇന്ന് ലോകത്തിന്റെ ശ്രദ്ധ മുഴുവനും പതിയുന്നത്, എഴുപതുകളുടെ തുടക്കം തൊട്ട് അന്നം തേടി ഒഴുകിയെത്തിയ ലക്ഷക്കണക്കിന് മനുഷ്യരെ അനുതാപം […]

മൂല്യനിരാസത്തിന്റെ ജുഡീഷ്യല്‍ അട്ടിമറി

മൂല്യനിരാസത്തിന്റെ ജുഡീഷ്യല്‍ അട്ടിമറി

2018 ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉന്നത നീതിപീഠം ഇതുപോലെ വിവാദക്കൊടുങ്കാറ്റില്‍പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടി എന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ അദൃശ്യകരങ്ങള്‍ ജഡ്ജിമാരുടെമേല്‍ അപകടകരമാംവിധം ദുസ്വാധീനം ചെലുത്തുകയാണെന്ന മുറവിളി ജുഡീഷ്യറിയുടെ അകത്തളത്തില്‍നിന്ന് തന്നെ ഉയര്‍ന്നുകേട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നടത്തിയ ഒരു മുന്നറിയിപ്പാണ് ഓര്‍മയിലേക്ക് കടന്നുവന്നത്. ‘ഖൗറശരശമൃ്യ, ഉീി’ േണൃശലേ ഥീൗൃ ഛയശൗേമൃ്യ’ നീതിന്യായ സംവിധാനമേ, നിങ്ങള്‍ സ്വമേധയാ ചരമഗീതം എഴുതരുതേ എന്നായിരുന്നു കൃഷ്ണയ്യര്‍ക്ക് കേണപേക്ഷിക്കാനുണ്ടായിരുന്നത്? മറ്റേത് […]

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

”ഹിന്ദുരാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല എന്നല്ല. അങ്ങനെ പറയുന്ന ആ ദിവസം, അത് ഹിന്ദുത്വ അല്ലാതെയാവുന്നു. ലോകമേ തറവാട് എന്ന ആശയത്തിലൂന്നിയാണ് ഹിന്ദുത്വ സംസാരിക്കുന്നത്.” ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ (സര്‍ക്കാരിന്റെ സുപ്രധാന ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദിയാണിത്) സെപ്റ്റംബര്‍ 17 – 19 തീയതികളില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് പ്രസംഗിച്ച വാക്കുകളാണിത്. മുസ്‌ലിംകള്‍ ഇല്ലാതെ ഹിന്ദുരാഷ്ട്രമില്ല എന്ന സര്‍സംഘ്ചാലകിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് എന്ന് വ്യാഖ്യാനിക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളും […]