1

നട്ടെല്ലുള്ള മാധ്യമങ്ങളുണ്ട്

നട്ടെല്ലുള്ള മാധ്യമങ്ങളുണ്ട്

സെപ്തംബര്‍ 22 ന് ദ ടെലഗ്രാഫ് ജാദവപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത സെമിനാറില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ചൊടിപ്പിച്ചു. മന്ത്രി സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് എതിര്‍ത്തുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് ടെലഗ്രാഫ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു എന്ന ആരോപണം ഉണ്ടായി. ബാബുല്‍ സുപ്രിയോ ടെലഗ്രാഫ് ചീഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനോട് മാപ്പാവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഉള്ളടക്കങ്ങളെ ഒരു കത്ത് […]

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് ഇപ്പോള്‍ പറയാമോ? തെളിവുകളില്ലാതെ മാഞ്ഞുപോയ ഒന്നിനെക്കുറിച്ച്? ചരിത്രത്തില്‍ അത്തരം മാഞ്ഞുപോകലുകള്‍ അനവധി ഉണ്ടെന്നിരിക്കെ, കെട്ടുകഥയെന്ന് ഭരണകൂടത്തിന്റെ പല തലങ്ങള്‍ വിധിയെഴുതി അവസാനിപ്പിച്ച കുനാന്‍ പോഷ്‌പൊറ എന്ന കേസുകെട്ടില്‍ മായ്ചിട്ടും മായാതെ ബാക്കിയായ ചില അടയാളങ്ങളുണ്ട്. ആ അടയാളങ്ങള്‍ അഭിമാനിക്കാന്‍ ഒന്നുമില്ലാതായ ഒരു ജനതയെക്കുറിച്ചുള്ള നിസ്സഹായമായ സൂചനകളാണ്. അതിനാല്‍ കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് പറയാം. കശ്മീരിലെ രണ്ട് വിദൂരഗ്രാമങ്ങളായിരുന്നു കുനാനും പോഷ്‌പൊറയും. ആയിരുന്നു എന്നത് രാഷ്ട്രീയമായി ശരിയായ ഒരു വ്യാകരണമാണ്. കുപ്‌വാര ജില്ലയിലായിരുന്നു രണ്ട് ഗ്രാമങ്ങളും. 1991 […]

അറിഞ്ഞുതീര്‍ന്നിട്ടില്ലാത്ത ബഷീര്‍

അറിഞ്ഞുതീര്‍ന്നിട്ടില്ലാത്ത ബഷീര്‍

‘ഓഫീസിന്റെ തിരക്കുകളിലേക്ക് കടന്നിട്ടേയുള്ളു. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅക്ക് പോകും മുമ്പുള്ള ജോലികള്‍ തീര്‍ക്കണം. അപ്പോഴാണ് ബാബുവിന്റെ (റഷീദ്) കോള്‍. അസീസ് കൂടുതല്‍ ഉന്‍മേഷവാനാണെന്ന് തൊട്ടുതലേദിവസത്തെ സംസാരത്തില്‍ വിഷയീഭവിച്ചതാണ്. എല്ലാവരുമായും സംസാരിച്ചു. ഭക്ഷണം കഴിച്ചു. മുന്‍വിധിപറഞ്ഞ ഡോക്ടര്‍മാരില്‍ നിന്നു പോലും പ്രതീക്ഷ നല്‍കുന്ന പ്രതികരണമുണ്ടായി. ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചവന്‍ അടുത്ത ദിവസം വിളിക്കുമ്പോള്‍ എന്തിന് ആശങ്കപ്പെടണം. കോള്‍ കണക്ട് ആയതേയുള്ളു. നമ്മുടെ അസി പോയെന്ന് ഒറ്റവാക്കില്‍. പക്ഷെ, ആ സംസാരം മുറിഞ്ഞു. പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല. മനസ്സിലാകെ ഇരുട്ടുകയറി. ചിന്താഭാരം […]

പാടങ്ങളില്‍ പാഠങ്ങളുണ്ട്

പാടങ്ങളില്‍ പാഠങ്ങളുണ്ട്

നിര്‍ജീവമായ ഭൂമി ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്. നാം അതിനെ ജീവിപ്പിക്കുകയും അവര്‍ ഭക്ഷിക്കുന്ന ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം അതില്‍ സംവിധാനിച്ചു. അവയ്ക്കിടയില്‍ അരുവികളുണ്ടാക്കി. അതിന്റെ ഫലങ്ങളില്‍നിന്നും അവര്‍ വിളയിച്ചുണ്ടാക്കുന്നതില്‍നിന്നും അവര്‍ക്ക് ഭക്ഷിക്കാന്‍ വേണ്ടി. എന്നിട്ടുമവര്‍ നന്ദികാണിക്കാത്തതെന്ത്!(യാസീന്‍ 33, 34). ഭൂമിയും വിഭവങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ജീവിവര്‍ഗത്തിന്റെ ആവാസവും പ്രപഞ്ച സ്രഷ്ടാവിന്റെ ആസ്തിക്യത്തിനു പ്രമാണമായി ചൂണ്ടിക്കാണിച്ചിരിക്കുകയാണിവിടെ. സ്വയം മുളച്ചുണ്ടാകുന്ന ഫലങ്ങള്‍ക്കു പുറമെ, മനുഷ്യര്‍ കൃഷി ചെയ്തുണ്ടാക്കുന്നവയും ദൈവാസ്തിക്യത്തിന്റെ ദൃഷ്ടാന്തമാണെന്നാണ് ഉപരി സൂക്തത്തിലെ ‘വമാ അമിലത്ഹു’ […]