1

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

2002 ലെ ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജനാധിപത്യം മറക്കരുതാത്ത മുറിവാണ് എന്ന് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനാണ് താങ്കള്‍. പക്ഷേ, നമ്മള്‍ സൗകര്യപൂര്‍വം ഗുജറാത്ത് മറന്നു. രാജ്യത്തിന് ആ ഓര്‍മ്മകളെ മുന്നോട്ടുകൊണ്ടുപോകാനായില്ല. ജനാധിപത്യത്തിന്റെ അപകടകരമായ ആ മറവിയെ അടിപ്പടവാക്കി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്റെ അധികാരകേന്ദ്രം ഡല്‍ഹിയിലേക്ക് പറിച്ചുനട്ടു. ഇപ്പോള്‍ പ്രകോപനപരമായ ഒരു മുദ്രാവാക്യത്തിലൂടെ കേരളത്തിലെ സംഘപരിവാര്‍ നമുക്ക് ഗുജറാത്ത് ഓര്‍മിപ്പിക്കുന്നു. വംശഹത്യക്ക് പിറകെ ഗുജറാത്ത് സന്ദര്‍ശിച്ച ഒരാളെന്ന നിലയ്ക്ക് ഇപ്പോള്‍ എന്തുതോന്നുന്നു? 2002 […]

ആരിഫ് ഖാനെ ആര്‍ക്കാണു ഭയം?

ആരിഫ് ഖാനെ ആര്‍ക്കാണു ഭയം?

1949 മെയ് 31, ചൊവ്വ. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനിക്കാന്‍ പിന്നെയും മൂന്നുകൊല്ലം ബാക്കിയുണ്ട്. ആറു പതിറ്റാണ്ടിലേറെ നീണ്ട ഐതിഹാസികമായ സമരങ്ങള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രമായിക്കഴിഞ്ഞു. സ്വതന്ത്രഇന്ത്യ, മതേതര ജനാധിപത്യ രാജ്യമാകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആ രാജ്യത്തിന് അത്തരം ആത്മാന്തസ്സുള്ള റിപ്പബ്ലിക്കാവാന്‍ ഒരു ഭരണഘടന വേണം. അതുണ്ടാക്കാന്‍ സമ്മേളിച്ചിരിക്കുകയാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ജനനേതാക്കളും ധിഷണാശാലികളും. ഭരണഘടനാ നിര്‍മാണ അസംബ്ലി എന്ന പേരില്‍ ഇന്ത്യയുടെ ആദ്യത്തെ പാര്‍ലമെന്റ്. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. ബി […]

അറബി- ആഫ്രിക്ക വ്യാപാരം

അറബി- ആഫ്രിക്ക വ്യാപാരം

കിഴക്കന്‍ ആഫ്രിക്കന്‍ സമുദ്രവുമായി ഗ്രീക്കുകാര്‍ക്ക് മുമ്പേ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെങ്കിലും അറബ് കുടിയേറ്റം, വ്യാപാരം എന്നിവ മുഹമ്മദ് നബിയുടെ ഇസ്‌ലാം പ്രബോധനത്തിന് ശേഷമാണ് വര്‍ധിച്ചത്. നബിയുടെ ആദ്യകാലത്ത് മുസ്‌ലിംകള്‍ ആഫ്രിക്കയിലെത്തിയത് അബ്‌സീനിയയിലേക്കുള്ള (എത്യോപ്യ) ഒരു കൂട്ടം അഭയാര്‍ഥികളായാണ്. മക്കയിലെ പ്രമാണിമാരായ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിം അബ്‌സീനിയയിലെ നേഗസ് (നജ്ജാശി) ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഒമാനികള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് 690ല്‍ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിന്റെ പീഡനം കാരണം എത്തി. ആഫ്രിക്കന്‍ നിവാസികള്‍ ഹബ്ഷി, സന്‍ജ് എന്നീ […]

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

നവംബര്‍ ഒമ്പത് ചരിത്രത്തില്‍ ഇടം നേടിയത് ബാബരി മസ്ജിദിന്റെ ദുര്‍വിധി നിര്‍ണയിച്ച ദിനം എന്ന നിലയിലാണ്. അതിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴാണ് ഡിസംബര്‍ ഒമ്പതും ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. മതത്തിന്റെ പേരില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ വിഭജിച്ചതാണ് ഈ ദുര്‍ദിനം ചരിത്രത്തില്‍രേഖപ്പെടുത്താന്‍ പോകുന്നത്. നിയമത്തിനു മുന്നില്‍ പൗരന്മാര്‍ തുല്യരാണ് എന്ന ഭരണഘടനയുടെ പതിനാലാം ഖണ്ഡിക പച്ചയായി ഉല്ലംഘിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പൗരത്വനിയമഭേദഗതി ബില്‍ (The Citizenship Amendment Bill, 2019) വന്‍ഭൂരിപക്ഷത്തിന്റെ അനുമതിയോടെ സഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയെടുത്തതും. പൗരത്വഭേദഗതി നിയമം […]

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

നൊബേല്‍ പുരസ്‌കാരം നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുമോ? അഭിജിത്: കൂടുതല്‍ വാതിലുകള്‍ അതു തുറക്കുമെന്ന പ്രത്യാശയാണ് എനിക്കുള്ളത്. ഉത്സാഹഭരിതരും ചെറുപ്പക്കാരുമായ നിരവധി പ്രൊഫസര്‍മാര്‍ ഞങ്ങളുടെ ഗവേഷണ ശൃംഖലയിലുണ്ട്. അവര്‍ വെല്ലുവിളികളുള്ള, ജോലികള്‍ ഏറ്റെടുക്കാന്‍ സദാ സന്നദ്ധരാണ്. അത് ഒട്ടേറെ വാതിലുകള്‍ തുറക്കുമെന്നും ‘ആര്‍ സി ടി’കള്‍ (റാന്റമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍സ്) ചെയ്യുകയെന്ന ആശയത്തെ ഏറെ സ്വീകാര്യമാക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. അതാണ് ഞങ്ങളുടെ കാതലായ പ്രവര്‍ത്തനം. ഇന്ത്യന്‍ സര്‍ക്കാര്‍ ഇനി മുതല്‍ നിങ്ങളെ കൂടുതല്‍ […]