1365

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്നാം മുറിവ്

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്നാം മുറിവ്

‘..ഇങ്ങനെ വേരറ്റുപോയ, വേരിനായി പിടയുന്ന മനുഷ്യരെ മതപരമായി പിളർത്തുക എന്ന കുടില ബുദ്ധിയാണ് ലോക്സഭ ഇപ്പോൾ പാസാക്കിയ പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത്. മുസ്ലിം ഒഴികെയുള്ള മുഴുവൻ പേർക്കും പൗരത്വം നൽകുക എന്നാൽ അസമിൽ വേരുകൾ പടർത്തിയിട്ടുള്ള ലക്ഷക്കണക്കായ മുസ്ലിംകൾ പുറത്തുപോകേണ്ടി വരുമെന്നാണ് അർഥം. മതം മാനദണ്ഡമാകുന്നു എന്ന് പറഞ്ഞാൽ ഭരണഘടനയുടെ അടിസ്ഥാനശിലകൾ ദുർബലമാകുന്നു എന്നാണർഥം. ജനതയെ മതപരമായി പിളർത്തി അവർ കലാപം ലക്ഷ്യം വെക്കുകയാണ്. കലാപങ്ങളിൽ നിന്നാണ് ഫാഷിസ്റ്റുകൾ ഫലം കൊയ്യുക. ഈ പിളർത്തലിനെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന […]

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

നവംബര്‍ ഒമ്പത് ചരിത്രത്തില്‍ ഇടം നേടിയത് ബാബരി മസ്ജിദിന്റെ ദുര്‍വിധി നിര്‍ണയിച്ച ദിനം എന്ന നിലയിലാണ്. അതിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴാണ് ഡിസംബര്‍ ഒമ്പതും ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. മതത്തിന്റെ പേരില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ വിഭജിച്ചതാണ് ഈ ദുര്‍ദിനം ചരിത്രത്തില്‍രേഖപ്പെടുത്താന്‍ പോകുന്നത്. നിയമത്തിനു മുന്നില്‍ പൗരന്മാര്‍ തുല്യരാണ് എന്ന ഭരണഘടനയുടെ പതിനാലാം ഖണ്ഡിക പച്ചയായി ഉല്ലംഘിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പൗരത്വനിയമഭേദഗതി ബില്‍ (The Citizenship Amendment Bill, 2019) വന്‍ഭൂരിപക്ഷത്തിന്റെ അനുമതിയോടെ സഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയെടുത്തതും. പൗരത്വഭേദഗതി നിയമം […]

കശ്മീര്‍: കാലുഷ്യത്തിനും പ്രത്യാശയ്ക്കുമിടയില്‍

കശ്മീര്‍: കാലുഷ്യത്തിനും പ്രത്യാശയ്ക്കുമിടയില്‍

ഖലീല്‍ ജിബ്രാന്‍ ജന്മദേശമായ ലെബനോണിനെപ്പറ്റി ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്: നിങ്ങള്‍ക്ക് ലെബനോണും അതിന്റെ പ്രയാസങ്ങളും, എനിക്കോ ലെബനോണും അതിന്റെ സൗന്ദര്യവും മാത്രം. ഓരോ കശ്മീരിയും ഒരുപക്ഷേ ഇതു തന്നെ മനസ്സില്‍ പറയുന്നുണ്ടാവും, ഒരുപക്ഷേ അത് തിരിച്ചിട്ടു പറയുന്നുണ്ടാവാം. കാരണം കശ്മീര്‍ പുറംലോകത്തിന് രാജ്യതന്ത്രത്തിന്റെ വിഷയമാണ്. രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമാവകാശത്തര്‍ക്കമാണ്. വെടിയൊച്ചകളുടെയും ചോരച്ചാലുകളുടെയും ഓര്‍മയാണ്. തിരഞ്ഞെടുപ്പിന്റെയും അധികാരം കയ്യടക്കലിന്റെയും വഴിയാണ്. വിനോദ സഞ്ചാരസാധ്യതകളുടെ മാഞ്ഞുപോകലാണ്. എന്നാല്‍ കശ്മീരികളുടെ മനസ്സില്‍ നീറിക്കത്തുന്നത് സ്വന്തം ദേശത്തിന്റെ സ്വത്വനഷ്ടത്തെക്കുറിച്ചുള്ള ഓര്‍മകളാണ്. ഈ […]

പൗരാവകാശങ്ങള്‍ക്ക് കാവല്‍നില്‍ക്കുക

പൗരാവകാശങ്ങള്‍ക്ക് കാവല്‍നില്‍ക്കുക

രാജ്യത്തെ പൗരന്‍മാരുടെ മേല്‍ നിരന്തരമായി കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ് കേന്ദ്ര ഭരണകൂടം. അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ആടിയുലയുമ്പോള്‍ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ശ്രദ്ധ വഴിതിരിച്ചു വിടാനുള്ള ഹീനമായ തന്ത്രങ്ങളാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. പ്രതിരോധ മേഖലയടക്കം അതീവ പ്രാധാന്യമുള്ള ഇടങ്ങളില്‍ പോലും കോര്‍പറേറ്റ് ശക്തികള്‍ അധീശത്വം നേടിക്കഴിഞ്ഞു. നോട്ടുനിരോധനവും ജി.എസ്.ടി യും ഉള്‍പ്പടെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വഴി ദുസ്സഹമായത് സാധാരണക്കാരന്റെ ജീവിതമാണ്. അതേ സമയം സ്വതന്ത്രവും സുതാര്യവുമായ നിക്ഷേപ സൗഹൃദ […]