Article

അത് മുസ്ലിം സ്‌കോളര്‍ഷിപ്പാണ്; അപഹരിക്കരുത്

അത് മുസ്ലിം സ്‌കോളര്‍ഷിപ്പാണ്; അപഹരിക്കരുത്

രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ അടിസ്ഥാന ജീവിതത്തെ അടിമുടി ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിലൂടെ ഇതേ പംക്തിയില്‍ നാം പലവുരു കടന്നുപോയിട്ടുണ്ട്. പൗരത്വം ഉള്‍പ്പടെയുള്ള നിരവധിയായ സന്ദര്‍ഭങ്ങള്‍. അപ്പോഴെല്ലാം നാം വളരെയേറെ ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചിട്ടുള്ള ഒരു വാചകത്തിലേക്ക് ഇപ്പോള്‍ നിങ്ങളുടെ ഓര്‍മയെ ക്ഷണിക്കുകയാണ്. പൗരത്വ ഭേദഗതി മുതല്‍ ലക്ഷദ്വീപ് അധിനിവേശം വരെയുള്ള വികാസങ്ങള്‍ ഒരിക്കലും ഒരു മുസ്ലിം പ്രശ്നമല്ല എന്ന വാദത്തിലാണ് നാം ഉറച്ചുനില്‍ക്കാറ്. കാരണം വലിയൊരു ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ പങ്കാളികള്‍ എന്ന നിലയില്‍, ഒരു ജനാധിപത്യ […]

കാരണം എത്ര ലളിതം

കാരണം എത്ര ലളിതം

അത്ഭുതകരമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ സ്രഷ്ടാവിന്റെ സാന്നിധ്യം കാണാത്തവരാരുമുണ്ടാകില്ല. നാസ്തിക പ്രമുഖര്‍ക്ക് പോലും സ്രഷ്ടാവില്ലെന്ന് പറഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ആഴ്ചയില്‍ നാം പറഞ്ഞെത്തി. ലളിതമായ ആലോചന മതി ഇലാഹീ സാന്നിധ്യം കാണാന്‍. മത വിജ്ഞാനീയങ്ങളിലോ മറ്റോ പ്രാഥമിക ധാരണയില്ലാത്ത അറബ് ഗ്രാമീണന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: ‘ഒട്ടകക്കാഷ്ടം ഒട്ടകത്തെയും, മരുഭൂമണലില്‍ പതിഞ്ഞ കാല്‍പാടുകള്‍, ആ വഴി പോയ വ്യക്തിയെയും ഓര്‍മിപ്പിക്കുമെന്നിരിക്കെ, അനേകം നക്ഷത്ര ഗോളങ്ങളടങ്ങിയ ആകാശവും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൂമിയും അറിവും കഴിവും ശേഷിയുമുള്ള ഒരു […]

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

പാമ്പുകളില്ലാത്ത നാടാണ് ലക്ഷദ്വീപ്. വേട്ടപ്പട്ടികളും അവിടെയില്ലായിരുന്നു. വിഷം തീണ്ടാതെ, വിഷം വമിക്കാതെ തല്ലാനും കൊല്ലാനും പിടിച്ചുപറിക്കാനും കലാപമുണ്ടാക്കാനും പോകാതെ ജീവിക്കുന്ന സമാധാനകാംക്ഷികളുടെ നാടാണത്. പത്തു പന്ത്രണ്ട് പൊലീസ് സ്റ്റേഷനുകളുണ്ടെങ്കിലും വലിയ പണിയൊന്നുമില്ലാത്തവരാണ് അവിടുത്തെ പൊലീസുകാര്‍. അവിടെ, കൊടുംകുറ്റവാളികളെ നേരിടാനുള്ള ഗുണ്ടാനിയമം നടപ്പാക്കാനൊരുങ്ങുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ ആക്ട് എന്നാണ് ആരെ വേണമെങ്കിലും വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവിലിടാന്‍ വകുപ്പുള്ള നിയമത്തിന്റെ പേര്. ഈ വര്‍ഷം ജനുവരിയിലാണ് ഗുണ്ടാനിയമത്തിന്റെ […]

ഗാര്‍ഹിക കടം മറ്റൊരു പ്രതിസന്ധിയാകുമോ?

ഗാര്‍ഹിക കടം മറ്റൊരു പ്രതിസന്ധിയാകുമോ?

ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബിഹാറിലെ ഒരു ചെറുഗ്രാമത്തില്‍ നിന്ന് ഇരുപത്തിനാലു വയസ്സുള്ള മുന്ന കുമാര്‍ സിംഗും കുടുംബവും ഡല്‍ഹിയിലേക്ക് കുടിയേറിയത്. അവിടെ അയാള്‍ ഒരു ഡെനിം ഫാക്ടറിയില്‍ ഒമ്പതിനായിരം രൂപ മാസശമ്പളത്തിന് ജോലിയെടുത്തു. നാലു പേരുള്ള ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു അയാള്‍. ബിഹാറിലെ വീട്ടിലുള്ളവര്‍ക്ക് ചെറിയ തുക അയക്കാനും അയാള്‍ ശ്രമിക്കാറുണ്ട്. കൊവിഡ് 19 പടര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ അയാള്‍ നിരവധി പേരില്‍ നിന്ന് […]

സ്വര്‍ഗത്തിലെ കോപ്പകള്‍

സ്വര്‍ഗത്തിലെ കോപ്പകള്‍

വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗത്തെ പരിചയപ്പെടുത്തിയതും അവിടെയുള്ള ആസ്വാദനങ്ങള്‍ വിവരിച്ചതും കാണാം. അത് യുക്തിസഹവുമാണ്. പക്ഷേ സ്വര്‍ഗത്തിലെ കോപ്പകള്‍, കട്ടിലുകള്‍ തുടങ്ങിയ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതിന്റെ യുക്തി എന്താണ്? എല്ലാ സുഖങ്ങളുമുള്ള സ്വര്‍ഗത്തിലെ ചില സുഖസൗകര്യങ്ങള്‍ മാത്രം എടുത്തു പറയേണ്ട ആവശ്യമുണ്ടോ? ഇത് ഖുര്‍ആന്റെ സാഹിത്യമൂല്യത്തിന് നിരക്കുന്നതാണോ? നമുക്ക് പരിശോധിക്കാം. ഹിജ്റ രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും ഗ്രീക്ക് തത്വചിന്തകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അറബ് ലോകത്ത് പുതിയൊരു പ്രത്യയശാസ്ത്രം ഉടലെടുത്തിരുന്നു. ഖുര്‍ആനിലും സുന്നതിലും വിവരിച്ച […]

1 80 81 82 83 84 350