By vistarbpo on March 14, 2013
Articles, Issue, Issue 1031, ഫീച്ചര്‍
കേരളത്തില്‍ വേനല്‍ചൂട് മുറുകുകയാണ്. നദികളെല്ലാം വറ്റിവരണ്ടു. കൃഷികള്‍ വെള്ളംകിട്ടാതെ കരിഞ്ഞുണങ്ങുന്നു. നിത്യോപയോഗസാധനങ്ങളുടെ വില വേനല്‍ച്ചൂടുപോലെ കുതിച്ചു കയറുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ മലയാളിയുടെ വെപ്പും കുടിയും നിലച്ചു തുടങ്ങി. വിപണിയിലാണെങ്കില്‍ മൊത്തവ്യാപാരി ഒരു രൂപ കൂട്ടിയാല്‍ ചില്ലറ വ്യാപാരി പത്തുരൂപ കൂട്ടുന്നു. തരാതരം പോലെ പിടിച്ചുപറിക്കുന്നു. വിലവര്‍ധന നിയന്ത്രിക്കാനോ പൂഴ്ത്തിവെപ്പും കരിച്ചന്തയും തടയാനോ ആരുമില്ല. പൊതുവിതരണവകുപ്പ് ‘ആകെമൊത്തം’ അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്നു. വകുപ്പു മന്ത്രി ഒന്നിനു പിറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നു. […]
By vistarbpo on March 1, 2013
Articles, Issue, Issue 1029, ഫീച്ചര്‍
ആഷിക് ബി പി അല്ലെങ്കിലും ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദികള്‍ കുലംകുത്തികള്‍ ആണ്. പഹയന്മാര് ബോംബുവെക്കുന്നത് മുസ്ലിം ഭൂരിപക്ഷ ഏരിയകളില്‍!! മരിക്കുന്നതും അവര്‍… പിന്നീട് കേസില്‍ കുടുക്കപ്പെടുന്നതും മുസ്ലിം യുവാക്കള്‍.. മാത്രമല്ല, ഈ ഹമുക്കുകള് സ്ഫോടനം ഒരു വെടിക്കെട്ടുപോലെ അവിടുത്തെ കടയില്‍ ഇരുന്നു കാണുകയും ചെയ്യും. കഴിഞ്ഞു പോരുമ്പോള്‍ സ്വന്തം ഐഡന്റിറ്റി കാര്‍ഡ്, ഉര്‍ദു ലഘുലേഖകള്‍, ഉറുമാലും, സ്വന്തം തലയിലെ തൊപ്പിയും, താടിയിലെ ചില രോമങ്ങളും ഒക്കെ അവിടെ അവശേഷിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്ക് തുമ്പ് […]
By vistarbpo on February 22, 2013
Articles, Issue, Issue 1028, ഫീച്ചര്‍
മനോജ് എം എം എം മണിയുടെ പ്രശ്നത്തില്‍ രണ്ടു ദശകത്തിനു ശേഷം പുനരന്വേഷണം ആകാം എന്നു പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ സൂര്യനെല്ലി പ്രശ്നത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. അതിനു കാരണം പാര്‍ട്ടിയിലെ മാന്യന് എന്നറിയപ്പെടുന്ന പി ജെ കുര്യന് പ്രതിസ്ഥാനത്ത് വന്നതു കൊണ്ടാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഒരിക്കല്‍ തീര്‍പ്പു കല്പിച്ച ഇടുക്കിയിലെ കേസ് മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്ന സര്‍ക്കാര്‍ സൂര്യനെല്ലിയിലെ ഇരയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലിനോട് കണ്ണടച്ചു കൊണ്ട് സ്വയം അപഹാസ്യരാവുകയാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടെ […]
By vistarbpo on February 15, 2013
Articles, Issue, Issue 1027, ഫീച്ചര്‍
തുളസി നിയമവിദഗ്ധര്‍ അരിച്ചു ഗണിച്ചു നോക്കിയിട്ടും രക്ഷയില്ല. കോഴിയെ കട്ട വകയില്‍ തലയില്‍ പപ്പുണ്ടോന്ന് എല്ലാവരും തപ്പി നോക്കി. ഇല്ലേയില്ല. ബാജി നീതിമാന് തന്നെ. ബാജി ഉടനെ തന്നെ പെണ്‍കുട്ടിക്കെതിരെ പീഡനത്തിനു കേസ് കൊടുക്കുന്നതായിരിക്കും. അങ്ങനെ ഒരു വകുപ്പ് ഏതോ വകുപ്പിന്റെ ഉപ വകുപ്പില്‍ കിടപ്പുണ്ടെന്നാണ് സര്‍ക്കാറിനു കിട്ടിയ നിയമോപദേശം. സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. മൊഴി മാറ്റി പറയാത്ത കുറ്റത്തിന് പെണ്‍കുട്ടിയെ അകത്താക്കാം എന്നൊരു ഉപദേശവും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് സൂര്യനെല്ലി […]
By vistarbpo on January 9, 2013
Articles, Issue, Issue 1022, ഫീച്ചര്‍
വൈകുന്നേരത്തെ പത്രവായനക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ആകാശക്കൊള്ളയുമായി എയര്‍ലൈനുകള്‍, സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല… സീസണ് ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്… വാര്‍ത്തക്കൊടുവില്‍ പക്ഷേ, ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞെട്ടിച്ചുകളഞ്ഞ വാര്‍ത്താ ശകലം ദേ ഇതാണ്. ഇടക്കൊക്കെ ഒന്ന് ബിമാനത്തില് കയറാറുള്ള ആരും ഞെട്ടും… ആധാരം പണയം വെച്ചാലും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.എത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍. സകല എയര്‍ലൈന്‍ കഴുവേറികളെയും തെറിവിളിക്കുന്നതിനിടയില്‍WWW […]