കാണാപ്പുറം

ചന്ദ്രിക രാഹുലിനെത്തൊടുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്

ചന്ദ്രിക രാഹുലിനെത്തൊടുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്

ഒരു സമൂഹം സാംസ്കാരികമായ പതനം അഭിമുഖീകരിക്കേണ്ടിവരുന്പോള്‍ ആദ്യമായി വിസ്മരിക്കുക അവരുടെ വേരുകളും പൈതൃകങ്ങളുമാണെന്ന് ചരിത്രകാരനായ ആഷ്ഗേറ്റ്സ് പറയുന്നുണ്ട്. ഇന്നലെകളെക്കുറിച്ചുള്ള വിസ്മൃതി ഇന്നിന്‍റെ അവഹേളനങ്ങളെ വാങ്ങിവെക്കാനും നാളെയെക്കുറിച്ചുള്ള ശുഭചിന്തകള്‍ കൈവെടിയാനും ഒരു ജനതയെ നിര്‍ബന്ധിക്കുമത്രെ. വേരുകള്‍ മറന്ന മനുഷ്യന്‍ ജീവഛവങ്ങളായി മാറുക എളുപ്പമാണ്. വേരുകളെയും പൈതൃകങ്ങളെയും കുറിച്ച് ചിന്തിച്ചുപോയത് ചന്ദ്രിക എത്തിപ്പെട്ട അവസ്ഥ കണ്ടപ്പോഴാണ്. കേരളത്തില്‍ സര്‍വ്യോ മുസ്ലിംലീഗിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നത് 1937ല്‍ ആണെങ്കില്‍ അതിനു വര്‍ഷങ്ങള്‍ക്കു മുന്പെ തന്നെ ചന്ദ്രിക എന്ന പ്രസിദ്ധീകരണം അതിന്‍റെ ദൗത്യം ആരംഭിച്ചിരുന്നു. […]

മോഡി മുസ്ലിംകളെ ഭരിക്കുമോ?

മോഡി മുസ്ലിംകളെ ഭരിക്കുമോ?

ഈ കുറിപ്പ് എഴുതാനിരിക്കുന്പോള്‍ പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ ഒന്പത് ഘട്ട പ്രക്രിയകള്‍ പൂര്‍ത്തിയാവുകയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നുവെങ്കില്‍ യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ് അതിന്‍െറ ആവിര്‍ഭാവ കാലം തൊട്ട് നെഞ്ചിലേറ്റുന്ന ഹിന്ദുരാഷ്ട്രം എന്ന സ്വപ്നമാണ് സഫലമാവുന്നത്. മുന്പ് എ ബി വാജ്പേയി അഞ്ചുവര്‍ഷം രാജ്യം ഭരിച്ചത് പോലെയാവില്ല മോഡിയുടെ അധികാരാരോഹണം. അധികാരത്തോട് തങ്ങള്‍ക്ക് യാതൊരു പ്രതിപത്തിയുമില്ലെന്നും ഹിന്ദുസമാജത്തിന്‍െറ സാമൂഹികവും സാംസ്കാരികവുമായ ഉല്‍ക്കര്‍ഷമാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യമെന്നും ആവര്‍ത്തിക്കാറുള്ള സംഘ്നേതൃത്വത്തിന്‍െറ ഉള്ളിന്‍െറയുള്ളില്‍ അധികാരമോഹം ഉറഞ്ഞുകിടക്കുന്നുണ്ട് […]

രാജഭക്തിയോ അടിമത്ത മനസ്സോ?

രാജഭക്തിയോ അടിമത്ത മനസ്സോ?

ആയിരം വര്‍ഷം മുന്പ് അരങ്ങേറിയ ഗുജറാത്തിലെ സോമനാഥക്ഷേത്ര ധ്വംസനം ഹിന്ദുവിന്‍റെ ഉള്ളകങ്ങളില്‍ നീറിപ്പുകയുന്ന കനലായി ഊതിക്കത്തിക്കാന്‍ ശ്രമമാരംഭിച്ചത്് കഴിഞ്ഞ നൂറ്റാണ്ടിലാണ്. 1026ല്‍ ഗസ്നവിയിലെ ഭരണാധികാരി മഹ്മൂദിന്‍റെ സൈന്യം സോമനാഥ ക്ഷേത്രം ആക്രമിച്ചതും അതിന്‍റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ച നിധികുംഭങ്ങള്‍ കടത്തിക്കൊണ്ടുപോയതും ഒരിക്കലും പൊറുക്കാന്‍ പാടില്ലാത്ത ക്രൂരതയാണെന്നും അതിനു പ്രതികാരം ചെയ്യേണ്ടത് ഹിന്ദുവിന്‍റെ കടമയാണെന്നും ഹൈന്ദവ തീവ്രവലതുപക്ഷം ഇന്നും അനുയായികളെ പഠിപ്പിക്കുന്നു. ആര്‍.എസ്.എസ് ശാഖകളില്‍ പുതിയ തലമുറയില്‍ മുസ്ലിം വിദ്വേഷം കുത്തിവെക്കാന്‍ ഒന്നാം പാഠമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് സോമനാഥക്ഷേത്ര ആക്രമണമാണ്. മുസ്ലിം […]

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫ് മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് പോലും അതിലടങ്ങിയ അപകടകരമായ ആശയങ്ങളെക്കുറിച്ച് പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കണമെന്നില്ല. പ്രത്യക്ഷത്തില്‍, ഒരു രാജ്യത്തിന്‍െറ ദുരന്തഗ്രസ്തമായ കാലഘട്ടത്തിന്‍െറ സത്യസന്ധവും ആധികാരികവുമായ കഥ പറച്ചിലായേ ഏത് വായനക്കാരനും അത് അനുഭവപ്പെടൂ. ഒന്നാംലോകയുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ പരിതോവസ്ഥ, യുദ്ധാനന്തരം നേരിടേണ്ടിവന്ന തീക്ഷ്ണമായ പരീക്ഷണങ്ങള്‍, സാന്പത്തിക പ്രതിസന്ധികള്‍, ഏറ്റുവാങ്ങേണ്ടിവന്ന അഭിമാനക്ഷതങ്ങള്‍, നിരാശയില്‍ മനോവീര്യം തകര്‍ന്ന പ്രജകളുടെ നിസ്സംഗത തുടങ്ങി ഒരു ജനതയുടെ മനസ്സിന്‍െറ പിടച്ചിലുകളും ഒരു നാട്ടിന്‍െറ ഹൃദയവേദനയുമാണ് മെയ്ന്‍കാംഫില്‍ മുഖ്യമായും വിവരിക്കുന്നത്. […]

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ, നാലുവര്‍ഷം നീണ്ടുനിന്ന യുദ്ധ പരന്പരയെ ഒന്നാം ലോകമഹായുദ്ധം എന്ന് വിളിച്ചത് ജര്‍മന്‍ തത്വചിന്തകന്‍ ഏണസ്റ്റ് ഹെയ്ക്കല്‍ ആണത്രെ. 1914 ജൂലൈ ഇരുപത്തിയെട്ടിന് പൊട്ടിപ്പുറപ്പെട്ട യുദ്ധം 1918നവംബര്‍ പതിനൊന്നുവരെ നീണ്ടുനിന്നു. അതിനിടയില്‍ തൊണ്ണൂറു ലക്ഷം പട്ടാളക്കാര്‍ യുദ്ധമുഖത്ത് പിടഞ്ഞുവീണുമരിച്ചു.അറുപത് ലക്ഷം സിവിലിയന്മാര്‍ യുദ്ധം വിതച്ച രോഗവും പട്ടിണിയും മൂലം കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇരുപത്തിയൊന്ന് ദശലക്ഷം മനുഷ്യര്‍ക്കാണത്രെ ഭാഗികമായോ പൂര്‍ണമായോ പരുക്ക് പറ്റിയത്. യുദ്ധകാലത്ത് ജീവിച്ച ജനത ശാരീരകമായോ മാനസികമായോ ഒരിക്കലും പഴയത് പോലെയായിരുന്നില്ല. നാല് […]

1 8 9 10 11 12 18